വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം. സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴിൽ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേൽനോട്ടം […]Read More
Sariga Rujeesh
November 28, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-695 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് […]Read More
Harsha Aniyan
November 28, 2022
വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിൽ വന്ന് സമരക്കാരെ അധിക്ഷേപിച്ചതാണ് ഇന്നലെ സംഘർഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Read More
Harsha Aniyan
November 28, 2022
വനിതാ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂർത്തിയാകാത്ത മീററ്റിലെ കിത്തോർ ഏരിയയിലെ ഒരു ഇന്റർമീഡിയറ്റ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. അധ്യാപികയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രചരിക്കുകയും ചെയ്തു. ഇരുപതുകാരിയായ അദ്ധ്യാപിക വെള്ളിയാഴ്ച നൽകിയ പരാതിയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ കുറേ ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് പറയുന്നു. ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കളോടും ഇതേ പരാതി അധ്യാപിക ആവർത്തിച്ചിരുന്നു. എന്നാൽ, അവർ അതിനെ […]Read More
Ananthu Santhosh
November 23, 2022
തിരുവനന്തപുരം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പൈട്ട് ചെയര്മാന് ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്കി. ഇതോടൊപ്പം പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പട്ടയ വിഷയം പരിഹരിക്കാന്‍ സ്പെഷല്‍ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ […]Read More
Sariga Rujeesh
November 22, 2022
അടിയന്തര ഘട്ടങ്ങളില്‍ പ്രയോജനപ്പെടുമെന്ന് കരുതിയാണ് മിക്കവരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ തട്ടിപ്പിന് ഇരയാകാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് പാസ് വേര്‍ഡ് രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇടയ്ക്കിടെ പിന് മാറ്റുന്നത് നല്ലതാണ്. മറ്റുള്ളവരോട് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക. പബ്ലിക് വൈഫൈയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. ഒന്നിലധികം ക്രെഡിറ്റ് […]Read More
Sariga Rujeesh
November 21, 2022
സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ചതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായ മലയാളി ദമ്പതികളെ ഇന്ന് (നവംബർ 21 ന്) പാങ്ങോട് സൈനിക കേന്ദ്രത്തിൽ വച്ച് ആദരിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവാഹ ക്ഷണത്തിന് സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ ദമ്പതികളുമായി സംവദിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക […]Read More
Sariga Rujeesh
November 19, 2022
വ്യത്യസ്ത കേക്ക് റെസിപ്പികള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരാണ് ഏറെയും. ഇപ്പോഴിതാ ഒരു വെറൈറ്റി കേക്കിന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്നാണ് സംഭവത്തിന്റെ പേര്. ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇത്. പക്ഷെ ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്. റെഡ്ഡിറ്റില്‍ കേക്കിന്റെ റെസിപ്പിയും പേരിന് പിന്നിലെ കഥയും പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കാണ് ഇതെന്ന് കുറിച്ചാണ് മകന് സംഭവം വിവരിച്ചിരിക്കുന്നത്. രണ്ട് തവണ ഡിവോഴ്സ് ചെയ്ത അച്ഛന് […]Read More
Sariga Rujeesh
November 19, 2022
ഇന്ന് നവംബര്‍ 19- അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാർക്കായി ഇങ്ങനെയൊരു ദിനം ഉണ്ടെന്ന് പോലും പലര്‍ക്കും അറിയില്ല. ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. സമൂഹത്തിന് പുരുഷന്മാർ നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. ഒപ്പം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നൽകുന്നുണ്ട്. 1999 മുതലാണ് യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം […]Read More
Ananthu Santhosh
November 19, 2022
വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന് മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും […]Read More
Recent Posts
No comments to show.