പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു, പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More
Sariga Rujeesh
March 2, 2023
മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പെൻഷൻ ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പെൻഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കും. ഇതോടെ കൂടുതൽപേരെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. ഫണ്ട് രൂപവത്കരിച്ചാലുടൻ പെൻഷൻ വർധനയുടെ കാര്യത്തിലും കുടിശ്ശികയുടെ കാര്യത്തിലും പരിഹാരമുണ്ടാകും. മാധ്യമങ്ങൾക്ക് പരസ്യയിനത്തിൽ നൽകാനുള്ള കുടിശ്ശിക അടുത്ത ബജറ്റ് വിഹിതത്തിലൂടെ നൽകാൻ നടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകർക്കായി ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ നടപ്പാക്കിവരുകയാണ്. മാധ്യമങ്ങളുടെ പിന്തുണയോടെ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ […]Read More
Keerthi
March 1, 2023
വേണ്ട ചേരുവകൾ1.ചെമ്പരത്തി പൂവിന്റെ ഉണങ്ങിയ ഇതളുകൾ ഒന്നര കപ്പ്2.പഞ്ചസാര ഒന്നേകാൽ കപ്പ്3.ഇഞ്ചി ഒരു കഷണം (ചതച്ചെടുക്കുക)4.നാരങ്ങ 1 എണ്ണം5.കറുവാപ്പട്ട രണ്ട് കഷണം6.വെള്ളം 4 കപ്പ് തയ്യാറാക്കുന്ന വിധംപഞ്ചസാരയും,ഇഞ്ചിയും,കറുവപ്പട്ടയും വെള്ളത്തിലിട്ട് തിളപ്പിക്കുക.നന്നായി തിളച്ചതിനുശേഷം ചെമ്പരത്തി ഇതളുകളും, നാരങ്ങാനീരും ചേർത്ത് വാങ്ങി വെയ്ക്കുക. ചൂട് ആറിൽക്കഴിയുമ്പോൾ അരച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഒരു ഗ്ലാസ് വെള്ളത്തിൽ നാല് സ്പൂൺ സ്ക്വാഷ് ഒഴിച്ച് ഐസ് ക്യൂബ്സ് ഇട്ട് ഉപയോഗിക്കാം.Read More
Harsha Aniyan
March 1, 2023
ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് തിരു. അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. എൽദോസിന്റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യ വ്യവസ്ഥയോടെ എൽദോസിന് ജാമ്യം നൽകിയത്. .എന്നാല്‍ എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി […]Read More
Harsha Aniyan
March 1, 2023
മാർച്ച് 3 മുതൽ 5 വരെ തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിനെ റിജു വി റെജി ( പത്തനംതിട്ട)യും, അക്ഷയ എൻ ( പാലക്കാടും) നയിക്കും. പുരുഷ വിഭാഗം മറ്റ് ടീം അംഗങ്ങൾ- റാഷ്സാക്ക് പി ( വൈസ് ക്യാപ്റ്റൻ), ജോർജ് സഖറിയ, ജോബിൽ ജോസഫ്, അഖിൽ എ.ഒ. നായർ, വിഗ്നേഷ് എൻ, ഡെൽവിൻ ചെറിയാൻ ജോർജ്, സോജൻ സി ജെ, അഭിജിത്ത് എച്ച്, അശ്വിൻ […]Read More
Harsha Aniyan
March 1, 2023
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും […]Read More
Harsha Aniyan
March 1, 2023
രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരളത്തെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താനുള്ള ശ്രമം കേന്ദ്രബജറ്റിലൂടെയും മറ്റും വീണ്ടുംവീണ്ടും നടത്തുമ്പോഴും കിഫ്ബി ഒരു പ്രതിരോധമാണെന്നുള്ള പ്രഖ്യാപനമാണ് കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തില്‍ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ 36 പദ്ധതികള്‍ക്കായി 3414.16 കോടി രൂപയാണ് കഴിഞ്ഞ ദിവസം കിഫ്ബി അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലയോര ഹൈവേ വികസനത്തിന് ഭാഗമായി 9 പദ്ധതികള്‍ക്കായി 582.82 കോടി രൂപയും തീരദേശ ഹൈവേ വികസനത്തിന് നാല് പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി […]Read More
Harsha Aniyan
March 1, 2023
രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു. ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്ട്രേഷൻ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 1069 കോടി രൂപ. […]Read More
Harsha Aniyan
March 1, 2023
സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്തയുടെ ശുപാർശ. 2022 ലെ സമ്പ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസിന് എതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. സകൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റി എന്ന് നിരീക്ഷിച ലോകായുക്ത ഡിവിഷൻ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ […]Read More
Sariga Rujeesh
March 1, 2023
ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സന്ധ്യയും, പുരസ്കാര വിതരണവും നടന്നു. തിരുവനന്തപുരം റേഞ്ച് ഐജി ജി. സ്പർജൻകുമാർ ഐപിഎസ് സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു പുരസ്കാര വിതരണം നടത്തി. ചിറയിൻകീഴ് രത്ന പുരസ്കാരങ്ങൾ ന്യൂരാജസ്ഥാൻ മാർബിൾസ് എംഡി വിഷ്ണുഭക്തനും, ചിറ. ഗ്രാമ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിതയും ഏറ്റുവാങ്ങി. കർമ്മ രത്ന പുരസ്കാരം സ്റ്റേറ്റ് ക്രൈം റിക്കാർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആർ പ്രതാപൻ നായരും, അധ്യാപക […]Read More
Recent Posts
No comments to show.