സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരത പര്യടനത്തിനിറങ്ങിയ ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. 20,000 കി.മീറ്റര്‍ ആണ് ആശ സൈക്കിളില്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെത്തിയ ആശ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പെടെ പ്രമുഖരെ സന്ദര്‍ശിച്ചു. തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന് എന്നിവര്‍ […]Read More
Sariga Rujeesh
December 25, 2022
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് താമരശ്ശേരി രൂപത […]Read More
Sariga Rujeesh
December 18, 2022
കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള 21-12-2022 ബുധനാഴ്ച ആരംഭിക്കും. വൈകീട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പമേളയുടെ ഉദ്ഘാടനം നിർവഹിക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വില്പനക്കും പുറമെ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും കാഴ്ചക്കാർക്ക് വിരുന്നൊരുക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ഓളം കലാകാരന്മാരും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ 20ഓളം വിദ്യാർഥികളുമാണ് ഇൻസ്റ്റലേഷനുകളും […]Read More
Sariga Rujeesh
December 15, 2022
ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി സന്ദർശിച്ചു. മേളയിലെത്തിയ ഗവർണർ പുസ്തക സ്റ്റാളുകൾ മുഴുവൻ ചുറ്റിനടന്നു കണ്ടു. ഈമാസം എട്ടിനാണ് ജിദ്ദ സൂപ്പർഡോമിൽ പുസ്തകമേളക്ക് തുടക്കമായത്. സാഹിത്യ-പ്രസിദ്ധീകരണ-മൊഴിമാറ്റ അതോറിറ്റി സംഘടിപ്പിച്ച മേളയിൽ ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, സംസ്കാരം, സയൻസ്, പുരാവസ്തുക്കൾ, യാത്രാവിവരണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് മേള കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മേള ഈ മാസം 17ന് സമാപിക്കും.Read More
Sariga Rujeesh
December 15, 2022
നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. ജനുവരി 29വരെ 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻ ഫെസ്റ്റും ഒരുക്കിയതായി സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആർ.ഇ) നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരുകിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആകെ സമ്മാനങ്ങളുടെ […]Read More
Sariga Rujeesh
December 15, 2022
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് കാൽ നാട്ടൽ കർമ്മം നിർവ്വഹിക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സ്റ്റേജ് – പന്തൽ കമ്മിറ്റി ചെയർമാൻ ഡോ എം കെ മുനീർ എം.എൽ.എ […]Read More
Sariga Rujeesh
December 14, 2022
അന്തരിച്ച ഛായാഗ്രാഹകൻ പപ്പുവിനെ നാളെ രാജ്യാന്തര മേള ആദരിക്കും. ‘ഞാൻ സ്റ്റീവ് ലോപ്പസ് ‘ എന്ന ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് പപ്പുവിനെ മേള ആദരിക്കുന്നത്. ഒരു കൊലപാതകം കാണേണ്ടി വരികയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം രാജീവ് രവി ആണ്. നിള തിയേറ്ററിൽ ഉച്ചയ്ക്ക് 2.45 നാണ് പ്രദർശനം.Read More
Sariga Rujeesh
December 12, 2022
10 ദിവസം നീണ്ടുനിൽക്കുന്ന മദർ ഓഫ് ദ നേഷൻ മേളയുടെ ആറാം എഡിഷന് അബൂദബി കോർണിഷിൽ തുടക്കമായി. എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ഷെയ്ഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആണ് മേള ഉദ്ഘാടനം ചെയ്തത്. കലാപ്രദർശനങ്ങൾ, അന്താരാഷ്ട്രവും പ്രാദേശികവുമായ സംഗീതപരിപാടികൾ, ശിൽപശാലകൾ തുടങ്ങി ഒട്ടേറെ വിനോദപരിപാടികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിലെ പ്രധാന സംഗീതബാൻഡായ മിയാമി ബാൻഡിന്റെ രാത്രി പരിപാടി ഉദ്ഘാടന ദിവസംതന്നെ മേളയെ സജീവമാക്കി. വൈകീട്ട് നാലുമുതൽ പുലർച്ചെ 12 വരെയാണ് മേളയുടെ പ്രവൃത്തിദിനങ്ങളിലെ സമയം. […]Read More
Ashwani Anilkumar
December 11, 2022
രാജ്യാന്തരമേളയെ ആകെ ഉണർത്തി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവവും ഉണർവും ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും സർപ്രൈസായി സ്റ്റേജിൽ കയറി ഹരം പകർന്നു.Read More
Sariga Rujeesh
December 9, 2022
‘ബലദ് ബീസ്റ്റ്’ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി. ഇനി രണ്ട് നാൾ ജിദ്ദ ബലദിലെ ചരിത്ര മേഖല സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്ചകൾക്ക് വേദിയാകും. അഞ്ച് വ്യത്യസ്ത തിയേറ്ററുകളിലായി 70 ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടി നാളെയും മറ്റന്നാളുമായാണ് നടക്കുക. സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ് കമ്പനിയായ ‘മിഡിൽ ബീസ്റ്റ്’ ആണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ ‘ബലദിൽ’ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. […]Read More
Recent Posts
No comments to show.