ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ച മത്സരം കാണാനെത്തിയപ്പോഴാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും ഷാരൂഖ് സമയം ചെലവഴിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മീർ ഫൗണ്ടേഷൻ ഷാരൂഖ് തന്റെ പരേതനായ പിതാവിന്റെ പേരിൽ നടത്തുന്നതാണ്. നിരവധി പേരുടെ ശസ്ത്രക്രിയ ചെലവ് മീർ ഫൗണ്ടേഷൻ വഹിക്കുന്നുണ്ട്. പ്രിയപ്പെട്ട താരം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കാണാൻ സമയം […]Read More
Sariga Rujeesh
April 6, 2023
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. നിലവിൽ ബാലയെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കരൾ ദാതാവും ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക. മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് […]Read More
Sariga Rujeesh
April 5, 2023
നവാഗത സംവിധായിക ഇന്ദു വി എസ് സംവിധാനം ചെയ്ത ’19(1)(എ)’ നാല്പത്തിയഞ്ചാം മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദു തന്നെ തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മിച്ചത്. ജനപ്രിയ നായകൻ വിജയ് സേതുപതിയും നിത്യാ മേനനുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. സാമൂഹ്യ-രാഷ്ട്രീയ പ്രസക്തമായ പ്രമേയം സ്ത്രീപക്ഷ കോണിലൂടെ തീവ്രമായും തന്മയത്വത്തോടെയും ആവിഷ്കരിച്ച 19(1)(എ) എന്ന ചിത്രം ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ ഫിപ്രെസ്ക്കി പുരസ്കാരം നേടിയിരുന്നു. കേരളത്തിലെ ചെറുതും വലുതുമായ […]Read More
Sariga Rujeesh
April 5, 2023
കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്ശന് തുഗുദീപയും ബിജെപിയിലേക്ക്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ഇത് നടക്കുക. ഇതോടെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകര്‍ ആയിരിക്കും ഇരുവരും. ഇതിനായി കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടകത്തില്‍ അങ്ങോളമിങ്ങോളമുള്ള പരിപാടികളില്‍ […]Read More
Sariga Rujeesh
April 4, 2023
മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെ ദുബൈയിലെ ആശുപത്രിയിലായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്. വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചിരുന്നു.Read More
Sariga Rujeesh
April 1, 2023
സ്കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു. മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന ‘മനുഷ്യൻ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’, രാജ്യത്തിന്റെ ഭരണഘടനയുടെ ചരിത്രവും മൂല്യങ്ങളും ഉൾപ്പെടുത്തിയ ‘വീ ദ പീപ്പിൾ’, കായിക മത്സരങ്ങളും പരിശീലന രീതികളും ഉൾപ്പെടുത്തിയ ‘കളിയും കാര്യവും’, ഒരു ഉല്പന്നത്തിന്റെ നിർമ്മാണം മുതൽ വിപണനം വരെ പ്രതിപാദിക്കുന്ന ‘എങ്ങനെ എങ്ങന […]Read More
Sariga Rujeesh
March 27, 2023
നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് […]Read More
Sariga Rujeesh
March 21, 2023
സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ)യിൽ മേയ് നാലിന് ആരംഭിക്കും. ഇത്തവണ കോമഡി സിനിമകളാണ് പ്രധാന പ്രമേയം. സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ ചലച്ചിത്രോത്സവമാണിത്. സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഒമ്പതാമത് ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. […]Read More
Sariga Rujeesh
March 20, 2023
ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ‘900 പാർക്ക്’ (നയൻ ഹണ്ട്രഡ് പാർക്ക്) റമദാനിൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകും. ഭക്ഷ്യ വിഭവങ്ങളും വിനോദ പരിപാടികളും കളിയിടങ്ങളും കുട്ടികൾക്കുള്ള വിനോദ മേഖലകളും മ്യൂസിക്കും ഡാൻസും ഉൾക്കൊള്ളുന്ന പാർക്ക് റമദാൻ ഒന്നിനുതന്നെ തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം ഏർപ്പെടുത്തുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് 25 റിയാലാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രാത്രി ഏഴ് മുതൽ പുലർച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. ആഴ്ചയിൽ എല്ലാ ദിവസവും പാർക്ക് […]Read More
Sariga Rujeesh
March 20, 2023
സൗദിയിലെ രാജ്യത്തെ ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോ നിലയങ്ങൾ ജൂലൈ മുതൽ സംപ്രക്ഷേപണം ആരംഭിക്കും. ജിദ്ദയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ക്ലസ്റ്റർ അറേബ്യയാണ് പുതിയ എഫ്.എം റേഡിയോയുമായി രംഗത്തുവരുന്നത്. കാപിറ്റല്‍ റേഡിയോ നെറ്റ്വർക്ക് എന്ന ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിലിപ്പീൻസ് ഭാഷ തഗലോഗ് എന്നീ ഭാഷകളിലാണ് എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതെന്ന് കമ്പനി സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ എഫ്.എം റേഡിയോ സൗദിയിലെ താമസക്കാർക്കും രാജ്യത്തെ ഉംറ, ഹജ്ജ് തീർഥാടകർക്കും സന്ദർശകർക്കും […]Read More
Recent Posts
No comments to show.