ഉത്തരേന്ത്യയിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ. ഉത്തരാഖണ്ഡിലെ ഗംഗോത്രിധാമിൽ കിലോയ്ക്ക് 250 രൂപയാണ് തക്കാളിയുടെ വില. ഉത്തരകാശിയിൽ വിവിധ സ്ഥലങ്ങളിൽ 180 മുതൽ 200 രൂപ വരെയാണ് തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ 200 മുതൽ 250 രൂപവരെയും വിലയുണ്ട്.Read More
Ananthu Santhosh
July 5, 2023
സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂർ, തൃശ്ശൂർ, […]Read More
Ananthu Santhosh
July 3, 2023
ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾ പരിക്കേൽക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തോട് ചേര്‍ന്നാണ് ബസ് സഞ്ചരിച്ചത്. അപകടമുണ്ടായ സ്ഥലത്തെ റോഡിലെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.Read More
Ananthu Santhosh
July 1, 2023
റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടി. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്. […]Read More
Ananthu Santhosh
June 27, 2023
ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ബീന ജോസഫിന്റെ ഫാമിലുണ്ടായിരുന്ന 230 പന്നികളിൽ 180 എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ഇതേത്തുടർന്ന് സാമ്പിൾ ശേഖരിച്ച് ബംഗലുരുവിലുള്ള ലാബിലേക്ക് അയച്ചു. പരിശോധനയിൽ പന്നിപ്പനിയാണെന്ന് ഉറപ്പായതിനെ തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഇതിലുൾപ്പെടുക. പനി സ്ഥീരികരിച്ച ഫാമിൽ ബാക്കിയുണ്ടായിരുന്ന 46 പന്നികളെ മൃഗസംരക്ഷണ […]Read More
Sariga Rujeesh
June 26, 2023
ലഹരി വിമുക്തമായ യുവജനതയാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് സന്തോഷ് കുമാർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു ആറ്റിങ്ങൽ സിഎസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം. സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായി ലഹരി മാറിക്കഴിഞ്ഞു. നമ്മുടെ യുവസമൂഹം അറിഞ്ഞോ, അറിയാതെയോ അതിൽ […]Read More
Sariga Rujeesh
June 26, 2023
ലോകത്തെയാകെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഇന്ന് മാറിയെന്നും അതിൽപ്പെടാതിരിക്കാൻ യുവജനങ്ങൾ കരുതിയിരിക്കണമെന്നും ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് ആൽക്കഹോൾ അന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ അഡിക് ഇന്ത്യയുമായി ചേർന്നു ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള ലോക സാഹചര്യം മാറിയെങ്കിലും ലഹരി ഉപയോഗത്തിന് […]Read More
Sariga Rujeesh
June 25, 2023
ആ ഭാഗ്യവാനാര് എന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും. 2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന […]Read More
Ananthu Santhosh
June 24, 2023
വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര് കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.Read More
Sariga Rujeesh
June 19, 2023
ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്. ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ […]Read More
Recent Posts
No comments to show.