പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് മൃഗാശുപത്രിയിൽ എത്തിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ ഉടമ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് […]Read More
Ananthu Santhosh
March 23, 2024
ആർഎൽവി രാമകൃഷ്ണൻെറ കലാമണ്ഡലം കൂത്തമ്പലത്തിലെ മോഹിനിയാട്ടം ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി.ചൊവ്വാഴ്ച്ച വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം. ഇന്ന് വെെകീട്ട് 5 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം.Read More
Ananthu Santhosh
February 19, 2024
തിരുവനന്തപുരം ചാക്കയിൽ നിന്നും കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി.കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. 15 മിനിറ്റ് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്.Read More
Ananthu Santhosh
February 16, 2024
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടു കേരളത്തിലേക്ക്. രണ്ട് മാസത്തിനിടെ മൂന്നാം തവണ പ്രധാനമന്ത്രി കേരളത്തിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് ബിജെപി. 27 ന് തിരുവനന്തപുരത്ത് കെ.സുരേന്ദ്രന്റെ പദയാത്രാ സമാപനത്തിലേക്കുളള മോദിയുടെ വരവ് വലിയ ആഘോഷമാക്കാനാണ് പാർട്ടി തീരുമാനം. നിരന്തരമുള്ള സന്ദർശനം മോദി ദക്ഷിണേന്ത്യയിൽ രണ്ടാം സീറ്റിൽ മത്സരിച്ചേക്കുമന്ന അഭ്യൂഹങ്ങളും കൂട്ടുന്നു. ജനുവരി മൂന്നിന് തൃശൂരിൽ മഹിളാ സംഗമം,16 നും 17നും കൊച്ചിയിലും ഗുരുവായൂരും പരിപാടികൾ. മൂന്നാം വരവ് ഇനി 27ന് തിരുവനന്തപുരത്ത്. കേരള ബിജെപി മോദിയിൽ സകലപ്രതീക്ഷകളും അർപ്പിക്കുമ്പോഴാണ് വീണ്ടും വീണ്ടുമുള്ള […]Read More
Ananthu Santhosh
February 5, 2024
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍ വിളപരിപാലനത്തിന് 535.90 കോടി. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ […]Read More
Ananthu Santhosh
February 5, 2024
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി കയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ് യുഹാനോൻ മാർ ദിയസ്കോറസ് കുറ്റപ്പെടുത്തി. തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിൻ്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്സ് […]Read More
Ananthu Santhosh
October 20, 2023
മുൻ മുഖ്യമന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് നിലവിൽ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിഎസിന് […]Read More
Ananthu Santhosh
October 9, 2023
സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും […]Read More
Sariga Rujeesh
August 15, 2023
കരസേനയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പൊൻമുടിയിൽ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരസേനയിലെ ഒരു സംഘം പൊൻമുടി കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കുകയായിരുന്നു. സംഘം കാൽ നടയാത്രയായി മലമുകളിലെത്തി ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ സ്കൂളുകൾ സന്ദർശിക്കുകയും കരസേനയിലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.Read More
Sariga Rujeesh
July 27, 2023
മൺസൂൺ ബംപർ വിജയി ആരെന്നതിലെ സസ്പെൻസിന് അവസാനം. മലപ്പുറത്തെ വനിതകൾക്കാണ് ഇക്കുറി മൺസൂൺ ബംപർ അടിച്ചത്. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബംപർ സമ്മാനം അടിച്ചത്. ഇവർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.Read More
Recent Posts
No comments to show.