കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ പ്രതികരണം. മുസ്ലിമല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ടെന്നും അവർ എല്ലാവർക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം […]Read More
Sariga Rujeesh
April 18, 2023
തിരുവനന്തപുരം പ്രസ് ക്ലബ് ആനാട് കൃഷിഭവൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന “വേനല മൃത് മാമ്പഴസദ്യ” ഇന്ന് വൈകിട്ട് 3.30ന് പ്രസ് ക്ലബിനു മുന്നിലെ മാവിൻ ചുവട്ടിൽ നടക്കും. കുട്ടികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം മാമ്പഴം ചാറ് നുണയുകയും മാമ്പഴമധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന വേറിട്ട പരിപാടിയാണിത്. മാമ്പഴ പ്രദർശന വിപണനവും ഗ്രാമ വിചാര മാമ്പഴ സദസും ഇതിൻ്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.Read More
Ananthu Santhosh
April 18, 2023
ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.Read More
Sariga Rujeesh
April 12, 2023
കേരളം ഏറ്റവുമേറെ ചര്‍ച്ച ചെയ്തിട്ടുള്ള കവിയായ കുമാരനാശാന്റെ 150-ാം ജൻമദിനമാണ് ഇന്ന്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ എന്ന് പറയാം. നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്കി സാംസ്കാരിക കേരളം അദ്ദേഹത്തെ ആദരിക്കുന്നു. ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ അത്രമേൽ പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായിട്ടുണ്ട്. 1873 ഏപ്രിൽ 12-ന് ചിറയിൻകീഴ്താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതം, ഇംഗ്ലീഷ് ഭാഷാ പഠനമുൾപ്പെടെ […]Read More
Sariga Rujeesh
April 11, 2023
ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഏപ്രിൽ 12ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം എസ് സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, നഗരസഭാ കൗൺസിലർ ഡോ. […]Read More
Sariga Rujeesh
April 11, 2023
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ‘വികസനം, ക്ഷേമം – സന്തോഷക്കാഴ്ചകൾ’ ആണ് വിഷയം. എൻട്രികൾ ഏപ്രിൽ 20നകം നൽകണം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും. പത്തു പേർക്ക് പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകും. ഒരാൾക്ക് 10 എം.ബിക്ക് മുകളിലുള്ള മൂന്നു എൻട്രികൾ വരെ അയയ്ക്കാം. […]Read More
Sariga Rujeesh
April 10, 2023
തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർ.എൻ.രവി ബിൽ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിലിന്ന് ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ്, മാസങ്ങളായി അംഗീകാരം നൽകാതെ വച്ചിരുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചത്. ഓൺലൈൻ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളിൽ പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്നാട്ടിൽ പതിവായതോടെയാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബർ […]Read More
Ananthu Santhosh
April 8, 2023
വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയതിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ഈസ്റ്റര്‍ സന്ദേശമെന്നും ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദര്‍ശിക്കുക. നാളെ വൈകിട്ട് 5 മണിക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മലയാളി പുരോഹിതര്‍ അടക്കമുള്ളവര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.Read More
Sariga Rujeesh
April 4, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-359 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
Ananthu Santhosh
April 2, 2023
വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും. ഓശാനയെ തുടർന്ന് ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങൾ നടക്കും. ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും.Read More
No comments to show.