ദുബൈയിലെ കമ്പനി ലൈസൻസുകൾ പുതുക്കാൻ പുതിയ നിബന്ധന ഏർപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ ലാഭവിഹിതം കൈപ്പറ്റുന്ന മുഴുവൻ പങ്കാളികളുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ലൈസൻസ് പുതുക്കാനാകൂ. ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടേയോ സാന്നിധ്യവും നിർബന്ധമാക്കി. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾ കൂടുതൽ കർശനമാക്കി നിർദേശം പുറപ്പെടുവിച്ചത്. ഓരോ സ്ഥാപനവും ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞവർഷം കർശനമാക്കിയിരുന്നു. ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ ഇത്തരത്തിൽ […]Read More
Sariga Rujeesh
March 4, 2023
കായികപ്രേമികളിൽ ആഹ്ലാദപ്പൂത്തിരി കത്തിച്ച് ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് ആവേശകരമായ തുടക്കം. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് പ്രീയിൽ 33 രാജ്യങ്ങളിലെ കാറോട്ടക്കാരാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ എഫ് 3 പരിശീലന സെഷൻ നടന്നു. ഉച്ചക്ക് ഒന്നിന് പിറ്റ് ലെയ്ൻ വാക്കും ട്രാക്ക് ടൂറും നടന്നു. തുടർന്ന് എഫ് 2 പരിശീലന സെഷനും നടന്നു. വൈകുന്നേരം എഫ് 3 യോഗ്യത മത്സരങ്ങളും 4.25 മുതൽ എഫ് 2 യോഗ്യത മത്സരങ്ങളും നടന്നു. ശനിയാഴ്ച രാവിലെ 9.10ന് […]Read More
Sariga Rujeesh
March 4, 2023
കുവൈറ്റിൽ റമദാന് മാസത്തില്‍ സംഭാവന പിരിക്കുന്നതില്‍ കടുത്ത നിയന്ത്രണം. അനധികൃത പണപ്പിരിവുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് പണം പിരിക്കാൻ അനുമതിയുണ്ടാവുകയെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ചാരിറ്റി ഏജൻസിയുടെ ആസ്ഥാനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സംഭാവനകൾ സ്വീകരിക്കാന്‍ സാമൂഹിക മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതോടൊപ്പം പൊതുസ്ഥലങ്ങളില്‍ നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്റെ സമ്മതപത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ […]Read More
Sariga Rujeesh
March 4, 2023
ഫോർമുല വൺ മത്സരങ്ങൾക്കുശേഷവും രാജ്യത്ത് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് അസുലഭ അവസരങ്ങൾ. ഗ്രാൻഡ്പ്രീക്ക് ശേഷം എല്ലാവർഷവും നടക്കാറുള്ള ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ മാരാസ്സി ബീച്ചിൽ തുടങ്ങും. ചൊവ്വാഴ്ച തുടങ്ങുന്ന ഫെസ്റ്റിവൽ മാർച്ച് 20 വരെ തുടരും. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമുതൽ 11 വരെയും വ്യാഴം മുതൽ ശനി വരെ ദിവസങ്ങളിൽ അഞ്ചു മുതൽ അർധരാത്രി വരെയും ഫുഡ് ഫെസ്റ്റിവലിലേക്ക് പ്രവേശനമുണ്ടായിരിക്കും. ഫോർമുല വൺ മൽസരങ്ങൾ കാണാനെത്തുന്ന സന്ദർശകരെ കുടുതൽ ദിവസങ്ങൾ ഉവിടെത്തന്നെ തങ്ങാൻ പ്രേരിപ്പിക്കുന്ന […]Read More
Sariga Rujeesh
March 4, 2023
മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ക്യു.എൻ.ബി പുതിയ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി. തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിങ് അനുഭവത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നൽകുന്നതിന്റെ ഭാഗമായാണ് ക്യു.എൻ.ബി പുതിയ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും പുനർരൂപകൽപനക്ക് വിധേയമായി, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മികച്ച കെട്ടിലും മട്ടിലുമാണ് പുതിയ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയിലുടനീളം നൂതനവും ഏകീകൃതവുമായ ബാങ്കിങ് അനുഭവം നൽകുന്നതിന് പുതിയ പ്ലാറ്റ്ഫോം വിവിധ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. […]Read More
Sariga Rujeesh
March 4, 2023
63 രാജ്യങ്ങളിൽ നിന്നും 450ഓളം ഷൂട്ടർമാർ മാറ്റുരക്കുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷൻ ഷോട്ട് ഗൺ വേൾഡ്കപ്പിന് ശനിയാഴ്ച ഖത്തറിൽ തുടക്കമായി. ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ സുപ്രധാന മത്സരങ്ങളിൽ ഒന്നായ ഷോട്ട് ഗൺ വേൾഡ് കപ്പ് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള റേറ്റിങ് പോയന്റിലും പ്രധാനമാണ്. ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ ആണ് എട്ടു ദിനം നീളുന്ന ടൂർണമെന്റിന്റെ ആതിഥേയർ. 11 രാജ്യങ്ങളിലായാണ് സീസണിലെ 12 ലോകകപ്പ് സീരീസ് നടത്തുന്നത്. […]Read More
Sariga Rujeesh
March 4, 2023
ഡിജിറ്റൽ കാലത്തും അച്ചടി പുസ്തകങ്ങളെ കൈവിടാതെ വായന പ്രേമികൾ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ ജനപങ്കാളിത്തം ഇതിന് വലിയ തെളിവാണ്. ദിനംപ്രതി അമ്പതിനായിരത്തിന് മുകളിലാണ് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തേടി ഇവിടെ വായനക്കാർ എത്തുന്നത്. ലോക ക്ലാസിക്കുകൾ, നോവലുകൾ, ബാലസാഹിത്യങ്ങൾ, ശാസ്ത്രം തുടങ്ങി എല്ലാ വിധ വിഷയങ്ങളും അന്വേഷിച്ച് വായനക്കാർ മേളയിൽ എത്തുന്നുണ്ട്. വായനക്കാർക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഓരോ പവിലിയനിലും ലഭ്യമാണ്. സമാപനദിവസമായ ഇന്ന് കൂടുതൽ ആളുകൾ നഗരിയിലേക്ക് എത്തുമെന്നാണ് […]Read More
Sariga Rujeesh
March 4, 2023
സുൽത്താൻ അൽ നിയാദിക്ക് പിന്നാലെ അറബ് ലോകത്തു നിന്ന് രണ്ട് ബഹിരാകാശ യാത്രികർകൂടി ഈ വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. സൗദി അറേബ്യയിൽ നിന്നാണ് രണ്ടുപേർ ഇതിനായി പരിശീലനം തുടങ്ങിയിട്ടുള്ളത്. അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരാണിത്. റയ്യാനയുടെ ദൗത്യം വിജയിച്ചാൽ ആദ്യ അറബ് ബഹിരാകാശ യാത്രികയാകും ഇവർ. ഇരുവരും ഒരാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയാൽ ചരിത്രത്തിൽ ആദ്യമായി മൂന്ന് അറബ് വംശജർ ഒരുമിച്ച് ബഹിരാകാശ നിലയത്തിലെത്തിയ റെക്കോഡ് […]Read More
Sariga Rujeesh
March 4, 2023
യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും സഹപര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഇറങ്ങി. നിശ്ചയിച്ചതിലും അൽപം വൈകി വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 11.25നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശപേടകം എത്തിയത്. 12.40ഓടെ സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ബഹിരാകാശ സയൻസ് ലബോറട്ടറിയിൽ ആറുമാസത്തെ ദൗത്യത്തിന് ഔപചാരികമായ തുടക്കമായി. അതിനിടെ, ബഹിരാകാശത്ത് നടക്കാനും അൽ നിയാദി പദ്ധതിയിടുന്നതായി അധികൃതർ സൂചന നൽകി. അങ്ങനെയെങ്കിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വംശജൻ […]Read More
Sariga Rujeesh
March 3, 2023
അബൂദബിയിലെ ഡ്രൈവര്‍, വാഹന ലൈസന്‍സ് സംവിധാനം ഇനിമുതല്‍ സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി.) കൈകാര്യം ചെയ്യും. അബൂദബി പൊലീസ് ആയിരുന്നു ഇതുവരെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഈ സേവനങ്ങള്‍ അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗത കേന്ദ്രത്തിനു കൈമാറിയ കാര്യം അബൂദബി സര്‍ക്കാര്‍ മീഡിയാ ഓഫിസ് ആണ് പ്രഖ്യാപിച്ചത്. അബൂദബി ഗതാഗത മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് വര്‍ധിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുമായി സഹകരിച്ചായിരിക്കും സംയോജിത […]Read More
No comments to show.