സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം റിയാദിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തത് 4,800ൽ അധികം കലാകാരന്മാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ സൈനിക പരേഡ്, ജനകീയ കലാപ്രകടനങ്ങൾ, സൗദി പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അവിഷ്കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു മാർച്ച്. ആഭ്യന്തര മന്ത്രാലയവും അതിന്റെ സുരക്ഷ വിഭാഗവും ചേർന്ന് ‘ത്യാഗം’ എന്ന പേരിൽ അവതരിപ്പിച്ച സൈനിക സംഗീത പരിപാടി സൗദി രാഷ്ട്രം സ്ഥാപിതമായതുമുതൽ നിലനിൽക്കുന്ന സുരക്ഷയുടെ സന്ദേശം വിളംബരം ചെയ്യുന്നതായി. […]Read More
Sariga Rujeesh
February 27, 2023
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ചവരെ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികളോട് സിവിൽ ഡിഫൻസ് വിഭാഗം നിർദേശം നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തെ ഉത്തര അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് നഗരത്തിന്റെ ചില പ്രദേശങ്ങൾ, അൽ കസീം, ഹാഇൽ തുടങ്ങിയ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അസീറിന്റെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും […]Read More
Sariga Rujeesh
February 26, 2023
ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളെ പരിചയപ്പെടുത്തി ലുലു ഹൈപർ മാർക്കറ്റുകളിൽ ‘ലുലു വേൾഡ് ഫുഡ്ഫെസ്റ്റ്-2023’ന് തുടക്കമായി. ലോക വിഭവങ്ങളുടെ രുചികൾ വിളമ്പുന്ന പരിപാടി ഇത്തവണ 14 ദിവസം നീണ്ടുനിൽക്കും. പരിപാടിയുടെ ഭാഗമായി അബൂദബി ഡബ്ല്യു.ടി.സി ലുലു ഹൈപർമാർക്കറ്റ്, ദുബൈ അൽ ഖുസൈസ് ലുലു ഹൈപർമാർക്കറ്റ്, ഷാർജ മുവൈല ലുലു ഹൈപർമാർക്കറ്റ്, അൽഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിൽ ഉദ്ഘാടനച്ചടങ്ങുകൾ നടന്നു. പരിപാടികളിൽ ഷെഫ് പങ്കജ് ബദൗരിയ, ഷെഫ് സുമയ്യ ഉബൈദ്, ഷെഫ് അഹമ്മദ് ദർവീഷ്, ചലച്ചിത്ര താരം ആൻ […]Read More
Sariga Rujeesh
February 25, 2023
ഇടവേളക്കുശേഷം വീണ്ടും കുവൈത്ത്-കോഴിക്കോട് വിമാനം റദ്ദാക്കൽ. ഇത്തവണയും എയർ ഇന്ത്യ എക്സ്പ്രസാണ് സർവിസ് വെട്ടിക്കുറച്ചത്. മാർച്ചിൽ രണ്ടു ദിവസം (6, 13 ദിവസങ്ങളിൽ) കോഴിക്കോട്, കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഈ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് രാവിലെ കുവൈത്തിലേക്കുള്ള സർവിസും തിരിച്ച് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസും ഉണ്ടാകില്ല. മാർച്ചിലെ ആദ്യ രണ്ട് ചൊവ്വാഴ്ചകളിലെ സർവിസാണ് റദ്ദാക്കിയത്. സർവിസ് റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല.Read More
Sariga Rujeesh
February 25, 2023
യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ചിലവ് വരികയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക തിരികെ ലഭിക്കും. വിസാ ചിലവിന് വരുന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084)റിക്വസ്റ്റ് ഫീസ്: […]Read More
Sariga Rujeesh
February 25, 2023
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിവസേന രണ്ടു സർവിസുകൾ നടത്താനും തിരുവനന്തപുരത്തേക്ക് റൂട്ടുകൾ വർധിപ്പിക്കാനുമുള്ള ഒമാൻ എയറിന്റെ തീരുമാനം കേരളത്തിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമാവും. അടുത്തമാസം അവസാനം മുതലാണ് ഒമാൻ എയർ സർവിസുകൾ വർധിപ്പിക്കുന്നത്. ഇതോടെ സ്കൂൾ അവധിക്കാലത്തും മറ്റു സീസണുകളിലും ടിക്കറ്റ് ലഭിക്കാത്തതുമൂലം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് കുറവുവരും. ഒമാൻ എയറിന്റെ പുതിയ വേനൽക്കാല ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ എല്ലാ ദിവസവും പുലർച്ച മൂന്നിന് പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ ഇന്ത്യൻ സമയം 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന […]Read More
Sariga Rujeesh
February 23, 2023
റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോവര്‍ പ്രൈമറി ക്ലാസുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി- മിഡിൽ- ഹൈസ്കൂൾ ക്ലാസുകള്‍ 1.30നും അവസാനിക്കും. നേരത്തെ റമദാന് മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജ്, യൂനിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കാണ് […]Read More
Sariga Rujeesh
February 23, 2023
അറിവിന്റെ പുതിയ വാതായനങ്ങൾക്ക് വാതിൽ തുറന്ന് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മാർച്ച് നാലുവരെ നടക്കുന്ന മേളയിൽ വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഫെബ്രുവരി 23, 27, […]Read More
Harsha Aniyan
February 23, 2023
മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ്- സലീം. മാതാവ് – റംല. ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു. നസീര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.Read More
Sariga Rujeesh
February 23, 2023
ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കും. 30,000 സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. 175 യാട്ടുകളും ജലയാനങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഷോയിൽ പങ്കെടുക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നാണ് ദുബൈ ഹാർബറിൽ നടക്കുന്നത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലെറെൻസോ, സൺറീഫ്, സൺസീകർ ഗൾഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾ അണിനിരക്കും. പുതിയ ബ്രാൻഡുകളായ അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ […]Read More
No comments to show.