ഈ വര്ഷത്തെ ഒഎന്വി സാഹിത്യ പുരസ്കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്ന് ലക്ഷവും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. യുവ സാഹിത്യ പരുസ്കാരം നീതു സി സുബ്രഹ്മണ്യനും രാഖി ആര് ആചാരിയും പങ്കിട്ടു. ഡോ. ജോർജ് ഓണക്കൂർ അദ്ധ്യക്ഷനും പ്രഭാവർമ്മ, റോസ് മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഈ മാസം 27 ന് തിരുവനന്തപുരത്ത് വെച്ച് പുരസ്കാരങ്ങള് കൈമാറും. തുടർന്ന് ഒഎൻവി ഗാനസന്ധ്യയും അരങ്ങേറും.Read More
Ananthu Santhosh
May 4, 2023
മേക്കോവറും ബോഡി ട്രാൻസ്ഫോമേഷൻ കൊണ്ടും ഞെട്ടിച്ച ചിയാൻ വിക്രമിന്റെ ‘തങ്കലാനാ’യി കാത്തിരിക്കുകയാണ് ആരാധകർ. പാ രഞ്ജിത്ത് സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ട്രെയ്ലർ വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. ഇപ്പോഴിതാ സിനിമ ഓസ്കറിനും മറ്റ് എട്ട് അന്താരാഷ്ട്ര പുരസ്കാങ്ങൾക്ക് വേണ്ടിയും മത്സരിക്കുമെന്ന വിവരം കൂടിയെത്തുകയാണ്. 1870-നും 1940-നും ഇടയിലുള്ള കാലഘട്ടമാണ് ‘തങ്കലാൻ’ ചിത്രത്തിൽ കാണിക്കുന്നത്. കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) ജോലി ചെയ്തിരുന്ന ആളുകളുടെ കഥയാണ് ചിത്രം വിശദീകരിക്കുന്നത്. തങ്കാലന്റെ നിർമ്മാതാക്കൾ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് ഓസ്കർ ഉൾപ്പെടെ […]Read More
Ashwani Anilkumar
May 4, 2023
കുടുംബ വ്യവസ്ഥയും മൂല്യങ്ങളും ബന്ധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്. അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്നാം റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൂടാതെ, താജിക്കിസ്ഥാനിൽ […]Read More
Ashwani Anilkumar
May 4, 2023
2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്കരണം പൗരധർമമായി ഏറ്റെടുക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വകുപ്പു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.Read More
Ashwani Anilkumar
May 4, 2023
വിജയകരമായ ജി20 ആതിഥേയത്വത്തിന് ശേഷം കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു. മെയ് 12 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിവലിനാണ് കുമരകം വേദിയാകുക. ജി20 ആതിഥേയത്വം കുമരകത്തെ വികസനപരമായി വളരെയേറെ മുൻപോട്ട് കൊണ്ടുപോയിട്ടുണ്ട്. നവീകരിച്ച റോഡുകളും കനാലുകളും പുതിയ ടൂറിസം പാക്കേജുകളുമായി കുമരകം ലോകശ്രദ്ധ നേടുകയാണ്. അത്തരമൊരു സമയത്താണ് ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കും.Read More
Ashwani Anilkumar
May 4, 2023
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് അനിൽ ദുജാനയെ ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു. നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ പേടിസ്വപ്നമായിരുന്നു അനിൽ ദുജാനയെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസിൽ ഒരാഴ്ച മുൻപാണ് ജാമ്യം കിട്ടി ദുജാന ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി ഉത്തർപ്രദേശ് പൊലീസ് പറയുന്നു.സാക്ഷിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ദുജാനയെ […]Read More
Ananthu Santhosh
May 4, 2023
മണപ്പുറം ഫിനാൻസിന്റെ സ്വത്ത് കണ്ടു കെട്ടാൻ നീക്കം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. മണപ്പുറം ഫൈനാൻസിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതിനുശേഷം ആയിരിക്കും ഇ.ഡിയുടെ നടപടി. സ്ഥാപനത്തിന്റെ തൃശ്ശൂരിലെ പ്രധാന ശാഖയിൽ അടക്കം കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. മണപ്പുറം ഫൈനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്.Read More
Ananthu Santhosh
May 3, 2023
ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷൻ വിതരണം താളം തെറ്റിയ സംഭവത്തിൽ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയർ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം. എന്നാൽ എൻഐസിക്ക് കീഴിലെ ആധാർ സർവ്വീസിംഗ് ഏജൻസി സംവിധാനത്തിലേക്ക് ആധാർ ഓതന്റിക്കേഷൻ മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളത്തിന്റെ വിശദീകരണം.Read More
Ananthu Santhosh
May 3, 2023
അരിക്കൊമ്പൻ എവിടെയെന്ന മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ […]Read More
Ananthu Santhosh
May 1, 2023
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവൻ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥ. സഹിക്കെട്ട് തൊഴിലാളികൾ യൂണിയനുകളായി സംഘടിച്ച് രാജ്യവ്യാപകമായി സമരത്തിനിറങ്ങി. ജോലി സമയം എട്ട് മണിക്കൂറായി പരിഷ്കരിക്കണമെന്നായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്കിടയിലേക്ക് ആരോ ബോംബ് അറിഞ്ഞു. അന്ന് കുറേ തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ […]Read More
No comments to show.