ഇന്ന് ദുഃഖവെള്ളി. യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.Read More
Sariga Rujeesh
April 1, 2023
സൗദിയിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ വിരുന്ന് ഒരുക്കി അൽഖർജ് നഗരസഭ. കിങ് അബ്ദുൽ അസീസ് പാർക്കിലാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റമദാൻ ഇഫ്താർ വിരുന്ന് ഒരുക്കിയത്. 500 മീറ്റർ നീളമുള്ള ഇഫ്താർ വിരുന്നിൽ 11,000ത്തിലധികം ഭക്ഷണവിഭവങ്ങളാണ് ഒരുക്കിയത്. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഏകദേശം 170 സന്നദ്ധപ്രവർത്തകരാണ് ഇത്തരത്തിൽ വിഭവങ്ങൾ ഒരുക്കി ഇഫ്താർ വിരുന്ന് തയാറാക്കിയത്. ഇത് രണ്ടാം തവണയാണ് അൽഖർജ് നഗരസഭക്ക് കീഴിൽ സൗദിയിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. ഒരു സാമൂഹിക പ്രവർത്തനമായാണ് […]Read More
Sariga Rujeesh
March 31, 2023
വാർഷിക ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചു മുതൽ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബഹാറയിൽ നടക്കും. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന ഫെസ്റ്റിവൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) ആണ് സംഘടിപ്പിക്കുന്നത്. സൂഖ് അൽ ബറാഹയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഏപ്രിൽ എട്ടുവരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ രാത്രിയാണ് പ്രവേശനം. ഫെസ്റ്റിവലിന്റെ 29 ാം എഡിഷനാണ് ഈ വർഷം നടക്കുന്നത്. റമദാനുമായി […]Read More
Sariga Rujeesh
March 29, 2023
തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടം കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആരവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം, ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് കേരള ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും മത്സ്യഭവനിലും പേര് രജിസ്റ്റർ ചെയ്യണം. മാർച്ച് 30 മുതൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വയസ്, മത്സ്യത്തൊഴിലാളി കുടുംബത്തിലുൾപ്പെടുന്നുവെന്ന് തെളിയിക്കുന്ന […]Read More
Sariga Rujeesh
March 27, 2023
“വിദ്വേഷവും വിവേചനവും വേണ്ട, നമുക്ക് ചേർന്നിരിക്കാം” എന്ന സന്ദേശവുമായി ലണ്ടനിലും യുഎഇ യിലും കേരളത്തിലും നോമ്പുതുറ നടത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി ഫുട്ബോൾ ക്ലബും, ക്ലബ്ബിന്റെ ലോകത്തിലെ ഏറ്റവും വലിയ ഒഫീഷ്യൽ സപ്പോർട്ടേഴ്സ് ക്ലബ് ആയ ‘ചെൽസി ഫാൻസ് കേരളയും’! ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ലോകമെങ്ങും നോമ്പുതുറ സദസ്സുകളുമായി പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി. വിവേചനങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും ചെൽസി എഫ്സി യും ചെൽസി ഫൗണ്ടേഷനും നടത്തുന്ന “നോ റ്റൂ ഹേറ്റ് […]Read More
Sariga Rujeesh
March 26, 2023
നോമ്പിന്റെ ദൈർഘ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് ഖത്തറിലെന്ന് റിപ്പോർട്ട്. ഏറ്റവും കുറഞ്ഞ സമയം നോമ്പെടുക്കുന്നവരുടെ പട്ടികയിൽ അറബ് രാജ്യങ്ങളിൽ ഖത്തറിന് ആറാമതാണ് സ്ഥാനം. ഈ വർഷം റമദാനിൽ ഖത്തർ നിവാസികൾ ശരാശരി 14 മണിക്കൂറും 15 മിനിറ്റുമാണ് ഉപവസിക്കുന്നത്. കുവൈത്ത് ദിനപത്രമായ അൽ റായ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദേശം 14 മണിക്കൂറും 30 മിനിറ്റും വ്രതമെടുക്കുന്ന കുവൈത്ത് ഗൾഫ് നാടുകളിൽ രണ്ടാമതും അറബ് രാജ്യങ്ങളിൽ ഏഴാമതുമാണ്. ഗൾഫ് രാജ്യങ്ങളിൽ ദൈർഘ്യം കുറഞ്ഞ നോമ്പ് […]Read More
Sariga Rujeesh
March 26, 2023
ഖത്തറിൽ സന്ദർശകരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ മാറിയ ലുസൈൽ ബൊളെവാഡിൽ രാത്രികാലങ്ങളിൽ കാൽനടക്കാർക്ക് മാത്രം പ്രവേശനം. റമദാൻ പ്രമാണിച്ച് വൈകീട്ട് മഗ് രിബ് മുതൽ സുബ്ഹി നമസ്കാരസമയം വരെ കാൽനടക്കാർക്ക് മാത്രമായിരിക്കും ഇവിടെ പ്രവേശനമെന്ന് ഖത്തരി ദിയാർ അറിയിച്ചു. റമദാനിലെ രാത്രികളിൽ സന്ദർശകരുടെ തിരക്ക് പരിഗണിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. മാർച്ച് 11 മുതൽ 21വരെ നീണ്ടുനിന്ന അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ ഭാഗമായി ലുസൈൽ ബൊളെവാഡിൽ 11 ദിവസം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ മേളയോടെ […]Read More
Sariga Rujeesh
March 22, 2023
കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.Read More
Sariga Rujeesh
March 21, 2023
ഇറാനിയൻ/പേർഷ്യൻ പുതുവത്സര ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗ്ളും. നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തിൽ ഡൂഡിലൊരുക്കിയാണ് ഗൂഗ്ൾ ആഘോഷത്തിൽ പങ്കു ചേർന്നത്. വസന്താരംഭത്തിന്റെ ആദ്യ ദിനമാണ് നവ്റോസ്. ഇറാനിയൻ സൗര കലണ്ടർ പ്രകാരമാണ് നവ്റോസ് ആഘോഷിക്കുന്നത്. ജോർജിയൻ കലണ്ടർ പ്രകാരം മാർച്ച് 21 ആണ് ഈ തിയതി വരിക. വിവിധ മത വിഭാഗങ്ങൾ സഹസ്രാബ്ദങ്ങളായി നവ്റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേർഷ്യയിലാണ് നവ്റോസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. രാത്രിക്കും പകലിനും അന്നു തുല്യദൈർഘ്യമായിരിക്കും. 2009ൽ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ നവ്റോസിനെ […]Read More
Sariga Rujeesh
March 20, 2023
ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ‘900 പാർക്ക്’ (നയൻ ഹണ്ട്രഡ് പാർക്ക്) റമദാനിൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകും. ഭക്ഷ്യ വിഭവങ്ങളും വിനോദ പരിപാടികളും കളിയിടങ്ങളും കുട്ടികൾക്കുള്ള വിനോദ മേഖലകളും മ്യൂസിക്കും ഡാൻസും ഉൾക്കൊള്ളുന്ന പാർക്ക് റമദാൻ ഒന്നിനുതന്നെ തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം ഏർപ്പെടുത്തുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് 25 റിയാലാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രാത്രി ഏഴ് മുതൽ പുലർച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. ആഴ്ചയിൽ എല്ലാ ദിവസവും പാർക്ക് […]Read More
Recent Posts
No comments to show.