അബുദാബിയുടെ സാംസ്കാരിക ഉത്സവമായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബുദാബി അല്‍ വത്ബയില് കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 750 പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ പരിപാടികളും അരങ്ങേറും. 2023 മാര്‍ച്ച് 18നാണ് കൊടിയിറങ്ങുന്നത്. ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്. ‘യു.എ.ഇ, നാഗരികത […]Read More
Sariga Rujeesh
November 9, 2022
15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 5000 ലധികം വിദ്യാർഥികള്‍ എത്തും. വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും […]Read More
Sariga Rujeesh
November 7, 2022
എമിറേറ്റിലെ കലാസാംസ്കാരിക വിഭാഗമായ ‘ദുബൈ കൾചർ’ നവംബർ 24ന് ദുബൈ ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്-2022 എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. യു.എ.ഇയിലെ യുവ കലാകാരൻമാർക്ക് വലിയ അവസരങ്ങൾ തുറക്കുന്ന പരിപാടിയായിരിക്കുമിത്. 15നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരമുള്ളത്. ദുബൈ കൾചറിന്റെ വെബ്സൈറ്റ് വഴി ഇതിന് അപേക്ഷിക്കാം. മികച്ച ഗായകൻ, മികച്ച അറബിക് പ്ലേയിങ് (ഔദ്), മികച്ച ക്ലാസിക്കൽ പ്ലേയിങ്(വയലിൻ), മികച്ച പിയാനോ വാദനം, മികച്ച ഇന്റഗ്രേറ്റഡ് ഓർക്കസ്ട്ര എന്നീ മേഖലകളിലായി അവാർഡുകളും […]Read More
Sariga Rujeesh
November 6, 2022
തിരുവനന്തപുരം തലസ്ഥാനത്ത് ഇനി കാല്‍പന്താവേശത്തിന്റെ ദിനങ്ങള്‍. ഫുട്ബോള്‍ താരങ്ങളായ സി കെ വിനീതും, റിനോ ആന്റോയും ചേര്‍ന്ന് ലുലു ഫുട്ബോള്‍ ലീഗ് കിക്ക് ഓഫ് ചെയ്തതോടെ പതിനഞ്ച് ദിവസം നീളുന്ന മത്സരങ്ങള്‍ക്ക് തുടക്കമായി. ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബുമായി ചേർന്ന് നടത്തുന്ന ലീഗില്‍ 32 ടീമുകളാണ് മാറ്റുരയ്ക്കുക. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സി കെ വിനീത്, റിനോ ആന്റോ, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ […]Read More
Sariga Rujeesh
November 4, 2022
പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് […]Read More
Sariga Rujeesh
November 2, 2022
യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവടങ്ങളിലെല്ലാം ദേശീയ പതാക ഉയർത്തും. അര്‍ഹിക്കുന്ന ആദരവോടെ ദേശീയ പതാകയെ എല്ലാവരും കൈകാര്യം ചെയ്യണമെന്നും യുഎഇ നിയമം അനുശാസിക്കുന്നു. പതാകയെ […]Read More
Sariga Rujeesh
November 2, 2022
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 മത് ഐ എഫ് എഫ് കെ യുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖർ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയാ ഹാളിൽ നടന്ന യോഗം സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘടനം ചെയ്തു. മയക്കുമരുന്ന്, നരബലി, പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങിയ സമീപകാല സംഭവ വികാസങ്ങൾ ആധുനിക കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ അപകടപ്പെടുത്തുകയാണ്. […]Read More
Sariga Rujeesh
November 1, 2022
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. പൈങ്കുനി ഉത്സവം, അല്‍പ്പശി ഉത്സവം എന്നിങ്ങനെ രണ്ട് ഉത്സവങ്ങള്‍ ക്ഷേത്രത്തിലുണ്ട്. മീനത്തിലെ (മാര്‍ച്ച് – ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം. അല്‍പ്പശി ഉത്സവം തുലാമാസത്തിലെ (ഒക്ടോബര്‍ – നവംബര്‍) അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കും. ഈ രണ്ടുത്സവങ്ങളുടേയും പ്രധാന ആകര്‍ഷണമാണ് പള്ളിവേട്ടയും ആറാട്ടും. ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക. തിരുവിതാംകൂര്‍ […]Read More
Sariga Rujeesh
October 31, 2022
വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് […]Read More
Sariga Rujeesh
October 31, 2022
ലോകകപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗാനം ഇത്തവണത്തെ വേള്‍ഡ് കപ്പിന്റെ വേദിയായ ഖത്തറില്‍ വച്ചാണ് പുറത്തിറക്കിയത്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ […]Read More
Recent Posts
No comments to show.