പാലക്കാട് കൊല്ലങ്കോട് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പാലക്കാട് സ്വദേശി പഴനി(74) യാണ് മരിച്ചത്. രാവിലെ ചായ കുടിക്കാൻ പോയപ്പോൾ ആണ് കടന്നൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ മറ്റ് ചിലർക്കും കടന്നൽ കുത്ത് ഏറ്റിട്ടുണ്ട്. സുന്ദരൻ എന്ന വ്യക്തി കടന്നൽ കുത്തേറ്റ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.Read More
Harsha Aniyan
February 15, 2023
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും നഷ്ടപരിഹാരത്തിനും ജോലിയ്ക്കും ശുപാർശ ചെയ്യുമെന്നും എസ് ഇ- എസ് ടി കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ് മാവോജി വ്യക്തമാക്കി. വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേർ സംസാരിക്കുന്നതും പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പോലീസിന് കിട്ടി. ഇതിൽ ഏതെങ്കിലും തരത്തിൽ ആൾക്കൂട്ട വിചാരണ […]Read More
Ananthu Santhosh
February 15, 2023
റാന്നി പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം. പ്രകൃതിയുടെ വന്യ സൗന്ദര്യം അപ്പാടെ ആവാഹിച്ചു വച്ചിരിക്കുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് വഴിയൊരുങ്ങുന്നത്. ഇതിൻറെ മുന്നോടിയായി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയത്തിന് പ്രവർത്തനം വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസിച്ച് അരുവിയുടെ സൗന്ദര്യം നുകരാം എന്നതാണ് പ്രത്യേകത. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ രണ്ട് കോടി രൂപയുടെ പ്രവർത്തികളാണ് ഡിറ്റിപി മുഖേന ആധുനികവൽക്കരണത്തിനായി മുടക്കിയത്. […]Read More
Harsha Aniyan
February 15, 2023
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ബേസിൽ അറിയിച്ചു. ഞങ്ങളുടെ സന്തോഷത്തിന്റെ ഈ പൊതിക്കെട്ട് കടന്നുവന്നിരിക്കുന്ന വിവരം ആവേശപൂര്‍വ്വം അറിയിക്കുകയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! ഞങ്ങളുടെ ഹൃദയങ്ങള്‍ ഇതിനകം തന്നെ അവള് മോഷ്ടിച്ചു കളഞ്ഞു. അവളോടുള്ള സ്നേഹത്താല്‍ മതിമറന്ന അവസ്ഥയിലാണ് ഞങ്ങള്‍. അവള് വളര്‍ന്നു വരുന്നത് കാണാനും ഓരോദിനവും അവളില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍, […]Read More
Sariga Rujeesh
February 14, 2023
പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 രൂപ മുന്ന് മാസം മുന്‍പ് സിഎന്‍ജിയുടെ വില 83 ലെത്തി ഇപ്പോള്‍ 91ലെത്തി നില്‍ക്കുകയാണ്. കൊച്ചിയിൽ നൂറ് കണക്കിന് സിഎൻജി […]Read More
Ananthu Santhosh
February 12, 2023
പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പഴയ പെന്ഷന് സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.പങ്കാളിത്ത പെൻഷനോട് കേരളത്തിലെ സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല .പഴയ പെൻഷൻ രീതി തിരികെ കൊണ്ടുവന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നമുണ്ട് . പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്.പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും.രാജസ്ഥാനിലടക്കം നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.Read More
Harsha Aniyan
February 10, 2023
കൊച്ചിയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത സിംല എന്ന ബസ് ആണ് വൈപ്പിൻ സ്വദേശി ആന്റണിയെ ഇടിച്ചിട്ടത്. ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്റണി ബസ് തട്ടിയതോടെ ടയറിന്റെ ഭാഗത്തേക്ക് വീണു. വൈപ്പിൻ […]Read More
Harsha Aniyan
February 6, 2023
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റ് തടയണമെന്ന അഡ്വ. സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തളളി. സൈബി അന്വേഷണം നേരിടണമെന്നും ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്നതാണ് ആരോപണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലേ ഉചിതമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. കേസിൽ സർക്കാരിന് നോട്ടീസയച്ച സിംഗിൾ ബെഞ്ച് ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി.Read More
Harsha Aniyan
February 6, 2023
ഹിമാചലിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ചിക്കയ്ക്ക് സമീപം ഹിമപാതം. അപകടത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ രണ്ട് തൊഴിലാളികൾ മരിച്ചു. മറ്റൊരാളെ കാണാനില്ലെന്നാണ് വിവരം. ദാർച്ച ഷിങ്കുള റോഡിൽ ഹിമപാതത്തിൽപ്പെട്ട മൂന്നാമത്തെ ബിആർഒ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരമാണ് ചിക്ക ഗ്രാമത്തിൽ ഹിമപാതമുണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. വൈകിട്ടോടെ രണ്ട് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി.Read More
Harsha Aniyan
February 6, 2023
കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി. കുത്തിനെ ദത്തെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണ്. സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം.Read More
No comments to show.