വേതന പരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.Read More
Harsha Aniyan
March 2, 2023
നഗരൂർ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. ആറ്റിങ്ങലിൽ നിന്നു ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. ഫയലുകൾ സൂക്ഷിച്ച സ്ഥലങ്ങളിൽ ഉൾപ്പടെ തീ പടർന്നു. നാട്ടുകാരാണ് തീപിടുത്തം ആദ്യം ശ്രദ്ധിച്ചത്. കമ്പ്യൂട്ടറിൻ്റെ പ്ലഗ് പോയിൻ്റിൽ നിന്ന് തീയും പുകയും വന്നതായി നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ ഷോർട്ട് സർക്യൂട്ട് ആവാമെന്നാണ് നിഗമനം.Read More
Harsha Aniyan
March 2, 2023
ബെംഗളൂരുവിൽ അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. അന്നമ്മയുടെ ഭർത്താവ് വൃക്ക രോഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ൨ ദിവസങ്ങൾക്കു ശേഷം കൊട്ടി തന്റെ സുഹൃത്തുക്കളോട് ‘അമ്മ ഉണങ്ങുകയാണെന്നും എഴുനെല്കുന്നില്ലെന്നും പറഞ്ഞതിനെ തുടർന്ന് മറ്റ് കുട്ടികളുടെ […]Read More
Harsha Aniyan
March 2, 2023
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് മാർച്ച് ഏഴിന് പൊങ്കാല ദിവസം എറണാകുളത്തേക്കും നാഗർകോവിലിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. 10 ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധിക ട്രെയിനുകൾക്ക് പുറമെ മൂന്നു പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരുക്കും. നാഗർകോവിൽ കോട്ടയം പാസഞ്ചർ, കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സമയം തിരുവനന്തപുരത്ത് നിർത്തിയിടുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. പൊങ്കാല ദിവസം പുലർച്ചെ 1.45 AM ന് എറണാകുളത്ത് […]Read More
Harsha Aniyan
March 2, 2023
വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്റ് ഡിവിഷന് വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന […]Read More
Harsha Aniyan
March 2, 2023
ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഐഎം – കോൺഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് മന്ത്രി പറഞ്ഞു. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷം ബിജെപിയുടെ ചാവേർ […]Read More
Harsha Aniyan
March 2, 2023
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ ബിരുദ ഫിസിക്സ് വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി ഉപയോഗം പരസ്യപ്പെടുത്തിയതിനാണ് മർദണമെന്ന് പരാതി. മുഖത്തും വയറ്റിലും പരുക്കേറ്റ വൈശാഖ് ആശുപത്രിയിൽ ചികിത്സ തേടി.Read More
Harsha Aniyan
March 2, 2023
കണ്ണൂർ സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ജയിൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Read More
Harsha Aniyan
March 2, 2023
ഉത്തർ പ്രദേശിൽ ഗുണ്ടാനേതാവിന്റെ കൂട്ടാളിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഗുണ്ടാനേതാവായിരുന്ന മുൻ സമാജ്വാദി പാർട്ടി എംഎൽഎ ആതിക് അഹമ്മദിന്റെ കൂട്ടാളി സഫ്ദർ അലിയുടെ പ്രയാഗ്രാജിലെ വീടാണ് പൊളിച്ചുനീക്കിയത്. എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും നടുറോഡിൽ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നിരുന്നു. ഈ കേസിൽ ആതിക് അഹമ്മദിന് പങ്കുണ്ടെന്ന യുപി പൊലീസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. അതേസമയം യുപി പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ സാധ്യതയുണ്ടെന്നും യുപിയിലെ ജെയിലിലേക്ക് മാറ്റരുതെന്നും ചൂണ്ടിക്കാട്ടി […]Read More
Harsha Aniyan
March 2, 2023
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന് സിറ്റിംഗ് മാര്‍ച്ച് 04 ന് രാവിലെ 11 മുതല്‍ ഒരു മണി വരെ കല്ലറ ഗ്രാമപഞ്ചായത്തില്‍ നടക്കും. കല്ലറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദേശങ്ങളും ഓംബുഡ്സ്മാനെ നേരിട്ട് അറിയിക്കാവുന്നതാണ്.Read More
Recent Posts
No comments to show.