ശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണു വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി.Read More
Sariga Rujeesh
February 4, 2023
2004ലാണ് ഫേസ്ബുക്കിന്റെ കഥ തുടങ്ങുന്നത്. എന്നാൽ അതിനുമുമ്പ് 2003ൽ ഹാർവാർഡിൽ പഠിക്കുമ്പോഴാണ് സുക്കർബർഗ് ഫെയ്സ്മാഷ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മറ്റ് വിദ്യാർത്ഥികളുടെ ആകർഷണീയത വിലയിരുത്തുന്നതിനുള്ള ഒരു ഓൺലൈൻ സേവനമായിരുന്നു ഇത്. എന്നാൽ വിഭവങ്ങൾ ഏറ്റെടുക്കുന്നതിൽ സർവകലാശാലാ നയം ലംഘിച്ചതിനാൽ അവർ രണ്ട് ദിവസത്തിനുള്ളിൽ ഫേസ്മാഷ് അടച്ചുപൂട്ടി. എന്നിരുന്നാലും, സുക്കർബർഗ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുകയും 2004 ജനുവരിയിൽ ഫേസ്ബുക്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോട്ടോകളും പോസ്റ്റുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ സാന്നിധ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഹാർവാർഡ് വിദ്യാർത്ഥികളാണ് ആപ്പ് ആദ്യം […]Read More
Ananthu Santhosh
February 3, 2023
വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് അസിസ്റ്റഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് എന്ന പേരില്‍ ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരോ പ്രവാസി തൊഴിലാളിക്കും വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും വേണ്ടി 84.60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. […]Read More
Ananthu Santhosh
February 3, 2023
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് യുവ സംരംഭകൻ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിലെയും, ട്വന്റി 14 ഹോൾഡിംഗ്സിലെയും ചെയർമാൻ അദീബ് അഹമ്മദ്. അടിസ്ഥാന സൗകര്യ വികസനത്തിനും സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽകി വരുന്ന സംസ്ഥാന ബജറ്റിൽനവീകരണത്തിനും സംരംഭകത്വത്തിനും പ്രോത്സാഹനമായി മേക്ക് ഇൻ കേരള സംരംഭത്തെ വിശേഷിപ്പിച്ചത് ഒരു ഉത്പാദക സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ കരുത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ […]Read More
Sariga Rujeesh
February 2, 2023
സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 06 മുതൽ 17 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസ്സിൽ വെച്ചാണു പരിശീലനം. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് & പ്രമോഷൻ സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച് ആർ മാനേജ്മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് […]Read More
Ananthu Santhosh
February 1, 2023
ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പരമ്പരാഗതവും വളർന്നുവരുന്നതുമായ മേഖലകളിൽ തുല്യ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും, സമതുലിതമായതുമായ ബജറ്റാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വിശേഷിപ്പിച്ചു. പുതിയ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യയും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും ഊന്നൽ നൽകിയ ബഡ്ജറ്റിൽ പ്രതീക്ഷകൾ ഏറെയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎൻ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലെ മില്ലറ്റ് കർഷകരെ കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയും മില്ലറ്റ് ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും […]Read More
Sariga Rujeesh
February 1, 2023
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ഇന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.എ.ബീന., സിൽവി മാത്യു, മൃഗസംരക്ഷണവകുപ്പ് ജോയിൻറ് ഡയറക്ടർ റെയ്ണി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ രാംഗോപാൽ ആർ, ശാലിനി ഗോപിനാഥ്, രജിത ആർ, അസിസ്റ്റൻറ് ഡയരക്ടർ ജാക്ക്വലിൻ .ജെ ക്ഷീര വികസന […]Read More
Harsha Aniyan
February 1, 2023
വയനാട് പുൽപ്പള്ളിയിൽ കടബാധ്യതയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ചാണ് ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടി എന്നയാൾ മരിച്ചത്. ഏറെ നാളായി ലോട്ടറി വിൽപ്പനയായിരുന്നു തൊഴിൽ. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും കൃഷ്ണൻ കുട്ടി 2013 ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് […]Read More
Harsha Aniyan
February 1, 2023
ദുരൂഹ സാഹചര്യത്തില്‍ മൃഗശാലയില്‍ നിന്ന് കാണാതായ അപൂര്‍വ്വയിനം കുരങ്ങുകളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദക്ഷിണ ദല്ലാസിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലെ അലമാരിയില്‍ പൂട്ടിയിട്ട് അതീവ സുരക്ഷയില്‍ പാര്‍പ്പിച്ചിരുന്ന കുരങ്ങുകളെ കാണാതായതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുരങ്ങുകളെ സംബന്ധിച്ച രഹസ്യ വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുകളെ കണ്ടെത്തുന്നത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൃഗശാലയില്‍ തിരികെ എത്തിച്ച കുരങ്ങുകളെ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.Read More
Sariga Rujeesh
January 31, 2023
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർത്ഥി സമരത്തിന് […]Read More
No comments to show.