റമദാന്റെ വിശുദ്ധി ചോരാതെ വിനോദ സഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ ഇടമാണ് ദുബൈയിലെ ഖുർആനിക് പാർക്ക്. കുടുംബ സമേതം ഒരുമിച്ച് കൂടാനും നോമ്പുതുറക്കാനും കാഴ്ചകൾ കാണാനും ഇസ്ലാമിനെ കുറിച്ചറിയാനും ഖുർആൻ വചനങ്ങൾ കേൾക്കാനുമുള്ള വേദി കൂടിയാണിത്. സദാസമയം ഖുർആൻ വചനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ മനസിന് ശാന്തിയേകാനും ആത്മീയ ചിന്തകളിൽ മുഴുകാനും അവസരമൊരുക്കുന്ന ശാന്തസുന്ദരമായ സ്ഥലം. വൈകുന്നേരങ്ങളിൽ കുടുംബ സമേതം ഭക്ഷണവുമായെത്തി നോമ്പുതുറന്ന് മടങ്ങുന്നവരും കുറവല്ല. ഖുർആന്റെ സന്ദേശം ലോകത്തിന് പകർന്ന് നൽകാൻ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് […]Read More
Sariga Rujeesh
March 17, 2023
റമദാൻ മാസത്തിൽ ദുബൈയിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് നിർദേശം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റിൽ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി. അർഹരിലേക്ക് ഭക്ഷണപൊതി എത്തുന്നുവെന്ന് ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും ഇത് ഉപകരിക്കും. അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ […]Read More
Harsha Aniyan
March 13, 2023
വീണ്ടും ഇന്ത്യയ്ക്ക് ഓസ്കർ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്കര് പുരസ്ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും […]Read More
Events
National
Viral news
World
ഓസ്കര് പുരസ്കാരം; ഇന്ത്യയ്ക്ക് അഭിമാനം; ദ എലിഫന്റ് വിസ്പേറേഴ്സിന്
Harsha Aniyan
March 13, 2023
ഇന്ത്യയ്ക്ക് അഭിമാനമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഒരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫില്മിനുള്ള പുരസ്കാരം നേടി. മറ്റു നോമിനേഷനുകൾ: ‘ഹാലൗട്ട്’- ഈവ്ജീനിയ അർബുഗേവയും മാക്സിം അർബുഗേവും ‘ഹൗ ഡൂ യു മെഷർ എ ഇയർ’- ജയ് റോസെൻബ്ലാറ്റ് ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’- ആൻ അൽവെർഗും ബെത്ത് ലെവിസണും ‘സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്’- ജോഷ്വ സെഫ്റ്റലും കോനാൽ ജോൺസുംRead More
Sariga Rujeesh
March 12, 2023
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ എല്ലാ ജില്ലകളിലും പോലീസ് സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിങ് കുട്ടികളും മുതിര്‍ന്ന വനിതകളും ഉള്‍പ്പെടെയുളളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിക്രമങ്ങള്‍ നേരിടുന്നതിനുളള ബാലപാഠങ്ങള്‍ പകര്ന്നുനല്കുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാനത്ത് 8125 പേരാണ് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുത്തത്. സിനിമാതാരങ്ങളും ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. സ്വയം പ്രതിരോധമുറകളില്‍ പ്രത്യേക പരിശീലനം നേടിയ […]Read More
Sariga Rujeesh
March 12, 2023
മാർച്ച് 17വരെ നീളുന്ന ഖത്തർ ഒളിമ്പിക് കമ്മിറ്റി ബീച്ച് ഗെയിംസിന് കതാറ കൾചറൽ വില്ലേജിൽ തുടക്കമായി. കടൽ വിനോദ കായിക മത്സരങ്ങളുടെ മൂന്നാം പതിപ്പിനാണ് ദോഹ വേദിയാവുന്നത്. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ത്രീ ത്രീ ബീച്ച് ബാസ്കറ്റ്ബാൾ, ബോക്സിങ്, കരാട്ടേ, നീന്തൽ ഉൾപ്പെടെ വിവിധ മത്സരങ്ങളിലായി 800ഓളം പേർ പങ്കാളികളാകും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി അഞ്ച് ലക്ഷം റിയാലാണ് സമ്മാനത്തുക. ഖത്തറിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് ഗെയിംസിൽ മാറ്റുരക്കുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി […]Read More
Sariga Rujeesh
March 11, 2023
ലോകകപ്പ് ഫുട്ബാളിന്റെ മനോഹര കാഴ്ചകൾക്കു വേദിയായ ലുസൈലിൽ ഇന്നു മുതൽ രുചിയുടെ ഉത്സവകാലം. 12ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ലുസൈലിൽ തുടക്കമാവും. ഖത്തർ എയർവേസ്-ഖത്തർ ടൂറിസം സംയുക്തമായാണ് രുചിപ്പെരുമയുടെ ഈ മേളം തീർക്കുന്നത്. ലുസൈൽ ബൊളെവാഡിലെ ലുസൈൽ ടവറിനും അൽ സദ്ദ് പ്ലാസക്കുമിടയിലെ വിശാലമായ ഇടമാണ് അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ വേദിയാവുന്നത്. ലോകകപ്പ് ഫൈനലിനു പിന്നാലെ ലയണൽ മെസ്സിയും സംഘവും ആഘോഷം നയിച്ച വേദി കൂടിയായിരുന്നു ഇത്. ശനിയാഴ്ച ആരംഭിച്ച് മാർച്ച് 21 വരെ നീണ്ടുനിൽക്കും. ലോകത്തിന്റെ […]Read More
Sariga Rujeesh
March 11, 2023
സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’വിസ്മയക്കാഴ്ചയായി. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സ്വദേശീ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്. മഞ്ഞുപൊതിഞ്ഞു നിന്ന പ്രഭാതത്തിൽ ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് ഹരിത പതാകയായി മാറിയത്. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും […]Read More
Sariga Rujeesh
March 10, 2023
ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയിലൂടെ വ്യവസായത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി ആര് അനില്‍. തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഒരു ലക്ഷം ലക്ഷ്യമിട്ടപ്പോള്‍ ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. നിരവധി ഉത്പന്നങ്ങള്‍ സമൂഹത്തിന് പരിചയപ്പെടുത്താനും ജനപ്രീതിയുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി […]Read More
Sariga Rujeesh
March 8, 2023
രാജ്യം ഇന്ന് ഹോളി ആഘോഷത്തിൽ. നിറങ്ങൾ വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കാൻ ഒരുങ്ങി ദില്ലിയുൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷം വിപുലമായ ആഘോഷങ്ങളാണ് ദില്ലിയുടെ പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും. പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ കൂടുതൽ ട്രയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി കഴിഞ്ഞ വർഷം തന്നെ മാറ്റിയിരുന്നു. ഇക്കുറിയും വർണ്ണാഭമായ […]Read More
Recent Posts
No comments to show.