വിവാഹ സൽകാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്കന് മരിച്ചു. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പിൽ ദാസൻ(54) ആണ് മരിച്ചത്. ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തിൽ നടന്ന സത്കാരത്തിനിടെയാണ് അപകടം. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ അടിതെറ്റി തലയിടിച്ച് വീഴുകയായിരുന്നു. പരുക്കേറ്റ ദാസൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. ഭാര്യ: അജിത, മക്കൾ: ആദിൻഷ, അജിൻഷ. സഹോദരങ്ങൾ: രാജൻ,രാജേഷ്,ലീല, രാധ.Read More
Ananthu Santhosh
December 26, 2022
ഈ വർഷത്തെ മണ്ഡല കാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും.പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിക്കും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല […]Read More
Sariga Rujeesh
December 25, 2022
പ്രഥമ കെആര്‍ ഗൗരിയമ്മ പുരസ്കാരം ക്യൂബന്‍ സാമൂഹിക പ്രവര്‍ത്തകയായ ഡോ. അലെയ്ദ ഗുവേരയ്ക്ക്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലെയ്ദ. ചെഗുവേരയുടെ കൊച്ചു മകളും ചടങ്ങില്‍ പങ്കെടുക്കും. 3000 യുഎസ് ഡോളറാണ് പുരസ്കാരം. പുരസ്കാര തുകയും ശില്പവും പ്രശസ്തി പത്രവും ജനുവരി അഞ്ചിന് തിരുവനന്തപുരം ഒളിമ്പിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.Read More
Sariga Rujeesh
December 25, 2022
ഉണ്ണിയേശുവിന്റെ തിരുപ്പിറവി കാണാന്‍ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും. കോട്ടയം കിഴുകുന്ന് ലൂക്കാസ് ആന്റണി നിര്‍മിച്ച പുല്ക്കൂടാണ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി കാണാന്‍ എത്തുന്നവരുടെയൊപ്പം മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, കായിക, സിനിമ, മേഖലകളിലെ പ്രമുഖരുടെ ചെറിയ രൂപങ്ങള്‍ കൂടി നിർമ്മിച്ചിരിക്കുകയാണ് ലൂക്കാസ് ആന്റണി. 21 പ്രമുഖരായ വ്യക്തികളാണ് ലൂക്കാസിന്റെ പുല്‍ക്കൂട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി എന്‍ വാസവന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര് […]Read More
Sariga Rujeesh
December 22, 2022
ചിക്കന്‍ ടിക്ക മസാല ആദ്യമായി തയാറാക്കിയ സ്കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു. ഗ്ലാസ്ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കുന്നത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളികള് ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി. ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. […]Read More
Sariga Rujeesh
December 21, 2022
സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത്.കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈല്‍ കേരള’. സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ […]Read More
Sariga Rujeesh
December 21, 2022
കേരള സംസ്ഥാന സിനിമാ ഓപ്പറ്റേർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 27, 28, 29 എന്നീ തീയതികളിൽ രാവിലെ 7.30 മണി മുതൽ 10.30 മണി വരെ തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടത്തും. യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റായ www.celkerala.gov.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ […]Read More
Sariga Rujeesh
December 20, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-344 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
Sariga Rujeesh
December 17, 2022
കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് പുതുസസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ആന്‍ജിയോസ്പേം ടാക്സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. അമൃതാഞ്ജന്‍ ചെടി എന്നറിയപ്പെടുന്ന പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സില്‍പ്പെടുന്നതാണ് ഈ സസ്യം. വേരുകള്‍ക്ക് അമൃതാഞ്ജന്‍ ബാമിന്റെ മണമുള്ളതിനാലാണ് ഇങ്ങനെയൊരു പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് […]Read More
Ananthu Santhosh
December 12, 2022
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് […]Read More
No comments to show.