സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ സാഹചര്യം വീണ്ടും ശക്തമായത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വൈകിട്ടോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 9 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ […]Read More
Sariga Rujeesh
November 5, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 574 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും […]Read More
Ananthu Santhosh
November 4, 2022
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോട് ഒപ്പം ചക്രവതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്ന്, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ […]Read More
Sariga Rujeesh
November 4, 2022
ചൊവ്വയിൽ ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന മഹാസമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. പ്രാചീനകാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാമെന്ന സാധ്യതകളിലേക്കു വിരൽചൂണ്ടുന്നതാണ് ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു. ചൊവ്വയുടെ ഉപരിതല ഗ്രഹഘടനയുടെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ച് വിലയിരുത്തിയാണ് ഈ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. ചൊവ്വയുടെ വടക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന താഴ്ന്ന ഇടങ്ങളുടെയും തെക്കൻ പ്രദേശങ്ങളിൽ നിലകൊള്ളുന്ന ഉയർന്ന മേഖലകളുടെയും ഇടയ്ക്കുള്ള അതിർത്തിയാണ് ഏയോലിസ് ഡോർസ എന്ന മേഖല. ഈ മേഖല പണ്ടത്തെ സമുദ്രതീരമാണെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. യുഎസിലെ പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ […]Read More
Sariga Rujeesh
November 3, 2022
കർണാടകയിൽ വാഹനം മോഷണം പോയാൽ പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടേണ്ടതില്ല. ഇനി ഓൺലൈൻ ആയി പരാതി രജിസ്റ്റർ ചെയ്യാം. കർണാടക പൊലീസിന്റെ www.ksp.karna taka.gov.in എന്ന വെബ് സൈറ്റിൽ മോഷണം സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യാം. ഉടൻ നിങ്ങൾക്ക് എഫ്.ഐ.ആർ ഓൺലൈനിൽ കിട്ടുകയും ചെയ്യും. മോഷണം പോകുന്ന വാഹന ഉടമകളുടെ പ്രയാസം കണ്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് പൊലീസ് മേധാവി പ്രവീൺ സൂദ് പറഞ്ഞു.Read More
Sariga Rujeesh
November 2, 2022
പാലക്കാട് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോരിറ്റി തീരുമാനം. കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കും 155 രൂപയാകും. കഴിഞ്ഞ മാർച്ച് 9 ന് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.Read More
Ashwani Anilkumar
November 2, 2022
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കശ്മീർ.കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീർ. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 1.62 കോടി സന്ദർശകരാണ് ഇവിടേക്ക് എത്തി എന്നാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.Read More
Sariga Rujeesh
November 1, 2022
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ജംഷദ് ജെ ഇറാനി (86) തിങ്കളാഴ്ച ജംഷഡ്പൂരിൽ അന്തരിച്ചു. ഇറാനിയുടെ വിയോഗത്തിൽ ടാറ്റ സ്റ്റീൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന പത്മഭൂഷൺ ഡോ. ജംഷഡ് ജെ ഇറാനിയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ടാറ്റ സ്റ്റീൽ കുടുംബം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു” ടാറ്റ സ്റ്റീൽ ട്വിറ്ററിൽ കുറിച്ചു. 1963ൽ പഠനശേഷം അദ്ദേഹം ഷെഫീൽഡിലെ ബ്രിട്ടീഷ് അയൺ ആൻഡ് സ്റ്റീൽ റിസർച്ച് അസോസിയേഷനിൽ ആദ്യമായി ജോലിയിൽ […]Read More
Sariga Rujeesh
November 1, 2022
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. പൈങ്കുനി ഉത്സവം, അല്‍പ്പശി ഉത്സവം എന്നിങ്ങനെ രണ്ട് ഉത്സവങ്ങള്‍ ക്ഷേത്രത്തിലുണ്ട്. മീനത്തിലെ (മാര്‍ച്ച് – ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം. അല്‍പ്പശി ഉത്സവം തുലാമാസത്തിലെ (ഒക്ടോബര്‍ – നവംബര്‍) അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കും. ഈ രണ്ടുത്സവങ്ങളുടേയും പ്രധാന ആകര്‍ഷണമാണ് പള്ളിവേട്ടയും ആറാട്ടും. ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക. തിരുവിതാംകൂര്‍ […]Read More
Harsha Aniyan
November 1, 2022
വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പോലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്.ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.Read More
No comments to show.