മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുടെ ഓരോ മണിക്കൂറിലെയും നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടി ഘടിപ്പിച്ച സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്നാണ് വിശദീകരണം.Read More
Sariga Rujeesh
October 12, 2022
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.Read More
Harsha Aniyan
October 11, 2022
തൊടുപുഴ അൽഹസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി തൃശൂർ സ്വദേശിയായ നാദിയ നൗഷാദ് താഴേക്ക് ചാടി. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളജ് അധികൃതർ വ്യക്തമാക്കി. ആത്മഹത്യാശ്രമം എന്നാണ് സംശയം. നാദിയയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.Read More
Ashwani Anilkumar
October 11, 2022
ഇന്ന് ലോക ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായാണ് എല്ലാ വർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത് ദേശവ്യത്യാസമില്ലാതെ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുവെന്ന ഓർമപ്പെടുത്തലാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.Read More
Ashwani Anilkumar
October 11, 2022
തിരുവല്ലയിലെ ദമ്പതികൾക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നൽകി.സ്ത്രീകളെ തലയറുത്ത് കൊന്ന ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു .മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി. പെരുമ്പാവൂരിലെ ഏജൻറാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നൽകിയെന്ന് തെളിഞ്ഞത്. ഏജൻറും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.Read More
Ashwani Anilkumar
October 11, 2022
മെഗാ സ്റ്റാർ എന്ന താരപദവിയിൽ ഇപ്പോഴും തുടരുന്ന അത്ഭുതത്തിൻറെ പേരാണ് അമിതാഭ് ബച്ചൻ.ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്ദത്തിൻറെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലേക്ക് ചുവട് വെച്ചത്. ഇന്ന് ആ അത്ഭുതത്തിന് എൺപതാം പിറന്നാൾ പുതുമുഖ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ ‘ആനന്ദി’ ലാണ്.’ഷോലെ’, ‘നമക് ഹരം’, ‘അമർ അക്ബർ ആൻറണി’, ‘കഭീ കഭീ’, ‘അഭിമാൻ’, ‘മജ്ബൂർ’, ‘ചുപ്കെ ചുപ്കെ’, […]Read More
Harsha Aniyan
October 10, 2022
കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ച് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി. ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. നിലവിൽ നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കായ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് […]Read More
Ananthu Santhosh
October 8, 2022
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം […]Read More
Ananthu Santhosh
October 8, 2022
ഇറാനില്‍ മതപൊലീസിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക. ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണ്‍ എയറില്‍ വച്ച് മുടി മുറിക്കുകയും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത്. സെപ്തംബര്‍ 17ന് ഹിജാബ് ധരിക്കാത്തതിന് ഇറാന് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിന് ശേഷം വ്യാപക പ്രക്ഷോഭങ്ങളാണ് ഇറാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയ […]Read More
Ananthu Santhosh
October 8, 2022
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് (43) കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂര്‍ത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവര്‍ത്തനം […]Read More
Recent Posts
No comments to show.