സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.Read More
Ananthu Santhosh
March 30, 2023
അരിക്കൊമ്പനം പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം […]Read More
Sariga Rujeesh
March 26, 2023
ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്തുകളിൽ കോഴിക്കോടിനാണ് പുരസ്കാരം. തിരുവനന്തപുരമാണ് മികച്ച മുനിസിപ്പൽ കോർപഷേൻ. എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര ഗ്രാമപഞ്ചായത്ത് എന്നിവ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വിഭാഗങ്ങളിൽ പുരസ്കാരം നേടി. 10 ലക്ഷം രൂപ വീതമാണ് ഉപഹാരം. ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍, […]Read More
Ananthu Santhosh
March 23, 2023
തിരുവനന്തപുരം; സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എത്രത്തോളം സുരക്ഷിതത്വം ആവശ്യമാണെന്നും അവരുടെ നിറഞ്ഞ പുഞ്ചിരി സമൂഹത്തിന് നൽകുന്ന നൻമയേയും വിളിച്ചോതുന്ന പെയിന്റിംഗ് പ്രദർശനം ശ്രദ്ധേയമാകുന്നു. ഗവ വിമൻസ് കോളേജിൽ കേരള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന വുമൻസ് സേഫ്റ്റി എക്സ്പോ വിംഗ്സ് 2023 ന്റെ വേദിയിലാണ് കൊച്ചിയിൽ നിന്നുള്ള പെർഷ്യൻ ബ്യൂവിലെ കലാകാരിമാരുടെ പെയിന്റുങ്ങുകൾ ശ്രദ്ധേയമാകുന്നത്. അനുപമ രാജീവ്, അശ്വതി രവീന്ദ്രൻ, ശാലിനി മേനോൻ, പൂർണ്ണിമ ഷേബ എബ്രഹാം, ആശാ നായർ, ശ്രീകലാ നരേന്ദ്രനാഥ്, അഞ്ജലി ഗോപാൽ , […]Read More
Sariga Rujeesh
March 19, 2023
ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നഇഎംഎസ് നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് 25 വർഷം. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനെന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു . ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം രാഷ്ട്രീയ പ്രവർത്തനമെന്ന് അടിയുറച്ച് വിശ്വസിച്ച നേതാവ്. 1957ൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ […]Read More
Ananthu Santhosh
March 18, 2023
ചങ്ങാനാശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.Read More
Ananthu Santhosh
March 18, 2023
ചങ്ങാനാശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.Read More
Ananthu Santhosh
March 18, 2023
ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴയടക്കണം. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.Read More
Sariga Rujeesh
March 17, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 320 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 […]Read More
Ananthu Santhosh
March 16, 2023
സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാളെ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്, കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് എന്നിവയും പങ്കെടുക്കും. നാളെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ […]Read More
No comments to show.