ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള സൗജന്യന മെസ് സർക്കാർ പിൻവലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ നിന്നും ദിവസവും 100 രൂപ ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ശബരിമല, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് സൗജന്യ മെസ് സൗകര്യം നൽകിയിരുന്നു. 2011 മുതൽ പൊലീസുകാരുടെ മെസ്സിൻെറ പൂർണ ചെലവും സർക്കാരാണ് ഏറ്റെടുത്തത്. അതിന് മുമ്പ് ദേവസ്വം ബോർഡും പൊലീസിന് സബ്സിഡി നൽകിയിരുന്നു. ദേവസ്വം ബോർഡ് സാമ്പത്തിക […]Read More
Ashwani Anilkumar
October 25, 2022
വാട്സാപ്പ് ഹാങ്ങായി.സന്ദേശങ്ങൾ കൈമാറാൻ കഴിയാതെ വാട്സാപ്പ് പ്രവർത്തനരഹിതമായി.Read More
Sariga Rujeesh
October 25, 2022
പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ആദരിച്ചാണ് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ദയാബായിക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചത്. ഒക്ടോബര്‍ 25ന് (ഇന്ന്) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷന് […]Read More
Ananthu Santhosh
October 24, 2022
കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളംകുളത്തെ വീടിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃത ശരീരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലRead More
Sariga Rujeesh
October 24, 2022
ഗവർണറുടെ വാർത്ത സമ്മേളനത്തിൽ ചില മാധ്യമങ്ങളെ ഒഴുവാക്കി. മീഡിയ വൺ, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് എന്നീ ചാനലുകൾക്കാണ് രാജ്ഭവനിൽ പ്രവേശനം നിഷേധിച്ചത്. അനുമതി ചോദിച്ചിട്ടും രാജ്ഭവൻ പ്രവേശനം നിഷേധിക്കുകയായിരുന്നു.Read More
Ashwani Anilkumar
October 24, 2022
ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ എത്തിയത്. 2010 മുതൽ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവർ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി കാമില മടങ്ങും.Read More
Ananthu Santhosh
October 23, 2022
സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നെല്ല് ഉല്പാദനം കുറഞ്ഞതും അരിലഭ്യത ചുരുങ്ങിയതുമാണ് വില വര്‍ധനയുടെ പ്രധാന കാരണം. കേരളം അരിക്കായി ആശ്രയിക്കുന്നത് വിവിധ സംസ്ഥാനങ്ങളെയാണ്. വെറും 30 ശതമാനം മാത്രമാണ് കേരളത്തിന്റെ ഉല്പാദനം.കേരളത്തില്‍ ഉപയോഗിക്കുന്ന അരിയുടെ 70 ശതമാനവും എത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ ഇനിയും കുറച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും വില കുറയാന്‍. മൂന്ന് മാസത്തിനിടെ മട്ട ജയ അരിക്ക് കിലോഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് […]Read More
Sariga Rujeesh
October 21, 2022
രാജ്യത്തിനുവേണ്ടി ഡ്യൂട്ടിക്കിടെ ജീവന് നഷ്ടപ്പെട്ട പോലീസുകാരെ ആദരിക്കുന്നതിനായാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 21 ന് ദേശീയ പോലീസ് അനുസ്മരണ ദിനമായി ആചരിക്കുന്നത്. രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നതിനും ധീരരക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. അതീവ ജാഗ്രതയോടെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രചോദിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഇത് ആഘോഷിക്കുന്നത്. 1959 ഒക്ടോബര്‍ 21 ന് സൈനികര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത് ഇന്ത്യന്‍ സൈനികരെ ലഡാക്കില്‍ ചൈനീസ് സൈന്യം ആക്രമിച്ചപ്പോള്‍ […]Read More
Harsha Aniyan
October 21, 2022
സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 1000 രൂപയും രണ്ടാം തവണ 2000 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം. എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത വാഹനങ്ങളും ഉൾപ്പെടുന്ന എം1 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്.Read More
Harsha Aniyan
October 21, 2022
വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹനവ്യൂഹം കടന്നു പോയ അതെ സമയം അവിടെ നടന്ന അപകടം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി. ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് […]Read More
No comments to show.