കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 590 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
Sariga Rujeesh
February 25, 2023
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27,28 മാർച്ച് ഒന്ന് തിയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി മുൻനിശ്ചയപ്രകാരമുള്ള […]Read More
Harsha Aniyan
February 25, 2023
കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിൽ കലം ഉടച്ച് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധം. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു കലം ഉടച്ച് പ്രതിഷേധം. കൊച്ചിയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാഴൂർ പഠമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയൽ റൺ ഇന്ന് നടന്നില്ല . അതേ സമയം താൽകാലികമായി പ്രശ്നം പരിഹരിക്കാൻ തൈക്കാട്ടുശേരിയിൽ നിന്നും, മരടിൽ നിന്നും ടാങ്കറുകളിൽ കൊച്ചിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്.Read More
Sariga Rujeesh
February 25, 2023
സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരത്തിന് അർഹനായി. ‘വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്’ എന്ന […]Read More
Harsha Aniyan
February 25, 2023
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.Read More
Harsha Aniyan
February 25, 2023
ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ജീവനക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് കളങ്കം ഉണ്ടാക്കുന്നവരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്. നേരത്തെ സര്‍വീസില്‍ ഉണ്ടായവര്‍ സര്‍വീസില്‍ നിന്ന് പുറത്തായ അനുഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം പുഴുക്കുത്തുകളെ […]Read More
Harsha Aniyan
February 25, 2023
തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളിൽ നിറസ്സാന്നിധ്യമായിരുന്ന ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ചരിഞ്ഞു. ബിഹാറിൽനിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വർഷംമുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്. 54 വയസ്സുളള ആന ചെർപ്പുളശ്ശേരി രാജപ്രഭവീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. ക്ഷീണത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചരിയുകയായിരുന്നു. വാളയാർ വനത്തിൽ ആനയെ സംസ്കരിക്കും. രണ്ടാഴ്ചമുമ്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്.Read More
Harsha Aniyan
February 25, 2023
എറിയാട് യു ബസാറിൽ നിന്നും കാണാതായ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. യു ബസാർ കുഞ്ഞുമാക്കാൻ ചാലിൽ അബ്ദുള്ളയുടെ മകൾ മുസീദ (29)യാണ് മരിച്ചത്. എറിയാട് ആറാട്ടുവഴി കടപ്പുറത്ത് കടൽഭിത്തിയിൽ വന്നടിഞ്ഞ നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചമുതൽ മുസീതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുസീദ മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളും […]Read More
Harsha Aniyan
February 25, 2023
കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തനിക്ക് ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ലഭിച്ചത് എന്ന് മുണ്ടക്കയം സ്വദേശി ജോയ് പി ജോൺ. മറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് തവണയായി 20000 രൂപയാണ് ലഭിച്ചത്. എന്നാൽ ചട്ടങ്ങൾ പാലിക്കാതെ, ജോയ് പി ജോണിന് പണം അനുവദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. തനിക്ക് അപേക്ഷയിൽ പറഞ്ഞ രണ്ട് രോഗങ്ങളും ഉണ്ടെന്നാണ് ജോയ് പി ജോണിന്റെ വിശദീകരണം.Read More
Harsha Aniyan
February 25, 2023
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പരിഗണനയില്‍. 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് തീരുമാനം. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. 1080 കോടിയുടെ പ്രൊപ്പോസല്‍ ധനവകുപ്പിന് കൈമാറി. പിരിഞ്ഞുപോകുന്നവര്‍ക്ക് 10 മുതല്‍ 15 ലക്ഷം വരെ നല്‍കാനാണ് നീക്കം. വിരമിക്കല്‍ പ്രായത്തിന് ശേഷമായിരിക്കും ഈ ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക. ആകെ 24000ല്‍ അധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറച്ച് ജീവനക്കാര്‍ വിആര്‍എസ് […]Read More
No comments to show.