കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ ആശങ്കാകുലരായി. തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.എരുമേലി പഞ്ചായത്തിലെ ചേനപ്പാടി,പഴയിടം,പൂതക്കുഴി,ആലിൻചുവട്,കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കിത്തോട് മേഘലയിലുമായാണ് മുഴക്കം അനുഭവപ്പെട്ടത്.Read More
Ananthu Santhosh
May 25, 2023
കണ്ണൂർ ചെറുപുഴയിൽ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്. കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയായിരുന്നു. മൂന്ന് കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്ക ഗുളിക നൽകിയ ശേഷമാണ് കെട്ടിതൂക്കിയത്. എന്നാൽ കെട്ടി തൂക്കുംമുൻപ് മൂത്ത മകൻ മരിച്ചിരുന്നില്ല. ശ്രീജയുടെയും ഷാജിയുടെയും തൂങ്ങി മരണമെന്നും പോസ്റ്റ് മോർട്ടം […]Read More
Sariga Rujeesh
May 24, 2023
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. തുടർഭരണത്തിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇന്ന് രാവിലെ പതിവ് മന്ത്രിസഭായോഗത്തിന് ശേഷം സർക്കാരിന്റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പിറന്നാൾദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക […]Read More
Ananthu Santhosh
May 21, 2023
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രാഖിശ്രീ പരീക്ഷാഫലം പ്രഖ്യാപിച്ച പിറ്റേദിവസം ആത്മഹത്യ ചെയ്തതിന് പിന്നിൽ യുവാവിന്റെ നിരന്തര ഭീഷണിയാണെന്ന് കുടുംബത്തിന്റെ ആരോപണം. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി 28 വയസുകാരനെതിരെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ബന്ധത്തിൽ നിന്ന് പിന്മാറിയാൽ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി രാഖിശ്രീയുടെ അച്ഛൻ രാജീവൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചിറയിൻകീഴ് പൊലീസ് അന്വേഷണം തുടങ്ങി.Read More
Ananthu Santhosh
May 19, 2023
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് കർഷക സംഘടനയായ ഇൻഫാം. രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാം വിധത്തിൽ കാട്ടുമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാർക്കും അറിയാത്തതല്ല. ഇപ്പോൾ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കർഷകനും തന്റെ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കർഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം […]Read More
Ananthu Santhosh
May 11, 2023
മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വർണപ്പിടിയുള്ള വാൾ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്. ഈ മാസം 23ന് നടത്താനിരിക്കുന്ന ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതീക്ഷിക്കുന്ന വില. ധാരാളം ചിത്രപ്പണികളാണ് വാളില്‍ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മേവാറില്‍ പ്രചാരത്തിലുണ്ടായിരുന്ന കോഫ്റ്റ്ഗിരി ശൈലിയിലുള്ള കലയാണ്.സുഖേല വിഭാഗത്തില്‍പെടുന്ന സ്റ്റീല്‍ നിര്‍മിത വാളിന് 100 സെന്റിമീറ്ററാണ് നീളം. പിടി കഴിഞ്ഞുള്ള ഭാഗത്ത് ഒരു വശത്തു മാത്രം മൂര്‍ച്ചയുള്ള വാള്, വാള്‍മുനയിലേക്ക് എത്തുമ്പോഴേക്ക് ഇരുവശത്തും മൂര്‍ച്ചയുള്ളതായി മാറുന്നു.Read More
Ananthu Santhosh
May 10, 2023
മലപ്പുറം താനൂർ ബോട്ടപകടത്തിൽ അറ്റ്ലാന്റിക് ബോട്ടിലെ സ്രാങ്ക് പിടിയിലായി. താനൂരിൽ നിന്നാണ് സ്രാങ്ക് ദിനേശൻ ഒളിവിലിരിക്കെ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാൾ നീന്തി രക്ഷപെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ദിനേശനെ പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. അതേസമയം ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ കൂടി ഇന്നലെ രാത്രിയോടെ പൊലീസ് പിടിയിലായിട്ടുണ്ട്.Read More
Sariga Rujeesh
May 8, 2023
കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ, ടാലി, സ്റ്റെനോഗ്രാഫി), ഓട്ടോമൊബൈൽ, ജനറൽ മെക്കാനിക്, പ്രിന്റിംഗ് ആൻഡ് ഡിറ്റിപി, വുഡ് വർക്ക്സ്, പ്ലംബിംഗ് ആൻഡ് സാനിട്ടറി, കൊമേഴ്സിയൽ പ്രാക്ടീസ് ആൻഡ് സ്റ്റെനോഗ്രാഫി, ഇലക്ട്രോണിക്സ്, ഡ്രസ് മേക്കിംഗ് തുടങ്ങിയ കോഴ്സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും. […]Read More
Ananthu Santhosh
May 8, 2023
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ്. 2002 ൽ നടന്ന കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായിരുന്നു നാരായണ കുറുപ്പ്. ജലഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷ കമ്മിഷണർ നിയമിക്കണം എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശയെന്നും ഇത് സർക്കാർ അവഗണിച്ചുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തി. തട്ടേക്കാട് തേക്കടി ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കിയത് ഇതാണെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തത് വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനൂരിലെ […]Read More
Ananthu Santhosh
May 8, 2023
താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.Read More
No comments to show.