എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ […]Read More
Harsha Aniyan
October 19, 2022
തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ […]Read More
Ananthu Santhosh
October 18, 2022
കോട്ടയം: കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീർപ്പായി. പരാതിയില്ലെന്ന് കടയുടമ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥൻ പിവി ഷിഹാബിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാള്‍. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പോലീസുകാരനായ പിവി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന […]Read More
Ananthu Santhosh
October 18, 2022
നോർവേയിൽ കുപ്പിവെള്ളം കിട്ടാനില്ലെന്നും അവർ പൈപ്പിൽ നിന്നെടുക്കുന്നത് ശുദ്ധജലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിലെത്തിയപ്പോൾ കുടിക്കാനായി കുപ്പിവെള്ളം കിട്ടുമോയെന്ന് ചോദിച്ചപ്പോഴാണ് അത് അവിടെ ലഭ്യമല്ലെന്ന് അവർ അറിയിച്ചത്.അവർ പൈപ്പ് വെള്ളമാണ് സാധാരണയായി ഉപയോഗിക്കാറ്. അത്രയും ശുദ്ധമാണ് അവിടത്തെ വെള്ളം. നമ്മളും ജലത്താൽ സമൃദ്ധമാണ്. നോർവേ മാതൃകയിൽ ശുദ്ധജലം ലഭ്യമാക്കുന്ന രീതി സ്വീകരിക്കാൻ നമുക്കും കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ അറിയിച്ചിട്ടുണ്ട്. നാല് നോർവീജിയൻ കമ്പനികൾ […]Read More
Ananthu Santhosh
October 18, 2022
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. മന്ത്രിമാരുടെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. സമരം ചടങ്ങ് പോലെ അവസാനിപ്പിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്ന് ദയാബായി പറഞ്ഞു.ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ദയാ ബായി നിരാഹാര സമരം അവിടെ തുടരുകയാണ്.Read More
Sariga Rujeesh
October 18, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-335 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
Sariga Rujeesh
October 18, 2022
ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന് കരുണതിലകയ്ക്ക്. ‘ദി സെവന് മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. ഒരു ദൗത്യത്തില്‍ മരിച്ച യുദ്ധ ഫോട്ടോഗ്രാഫറുടെ മരണാനന്തര ജീവിത കഥയാണ് നോവലിന്റെ പ്രമേയം. തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു പുരസ്കാര ദാന ചടങ്ങ്. ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് ഷെഹാന് കരുണതിലക പുരസ്കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടും അദ്ദേഹത്തിന് ലഭിച്ചു. 1990-ല്‍ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാരത്തിന് അര്‍ഹമായ നോവല്‍. കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. […]Read More
Harsha Aniyan
October 17, 2022
ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരനെ അപമാനിച്ചതായി പരാതി. പാലക്കാട് കോട്ടയുടെ പുറത്ത് നിന്ന് ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന സൂരജ് ബാബുവിനെ ജീവനക്കാര്‍ തടസപ്പെടുത്തി എന്നാണ് പരാതി. സ്റ്റാന്റ് ഉപയോഗിച്ചും കൈയിൽ വച്ചും ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ അനുവദിക്കിലെന്ന് ജീവനക്കാർ പറഞ്ഞുവെന്നാണ് പരാതി. മൊബൈലില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെയാണ് വിദേശരാജ്യങ്ങളിലടക്കം യാത്ര ചെയ്ത് തത്സമയ ചിത്രങ്ങള്‍ വരയ്ക്കുന്ന സൂരജിന്റെ ചിത്ര വര തടസപ്പെടുത്തിയത്.Read More
Harsha Aniyan
October 16, 2022
മനുഷ്യക്കടത്തിനെ നേരിടുന്നതില്‍ കേരളം ഇരട്ട വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്ന് കേരള ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ്. മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എന്‍ ജി ഒകളുടെ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോര്‍ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്രീഡം വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ മനുഷ്യക്കടത്ത് പോലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നാണ് നമ്മള് പലപ്പോഴും കരുതുന്നത്. എന്നാല്‍ ഒരേസമയം കേരളത്തില്‍ നിന്ന് വിദേശത്തേക്ക് വലിയൊരു വിഭാഗമാളുകള്‍ തൊഴില്‍തേടിപ്പോകുകയും ഇതര സംസ്ഥാനങ്ങളില്‍ […]Read More
Ananthu Santhosh
October 16, 2022
കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ഗാന്ധി സ്ക്വയർ സംരക്ഷിക്കുന്നവർ ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്.Read More
No comments to show.