റിലയൻസിന്റെ സാങ്കേതിക വിദ്യയുമായി ചേർന്ന് ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കി ഒലെക്ട്ര ഗ്രീൻടെക്. മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (എംഇഐഎൽ) അനുബന്ധ സ്ഥാപനമാണ് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് (ഒജിഎൽ). ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ പുതുഗതാഗത സംവിധാനം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നതായി ഒലെക്ട്ര പ്രസ്താവനയിൽ അറിയിച്ചു. 12 മീറ്ററിൽ ലോ ഫ്ലോർ ആയി സജ്ജീകരിച്ചിരിക്കുന്ന ബസിൽ ഡ്രൈവർ സീറ്റുകൂടാതെ32 മുതൽ 49 വരെ സീറ്റുകളുണ്ടാകും. ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ 400 കിലോമീറ്റർ […]Read More
Harsha Aniyan
February 23, 2023
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷണന്. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ നടക്കുന്ന പൊങ്കാല എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് […]Read More
Harsha Aniyan
February 23, 2023
കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസ്സിൽ വനിതാ യാത്രക്കാരുടെ സീറ്റിൽ മൂത്രമൊഴിച്ച് യാത്രക്കാരൻ. കെഎസ്ആർടിസിയുടെ വിജയപുര – മംഗളുരു ബസ്സിൽ ചൊവ്വാഴ്ച രാത്രി ഹുബ്ബള്ളിയിൽ ഭക്ഷണം കഴിക്കാനായി ബസ്സ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ഭൂരിഭാഗം യാത്രക്കാരും ബസ് ജീവനക്കാരും ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു ബസ്സിൽ കിടന്നുറങ്ങുകയായിരുന്ന ഇരുപതുകാരിയുടെ സീറ്റിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഓടിക്കൂടി. സംഭവം ചോദ്യം ചെയ്തപ്പോൾ യുവാവ് ബസ് ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറി. […]Read More
Harsha Aniyan
February 23, 2023
മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ്- സലീം. മാതാവ് – റംല. ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു. നസീര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.Read More
Harsha Aniyan
February 23, 2023
അയൽവാസിയുടെ വീടിനു നേരെ ആക്രമണം നടത്തി ഒളിവിൽ പോയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കല്ലാർ അംബേദ്കർ കോളനി നിവാസി വീരപ്പൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (48) ആണ് വിതുര പോലീസിന്റെ പിടിയിലായത്. ഇയാൾ വീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ച അടിസ്ഥാനത്തിൽ വിതുര പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഇയാൾ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് അടിക്കടി വീട്ടിലെത്താറുണ്ടായിരുന്നു. കൂടുതൽ നേരവും കാട്ടിൽ ചെലവഴിച്ച പ്രതി ചന്ദനവും, ഈട്ടിയും മുറിച്ചു കടത്തുകയും കാട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തതോടെയാണ് വീരപ്പൻ […]Read More
Sariga Rujeesh
February 22, 2023
2022ലെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, […]Read More
Sariga Rujeesh
February 22, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-38 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും […]Read More
Harsha Aniyan
February 21, 2023
മുംബൈയിലെ ചെമ്പൂരിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകൻ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. സംഭവത്തിൽ സോനു നിഗം ചെമ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിപാടി കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനിടെ സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക എം.എൽ.എ പ്രകാശ് ഫതേർപെക്കറിന്റെ മകൻ വേദിയിലെത്തി. സോനുവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. തുർന്ന് ക്ഷുപിതരായ സംഘം ആക്രമണം അഴിച്ചുവിട്ടു. ഇന്നലെ രാത്രി നടന്ന സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സോനു നിഗം, സഹോദരൻ […]Read More
Ananthu Santhosh
February 18, 2023
കൊച്ചി; റോട്ടറി ഇന്റർനാഷണലിന്റെ ഐക്കോൺ അവാർഡുകൾ വിതരണം ചെയ്തു. ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസാണ് അവാർഡുകൾ വിതരണം ചെയ്തത്. ലുലു ഫിനാഷ്യൽഹോൾഡിംഗ്സ് മാനേജിഗ് ഡയറക്ടർ അദീബ് അഹമ്മദ്, കൊച്ചി ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ, ഗായകൻ എംജി ശ്രീകുമാർ , നർത്തകി ഡോ. രാജശ്രീ വാര്യർ എന്നിവർക്കാണ് ഇത്തവണത്തെ റോട്ടറി ഐക്കോൺ പുരസ്കാരം ലഭിച്ചത്. ഫോട്ടോ കാപ്ഷൻ; റോട്ടറി ഐക്കോൺ പുരസ്കാരം ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിൽ നിന്നും ലുലു ഫിനാഷ്യൽ […]Read More
Harsha Aniyan
February 18, 2023
പാലക്കാട്ട് ചാലിശ്ശേരിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.Read More
Recent Posts
No comments to show.