ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുകയാണ്. മാർച്ച് 10 മുതൽ 20 വരെ യാണ് കാളി നടക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ […]Read More
Sariga Rujeesh
March 2, 2023
സൗദിയിൽ നിർമ്മാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉൽപാദനത്തിലേക്കു വരുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ. ഇത് ഒരു നെഗറ്റിവ് സൂചകമല്ല. മറിച്ച്, ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇതു നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾ […]Read More
Sariga Rujeesh
March 2, 2023
കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി. 10,000 ദിർഹമെങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ അഞ്ചു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയു എന്നാണ് പുതിയ നിബന്ധന. ആറുപേരുണ്ടെങ്കിൽ 15,000 ദിർഹം ശമ്പളമുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽവന്ന യു.എ.ഇ കാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നയാൾക്ക് ആവശ്യമായ താമസ സൗകര്യമുണ്ടായിരിക്കണം. ആറുപേരിൽ കൂടുതലുണ്ടെങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും. ഇതിനുശേഷം മാത്രമേ […]Read More
Sariga Rujeesh
March 1, 2023
ദുബൈയുടെ ജലപാതകളെ ഇളക്കിമറിക്കുന്ന ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ ബുധനാഴ്ച മുതൽ അഞ്ചുവരെ നടക്കും. ദുബൈ ഹാർബറിൽ നടക്കുന്ന ബോട്ട് ഷോയിൽ 175 ജലയാനങ്ങൾ അണിനിരക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30,000 സന്ദർശകരെത്തും. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നാണിത്. ലോകപ്രശസ്തമായ ബോട്ടുകളുടെ സംഗമമാണ് ഇവിടെ അരങ്ങേറുന്നത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാർബർ. ഇവിടെ 700 ബോട്ടുകൾക്കുള്ള ബെർത്തുണ്ട്. സൂപ്പർ യാനങ്ങൾക്ക് മാത്രമായുള്ള ആദ്യ തീരമാണിത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, […]Read More
Sariga Rujeesh
March 1, 2023
ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ഖത്തർ എയർവേയ്സ് ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപികയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേയ്സ് പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു. ലോകോത്തര ക്യൂ-സ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ പ്രധാനമായ ഓർച്ചാർഡിന്റെ അതുല്യമായ പരിസരങ്ങൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ ഖത്തർ എയർവേയ്സ് പ്രീമിയം എക്സ്പീരിയൻസ് അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്പനി അറിയിച്ചു. ഖത്തർ എയർവേയ്സിനൊപ്പമുള്ള ദീപികയുടെ യാത്രയെ ആഢംബരത്തിന്റെയും ചാരുതയുടെയും പുതിയ തലത്തിലേക്ക് […]Read More
Sariga Rujeesh
March 1, 2023
യു.എ.ഇയിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന് വില കുറഞ്ഞു. സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയെ അപേക്ഷിച്ച് നാല് ഫിൽസാണ് വർധിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.05 ദിർഹമായിരുന്നത് മാർച്ചിൽ 3.09 ദിർഹമാകും. സ്പെഷ്യൽ 95 പെട്രോൾ നിരക്ക് 2.93 ദിർഹമിൽ നിന്ന് 2.97 ദിർഹമായി ഉയരും. ഇപ്ലസ് പെട്രോൾ നിരക്ക് 2.86 ദിർഹമിൽ നിന്ന് 2.90 ദിർഹമാകും. അതേസമയം, ഡീസൽ വിലയിൽ 24 ഫിൽസിന്റെ കുറവുണ്ടാകും. 3.38 ദിർഹമായിരുന്നത് 3.14 […]Read More
Sariga Rujeesh
February 27, 2023
ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ വലിയ പതാക ഉയർത്തിയ രാജ്യത്തിന് ഗിന്നസ് റെക്കോഡ്. 2,773 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പതാക. 16 അംഗ സംഘം ആറ് മാസമെടുത്താണ് പതാക രൂപപ്പെടുത്തിയത്. രാജ്യത്തിന്റെയും ദേശീയ ദിനങ്ങളുടെയും പേര് അനശ്വരമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ ലോക റെക്കോഡിന് ശ്രമം നടത്തിയതെന്ന് കെ. ഫ്ലാഗ് ടീം മേധാവി ഫുആദ് കബസാർദ് പറഞ്ഞു. കുവൈത്തിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായാണ് ഗുഹക്കുള്ളിൽ പതാക ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.Read More
Sariga Rujeesh
February 27, 2023
ദേശാടന പക്ഷിയായി ഖത്തറിന്റെ തീരങ്ങളിലും പറന്നെത്തുന്ന താലിപ്പരുന്തിന് (ഓസ്പ്രെ പക്ഷി) കൂടൊരുക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കടലും കലയും ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ തീരങ്ങളിൽ തമ്പടിക്കുന്ന താലിപ്പരുന്തുകൾക്ക് പ്രജനനത്തിനുള്ള കൂടുകളാണ് കൃത്രിമമായി നിർമിച്ചത്. ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് അന്യനാടുകളിൽനിന്ന് പറന്നെത്തുന്ന ഈ വിരുന്നുകാരന് കൂടൊരുക്കുന്നത്. ‘നമ്മുടെ ഭൂമി, നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ പരിസ്ഥിതിദിനമായ ഫെബ്രുവരി 26 ആചരിച്ചത്. ദോഹയിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ച്, പേൾ ഖത്തറിൽനിന്നും നോക്കിയാൽ കാണുന്ന അൽ […]Read More
Sariga Rujeesh
February 27, 2023
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം റിയാദിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തത് 4,800ൽ അധികം കലാകാരന്മാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ സൈനിക പരേഡ്, ജനകീയ കലാപ്രകടനങ്ങൾ, സൗദി പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അവിഷ്കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു മാർച്ച്. ആഭ്യന്തര മന്ത്രാലയവും അതിന്റെ സുരക്ഷ വിഭാഗവും ചേർന്ന് ‘ത്യാഗം’ എന്ന പേരിൽ അവതരിപ്പിച്ച സൈനിക സംഗീത പരിപാടി സൗദി രാഷ്ട്രം സ്ഥാപിതമായതുമുതൽ നിലനിൽക്കുന്ന സുരക്ഷയുടെ സന്ദേശം വിളംബരം ചെയ്യുന്നതായി. […]Read More
Sariga Rujeesh
February 27, 2023
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ചവരെ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികളോട് സിവിൽ ഡിഫൻസ് വിഭാഗം നിർദേശം നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തെ ഉത്തര അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് നഗരത്തിന്റെ ചില പ്രദേശങ്ങൾ, അൽ കസീം, ഹാഇൽ തുടങ്ങിയ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അസീറിന്റെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും […]Read More
Recent Posts
No comments to show.