ഇന്ന് ലോക പുസ്തകദിനം. തദ്ദേശീയ ഭാഷകൾ എന്നതാണ് ഈ വർഷത്തെ യുനെസ്കോയുടെ തീം. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യം. പുസ്തകങ്ങളെ വായിക്കാനും സ്നേഹിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വില്യം ഷേക്സ്പിയർ അന്തരിച്ച ദിനം കൂടിയാണ് ഇന്ന്.Read More
Sariga Rujeesh
April 23, 2023
സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംവാദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയിൽ ഒരുക്കുന്നത്. നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി […]Read More
Sariga Rujeesh
April 22, 2023
ബഹ്റൈനിലെ ചരിത്രസ്മാരകമായ ഗ്രാൻഡ് മോസ്ക് എന്നറിയപ്പെടുന്ന ജുഫയർ അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ സന്ദർശിക്കാൻ ഞായറാഴ്ച അവസരം. ഏഴായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മോസ്ക് ബഹ്റൈനിലെ ഏറ്റവും വലുതും ലോകത്തെ വലിയ മോസ്കുകളിലൊന്നുമാണ്. മോസ്കിന്റെ മകുടം നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ ഗ്ലാസ് മകുടമാണിത്. 1987ൽ ബഹ്റൈൻ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയാണ് മോസ്ക് നിർമിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് ഓപൺ […]Read More
Events
Gulf
Transportation
ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ അവസരം
Sariga Rujeesh
April 22, 2023
2023 ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ച് വരെ നടക്കുന്ന ദോഹ എക്സ്പോ സന്ദർശിക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് വഴിയൊരുങ്ങുന്നു. ദോഹ എക്സ്പോ 2023 കമ്മിറ്റി, ആഭ്യന്തര മന്ത്രാലയം, ഖത്തർ എയർവേസ് എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസിറ്റ് യാത്രക്കാരെ എക്സ്പോ സന്ദർശിക്കാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിവരുകയാണെന്ന് ദോഹ എക്സ്പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി […]Read More
Sariga Rujeesh
April 21, 2023
രണ്ട് ദിവസത്തെ എംടിബി ഷിംല 2023 മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് തുടക്കമായി. ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടിൽ നിന്ന് ഹിമാചൽ ഗ്രാമവികസന മന്ത്രി അനിരുദ്ധ് സിങ് താക്കൂർ ഇന്ന് വൈകിട്ട് ഫ്ലാഗ് ഓഫ് ചെയ്യും. എംടിബി ഷിംല മൗണ്ടൻ ബൈക്കിംഗ് റേസിംഗിന്റെ പത്താം പതിപ്പില്‍ 88 റൈഡർമാരാണ് പങ്കെടുക്കുന്നത്. ഇവരിൽ 11 പേർ സ്ത്രീകളാണെന്ന് എംടിബി ഷിംല ഓർഗനൈസർ ആശിഷ് സൂദ് പറഞ്ഞു. ദിവസം ശരാരശി 65 കിലോമീറ്റർ ആണ് റൈഡർമാർ സഞ്ചരിക്കുക. ആദ്യ ദിവസം റിഡ്ജ് […]Read More
Sariga Rujeesh
April 15, 2023
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിലെ ആദ്യദിനമായ വിഷു മലയാളിക്ക് പുതുവർഷാരംഭമാണ്. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയുമായി നഗരത്തിലും ഗ്രാമങ്ങളിലും ആഘോഷം സജീവമാണ്. പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. വിഷുക്കോടി ഉടുത്ത് വിഷുക്കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് ഈ ദിവസം മലയാളികൾ ആഘോഷിക്കുന്നത്. വിഷുവം എന്ന പദത്തില്‍ നിന്നാണ് വിഷു ഉണ്ടായത്. വിഷുവം എന്നാല്‍ […]Read More
Sariga Rujeesh
April 10, 2023
സപ്ലൈകോയുടെ വിഷു-റമദാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ11ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാര്‍ക്കറ്റ് പരിസരത്ത് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ല ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാര്‍ക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ. വിഷുവിനും റമദാനും […]Read More
Sariga Rujeesh
April 10, 2023
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കുമെന്ന് രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന് വ്യാഴാഴ്ച അഥവാ റമദാൻ 29ന് പ്രവൃത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ […]Read More
Sariga Rujeesh
April 10, 2023
റമദാനായാൽ രാത്രിയെ പകലാക്കി മാറ്റുകയാണ് പ്രവാസലോകത്തിന്റെ ശീലം. തെരുവുകളും പാർക്കുകളും മാളുകളും ആഘോഷവേദികളും തുടങ്ങി എല്ലായിടവും രാത്രികളിൽ സജീവമാകും. ഇവക്കുപുറമെ, പ്രദർശനങ്ങളും ഗാലറികളും ഗിഫ്റ്റ് ഷോപ്പുകളുമായി റമദാനിൽ കൂടുതൽ ആകർഷകമായിരിക്കുകയാണ് ഖത്തറിലെ മ്യൂസിയങ്ങൾ. ഖത്തർ മ്യൂസിയംസിന് കീഴിലെ നിരവധി മ്യൂസിയങ്ങൾ റമദാനിൽ അർധരാത്രി വരെ സജീവമാണ്. ശനി മുതൽ വ്യാഴം വരെയുളള സമയങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും രാത്രി എട്ടുമുതൽ 12 വരെയും വെള്ളിയാഴ്ച രാത്രി എട്ടുമുതൽ 12 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തന സമയം. […]Read More
Sariga Rujeesh
April 7, 2023
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനമായ ‘വെബ് സമ്മിറ്റി’ന് ഖത്തർ ആതിഥേയത്വമൊരുക്കും. അടുത്തവർഷം മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സാങ്കേതിക വിദഗ്ധരും ശാസ്ത്രകാരന്മാരും രാഷ്ട്ര നേതാക്കളുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. അറബ്, വടക്കൻ ആഫ്രിക്ക മേഖലയിൽ തന്നെ ആദ്യമായാണ് ‘വെബ് സമ്മിറ്റ്’ എത്തുന്നത്. ഖത്തർ വിവര സാങ്കേതികമന്ത്രാലയമാണ് സമ്മേളന ആതിഥേയത്വം പ്രഖ്യാപിച്ചത്. വരുംകാല ലോകത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര പ്രമുഖരുടെ ഒത്തുചേരലായിരിക്കും സമ്മേളനം. ആയിരക്കണക്കിന് നിക്ഷേപകർ, സംരംഭകർ എന്നിവരും ‘വെബ് സമ്മിറ്റി’ൽ പ്രതിനിധികളായി പങ്കെടുക്കും. യൂറോപ്, […]Read More
Recent Posts
No comments to show.