എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിൽ നിന്നും വിജിലൻസ് കരാർ വിശദാംശങ്ങൾ തേടി. മോട്ടോർ വാഹന വകുപ്പിൽ നിന്നും വിജിലൻസിന് ഫയലുകൾ കൈമാറി. മുൻ ട്രാൻസ്പോർട്ട് കമ്മിഷ്ണർ രാജീവൻ പുത്തലത്തിനെതിരെ കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറി നൽകിയ പരാതിയിലാണ് വിജിലൻസിന്റെ അന്വേഷണം.ഗതാഗത വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയിലെ പ്രധാന വരുമാന മാർഗമായി എഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴപ്പണത്തെയാണ് സർക്കാർ കണ്ടിരുന്നത്. പദ്ധതിയുടെ ചുമതലക്കാരനായ മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരെ അഞ്ച് കാര്യങ്ങള് അന്വേഷിക്കമെന്ന് പരാതിയിൽ […]Read More
Sariga Rujeesh
April 23, 2023
ഇന്ന് ലോക പുസ്തകദിനം. തദ്ദേശീയ ഭാഷകൾ എന്നതാണ് ഈ വർഷത്തെ യുനെസ്കോയുടെ തീം. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യം. പുസ്തകങ്ങളെ വായിക്കാനും സ്നേഹിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വില്യം ഷേക്സ്പിയർ അന്തരിച്ച ദിനം കൂടിയാണ് ഇന്ന്.Read More
Sariga Rujeesh
April 23, 2023
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് 70 വയസ്. ജന്മദിനാഘോഷം പതിവില്ലാത്ത ഗോവിന്ദന് ഇന്ന് പ്രത്യേകതയൊന്നുമില്ല. പതിവ് തെറ്റാതെ ഇന്നും പാർട്ടി പരിപാടികൾ ഏറെയാണ്. സംസ്ഥാന സെക്രട്ടറിയായിട്ട് ഒൻപത് മാസം തികയുകയാണ്. എന്നും സി.പി.എമ്മിന്റെ മികച്ച പാർട്ടി ക്ലാസ് നയിച്ച എം.വി. ഗോവിന്ദൻ, വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഗോവിന്ദൻ മാഷാണ്. പ്രസംഗമല്ല, പാർട്ടി ക്ലാസാണ് ഏതു യോഗത്തിലും ഗോവിന്ദന്റെ രീതി. അടുത്തിടെ ഗോവിന്ദൻ മാഷിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിരോധ ജാഥയിലൂടെ കേരളമാകെ മാഷിന്റെ ക്ലാസെടുക്കൽ […]Read More
Ananthu Santhosh
April 22, 2023
വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിർപ്പിലാണ്. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടക്കുന്ന ഈദ് […]Read More
Ananthu Santhosh
April 20, 2023
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു. ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും […]Read More
Sariga Rujeesh
April 19, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-46 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
Ananthu Santhosh
April 18, 2023
മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്ന് ഏറ്റവും ഉയർന്ന ചൂട് ( 40.1°c) പാലക്കാട് രേഖപെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 40.1°c കഴിഞ്ഞ 6 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് പാലക്കാട് രേഖപെടുത്തുന്നത്.Read More
Ananthu Santhosh
April 18, 2023
കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ പ്രതികരണം. മുസ്ലിമല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ടെന്നും അവർ എല്ലാവർക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം […]Read More
Sariga Rujeesh
April 18, 2023
തിരുവനന്തപുരം പ്രസ് ക്ലബ് ആനാട് കൃഷിഭവൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന “വേനല മൃത് മാമ്പഴസദ്യ” ഇന്ന് വൈകിട്ട് 3.30ന് പ്രസ് ക്ലബിനു മുന്നിലെ മാവിൻ ചുവട്ടിൽ നടക്കും. കുട്ടികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം മാമ്പഴം ചാറ് നുണയുകയും മാമ്പഴമധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന വേറിട്ട പരിപാടിയാണിത്. മാമ്പഴ പ്രദർശന വിപണനവും ഗ്രാമ വിചാര മാമ്പഴ സദസും ഇതിൻ്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.Read More
Ananthu Santhosh
April 18, 2023
ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.Read More
Recent Posts
No comments to show.