മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന് അളവ് നിശ്ചയിച്ചു ഭക്ഷ്യസുരക്ഷാ ഗുണ നിലവാര നിയന്ത്രണ അധികൃതര്‍. പച്ച മത്സ്യത്തിലും മത്സ്യ ഉല്പന്നങ്ങളിലും ഫോര്‍മാല്‍ഡിഹൈഡ് ചേര്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടി.ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ നിയമപരമായി അനുമതിയില്ല. എന്നാല്‍ മീനില്‍ സ്വഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്. എന്നാലിത് ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ല. സ്വാഭാവികമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ അത് മീന്‍ കേടാകാതിരിക്കാന്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് വ്യക്തമാകും. ഫോര്‍മാലിന്റെ സാന്നിധ്യത്തിന് വിവിധ ജലാശയങ്ങളിലെ മീനുകള്‍ക്ക് പ്രത്യേക […]Read More
Ananthu Santhosh
October 21, 2022
എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി. ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കിയെന്നുമായിരുന്നു ജാമ്യ ഹര്‍ജിയില്‍ ജിതിന് ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും, ജാമ്യം നല്കിയാല് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. കേസില്‍ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് […]Read More
Ananthu Santhosh
October 20, 2022
ആയുര്‍വേദത്തിന്റെ പ്രാധാന്യം ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. യു.കെ സന്ദര്‍ശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി. ആയുര്‍വേദ ചികിത്സ, ഗവേഷണം എന്നിവയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുര്‍വേദം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുര്‍വേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ആയുര്‍വേദ കോളേജും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുര്‍വേദ […]Read More
Ananthu Santhosh
October 20, 2022
മണിച്ചന് പിന്നാലെ കുപ്പണ മദ്യദുരന്ത കേസ് പ്രതികളും സുപ്രിം കോടതിയിൽ. പിഴത്തുക റദ്ദാക്കി മോചനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുപ്പണ മദ്യ ദുരന്ത കേസിലെ പ്രതിയും സുപ്രിം കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി തമ്പിയുടെ മോചനം തേടി മകളാണ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. 22 വർഷമായ് ജയിലിൽ ആയതിനാൽ പിഴതുക 9 ലക്ഷം ഒഴിവാക്കണമെന്നാണ് ആവശ്യം. ഹർജി നാളെ സുപ്രിം കോടതി പരിഗണിക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിൽ തിരുവനന്തപുരം […]Read More
Ananthu Santhosh
October 20, 2022
എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.Read More
Ananthu Santhosh
October 20, 2022
തിരുവനന്തപുരം: 99-ാം ജന്മദിനം ആഘോഷിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു വി എസിന്റെ പിറന്നാള്‍ ആഘോഷം. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന് വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വി എസ്. അണുബാധ ഇല്ലാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്, ഭരണപരിഷ്കാര കമീഷന് അധ്യക്ഷന്‍, […]Read More
Harsha Aniyan
October 19, 2022
സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയില്‍ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ […]Read More
Harsha Aniyan
October 19, 2022
പാലക്കാട് പോത്തുണ്ടിയിൽ തിരുത്തമ്പാടം രാമചന്ദ്രന്റെ വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്. എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് തോട്ടത്തിൽ കണ്ടത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് വനം വകുപ്പിനെ കാര്യം അറിയിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മരത്തിൽ നിന്നും പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതി വനത്തിൽ വിട്ടു. ഇത് മൂനാം തവണയാണ് രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നത്. മുൻപ് രണ്ട് തവണയും സമാന രീതിയിൽ വീട്ടുവളപ്പിൽ കണ്ട പെരുമ്പാമ്പിനെ അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് […]Read More
Harsha Aniyan
October 19, 2022
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചുണ്ടായ വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയിൽ പിടിച്ചതിനു ശേഷം വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറി. പിന്നീട് ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാർ എതിര് ദിശയിൽ വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറി. അടുത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം […]Read More
Harsha Aniyan
October 19, 2022
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കി കടുത്ത പിഴ ഈടാക്കുകയാണ്. അതിൽ ഒന്നാണ് 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരം ഇരുചക്രം ഓടിക്കുമ്പോൾ സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഇട്ടാൽ ലഭിച്ചേക്കാവുന്ന പിഴ. എങ്കിൽപ്പോലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്. സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കാനായി പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് […]Read More
No comments to show.