കൊടുംചൂടില്‍ ആശ്വാസം പകരാന്‍ അബൂദബിയില്‍ ഒരുക്കിയ സ്നോ പാര്‍ക്ക് തുറക്കാന്‍ സജ്ജമായി. അബൂദബി നഗരത്തിലെ റീം മാളിലാണ് സ്നോ അബൂദബി എന്ന പേരില്‍ പാർക്ക് തുറക്കുന്നത്. ജൂണ്‍ എട്ടുമുതലാണ് പുതിയ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുക. ലോകത്തിലെ വലിപ്പമേറിയ ഇന്‍ഡോര്‍ സ്നോ പാര്‍ക്കുകളില്‍ ഒന്നായി മാറുന്ന സ്നോ അബൂദബി 10,000 ചതുരശ്ര അടിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 12 റൈഡുകളും 17 മറ്റ് ആകര്‍ഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. -2 ഡിഗ്രി സെല്‍ഷ്യസാവും സ്നോ അബൂദബിയിലെ അന്തരീക്ഷ താപനിലയെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.Read More
Sariga Rujeesh
May 14, 2023
ഇന്ന് ലോകമാതൃദിനം. അമ്മമാരെ ഓര്‍മിക്കാനോ സ്നേഹിക്കാനോ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ളവര്‍ മെയ് 14 അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കുന്നു. അമ്മമാരുടെ നിരുപാധികമായ സ്നേഹത്തെ ആദരിക്കാനും ആഘോഷിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. പല രാജ്യങ്ങളിലും എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം മെയ് 14നാണ് മാതൃദിനം വരുന്നത്. അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകയായ അന്ന ജാര്‍വിസാണ് ആധുനിക മാതൃദിനം ആഘോഷിക്കുന്നതിന് തുടക്കമിട്ടത്. 1905ല്‍ സ്വന്തം അമ്മയുടെ മരണശേഷം അമ്മമാരെ ആദരിക്കുന്നതിനായി […]Read More
Sariga Rujeesh
May 12, 2023
‘വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍’ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട. തേക്കിന്‍കാട് മൈതാനിയിലെത്തിയാൽ വിയ്യൂർ സെൻട്രൽ ജയിലിൽ കയറാം, ആഗ്രഹമുണ്ടെങ്കിൽ സെല്ലിലും കിടക്കാം. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്റെ സ്റ്റാളാണ് വിയ്യൂര്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ളത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിന്റെ മുൻഭാഗവും വിക്കറ്റ് ഗേറ്റും തടവുകാരുടെ ബ്ളോക്കും സെല്ലുകളും അടക്കമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസിലാക്കുന്നതിനാണ് സ്റ്റാൾ സജ്ജമാക്കിയിട്ടുള്ളത്. നിരവധി സിനിമകളിൽ വിയ്യൂർ സെൻട്രൽ […]Read More
Sariga Rujeesh
May 12, 2023
മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്-2023) ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജി.എ.എഫിന്റെ പ്രമേയമെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ജി.എ.എഫ്-2023 ചെയര്‍മാനുമായ വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ […]Read More
Sariga Rujeesh
May 10, 2023
സൗദിയിലെ രണ്ടാമത് മദീന പുസ്തകമേള മേയ് 18ന് ആരംഭിക്കും. മദീനയിൽ രണ്ടാമത് പുസ്തകമേള സംഘടിപ്പിക്കാനുള്ള തയാറെടുപ്പുകൾ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിക്കുകീഴിൽ പുരോഗമിക്കുന്നു. കിങ് സൽമാൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിന്റെ തെക്കൻ ഭാഗത്താണ് പുസ്തകമേള. പത്തുദിവസം നീളും. ഒരോ ദിവസവും വിവിധ സാഹിത്യ, വിജ്ഞാന, ശാസ്ത്ര മേഖലകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും. കഴിഞ്ഞ വർഷത്തെ ആദ്യ പുസ്തമേള വൻ വിജയകരമായിരുന്നു. 13 രാജ്യങ്ങളിൽനിന്നുള്ള 200 ലധികം പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന […]Read More
Sariga Rujeesh
May 10, 2023
എന്റെ കേരളം മെഗാ എക്സിബിഷൻ തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ തുടങ്ങി. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 15 വരെയാണ് പ്രദര്‍ശന മേള. ദിവസവും കലാപരിപാടികള്‍, കരിയര്‍ എക്സ്പോ, സെമിനാറുകള്‍, പാചക മത്സരം, ബി ടു ബി മീറ്റ്, ഡി.പി.ആര് ക്ലിനിക് എന്നിവയുണ്ടാകും. 120-ൽ അധികം തീം സര്‍വീസ് സ്റ്റാളുകള്‍, 100-ൽ അധികം വിപണന സ്റ്റാളുകള്‍, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദര്‍ശനം, ‘കേരളം ഒന്നാമത്’ പ്രദര്‍ശനം, ടെക്നോളജി […]Read More
Sariga Rujeesh
April 28, 2023
ജീവിതത്തില്‍ കൈമുതലായുള്ള ഉറച്ച ആത്മവിശ്വാസത്തോടെയും, നിഷ്കളങ്കമായ പുഞ്ചിരിയോടെയും ലുലു ഫാഷന്‍ വീക്കിന്റെ റാംപില്‍ അവര്‍ എട്ട് പേരും അണിനിരന്നു. ഉറ്റ സുഹൃത്തായി എപ്പോഴും കൂട്ടായുള്ള വീല്‍ചെയറുകളില്‍ നീങ്ങുന്നതിനിടെ ഓരോരുത്തരും സദസ്സിനെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ഫാഷന്‍ വീക്ക് റാംപുകള്‍ ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ചരിത്ര നിമിഷങ്ങളിലൂടെയാണ് ലുലു ഫാഷന്‍ വീക്കിന്റെ രണ്ടാം ദിനം കടന്ന് പോയത്. ലുലു മാളില്‍ നടക്കുന്ന ലുലു ഫാഷൻ വീക്കില്‍ സമ്മർ കളക്ഷൻ വസ്ത്രങ്ങള്‍ അവതരിപ്പിച്ചാണ് എട്ട് മോഡലുകള്‍ റാംപില്‍ വീല്‍ചെയറിലെത്തിയത്. ഫാഷന്‍ വീക്ക് വീക്ഷിയ്ക്കാന്‍ […]Read More
Sariga Rujeesh
April 28, 2023
കലയുടെ അവിസ്മരീണയമായ ലയങ്ങള്‍ തീര്‍ത്തു ചിലമ്പു നൃത്തോത്സവത്തിനു അരങ്ങുണര്‍ന്നു. ഇന്നലെയും ഇന്നുമായി 200-ലധികം കലാകാരന്മാര് അണിഞ്ഞൊരുങ്ങി നൃത്തവേദിയില്‍ താളമാടുമ്പോള് ആസ്വാദകരുടെ മനസും നൃത്തത്തില്‍ അമര്ന്നാടും. ഭരതകല ഡാൻസ് ആൻഡ് മ്യൂസിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തില്‍ രണ്ടു ദിവസമായി നടക്കുന്ന ചിലമ്പു നൃത്തോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ചിലമ്പു നൃത്തോത്സവം സാംസ്കാരിക കേരളത്തിനു പുതിയ ഉണര്‍വ് ഉണ്ടാക്കിയിരിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നൃത്തലോകത്ത് കേരളത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നൃത്തോത്സവം […]Read More
Sariga Rujeesh
April 25, 2023
ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രം ശൈത്യകാലത്തെ താല്‍ക്കാലിക അടച്ചിടലിനു ശേഷം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചാർധാം യാത്ര തീർത്ഥാടകർക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. […]Read More
Sariga Rujeesh
April 24, 2023
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർതതി.രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി. . പിന്നാലെ ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയര്‍ന്നു. ഈ മാസം 30 നാണ് പൂരം.Read More
Recent Posts
No comments to show.