കൊച്ചിയിലെക്ക് പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം ഫോർട്ട് കൊച്ചി വെളി മൈതാനത്ത് കൺട്രോൾ റൂം തുറന്നു. മരടിൽ നിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുക. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. […]Read More
Breaking News
Trending News
Harsha Aniyan
February 25, 2023
ആലപ്പുഴ ജില്ലയില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് പൊളിക്കാന്‍ തീരുമാനം. ഒളവയപ്പ് കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മാണെന്ന കണ്ടെത്തലൈൻ തുടർന്നാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം റിസോര്‍ട്ട് പൊളിക്കണമെന്നാണ് ഉത്തരവ്. റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ച വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒന്‍പതോളം കോട്ടേജുകളും മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടിന് സ്റ്റോപ് മെമോ കൊടുത്തതോടെ റിസോര്‍ട്ട് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് ജില്ലാ കളക്ടറോട് […]Read More
Harsha Aniyan
February 25, 2023
പാലക്കാട് തളികക്കല്ലിൽ വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. തളികകല്ല് ഊരുനിവാസി സുജാത എന്ന യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഊരിൽ വെളളമില്ലാത്തതിനാലാണ് കാട്ടിൽ പോയതെന്നാണ് യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.Read More
Harsha Aniyan
February 24, 2023
വയോധികനോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഇന്നലെ സസ്പെന്‍ഷനിലായ സി ഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം ഇൻസ്പെക്ടർ പിഎം ലിബിയാണ് കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ലിബിയെ ജൂബലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More
Harsha Aniyan
February 24, 2023
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരി 27 മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. ഉത്സവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തും. അന്നദാനവും താത്കാലിക കടകളും നടത്തുന്നവർക്ക് ലൈസൻസ് / രജിസ്ട്രേഷൻ എടുക്കുന്നതിന് തിങ്കളാഴ്ച (ഫെബ്രുവരി 27) മുതൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെക്ഷേത്രപരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കും. നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി […]Read More
Harsha Aniyan
February 24, 2023
ഹൈദരാബാദിൽ ഹൽദി ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാലാ പഥറിൽ ഫെബ്രുവരി 20നാണ് സംഭവം നടക്കുന്നത്. ജ്വല്ലറി ജീവനക്കാരനാണ്. മുഹമ്മദ് റബ്ബാനി സുഹൃത്തിന്റെ ഹൽദി ചടങ്ങിനായി വിവാഹ വേദിയിൽ എത്തിയതായിരുന്നു. ചിരിച്ചും സംസാരിച്ചുമൊക്കെ വരനടുത്ത് എത്തിയ റബ്ബാനി മഞ്ഞൾ എടുക്കാന്‍ കുനിഞ്ഞതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ റബ്ബാനിയെ വരനും സംഘവും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫെബ്രുവരി 21ന് മരണ സംഭവിക്കുകയായിരുന്നു. റബ്ബാനിയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു.Read More
Harsha Aniyan
February 24, 2023
മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോഷൻ വളർത്തുന്ന മീനുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ ടെറസിന് മുകളിൽ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് […]Read More
Harsha Aniyan
February 24, 2023
ഹൈദരാബാദിലെ ബൊപ്പനഹള്ളിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു. ബോവൻപള്ളി നിവാസിയും ആസിഫ് നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ വിശാൽ (24) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പതിവായി വർക്ക് ഔട്ട് ചെയ്യാറുള്ള വിശാൽ ഇന്ന് രാവിലെ വർക്കൗട്ടിനായി ജിമ്മിൽ എത്തിയപ്പോൾ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിശാലിന് ഹൃദയാഘാതം ഉണ്ടായെന്നും തൽക്ഷണം മരിച്ചതായും ഡോക്ടർ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്ത് വന്നിട്ടുണ്ട്.Read More
Harsha Aniyan
February 24, 2023
വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. […]Read More
Harsha Aniyan
February 23, 2023
സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കേസെടുക്കുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളെ വിമർശിക്കുന്നത് കൊണ്ട് വിനുവിനോട് സർക്കാർ പക പോക്കുകയാണെന്ന് വ്യക്തമാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വായടപ്പിക്കുകയാണ്. ലോകത്താകെ കമ്മ്യൂണിസ്റ്റുകാർക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം […]Read More
No comments to show.