മമ്മൂട്ടി നായകനാകുന്ന ചിത്രം ‘റോഷാക്ക്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിടിഎസ്സാണിത്. മമ്മൂട്ടിക്ക് നേരെ പെട്രോൾ ബോംബ് വരുന്നതും നടൻ ഒഴിഞ്ഞു മാറുന്നതുമാണ് രംഗം. വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ചിത്രം ഇതുവരെ 20 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് അനലിസ്റ്റുകളുടെ […]Read More
Ananthu Santhosh
October 15, 2022
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് മഹാരാജാസിന്റെ കൂട്ടായ്മയിൽ പിറന്ന ചിത്രം ‘ബാക്കി വന്നവർ’. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി അമൽ പ്രസി സംവിധാനം ചെയ്ത ചിത്രം പന്ത്രണ്ടായിരം രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം മഹാരാജാസുകാർ തന്നെയാണ്. കഴിഞ്ഞ വർഷം ഇറങ്ങിയതും നിർമ്മിച്ചതുമായ നിരവധി സിനിമകളോട് പൊരുതിയാണ് ‘ബാക്കി വന്നവർ’ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാനുൽ ഫാരിസും അമൽ പ്രസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലേക്കാണ് ചിത്രം […]Read More
Sariga Rujeesh
October 14, 2022
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും എം ശിവശങ്കറിന്റെയും പുസ്തകങ്ങൾ ഇനി ഒരുമിച്ചു വിപണിയിൽ എത്തും. സ്വപ്നയുടെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ വും , ശിവശങ്കറിന്റെ ആത്മകഥ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ യുമാണ് കോംബോ ഓഫറിൽ പുസ്തക വിൽപ്പന കമ്പനികൾ വിപണിയിൽ ഇറക്കാൻ പോകുന്നത്. കോംബോ ഓഫറിലൂടെ വൻ വിലക്കിഴിവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നുള്ളതും പ്രത്യേകതയാണ്. ട്രു സെല്ലർ ബുക്ക് എന്ന വിൽപ്പന കമ്പനിയാണ് ഈ കോംബോ ഓഫർ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 460 രൂപയുടെ രണ്ടു ബുക്കുകളും […]Read More
Ashwani Anilkumar
October 14, 2022
22 വർഷം പഴക്കമുള്ള മാരുതി 800 നിരത്തിലിറക്കി എംജി ശ്രീകുമാർ.ഗായകൻ എന്ന നിലയിലുള്ള വരുമാനം കൊണ്ട് 22 വർഷം മുൻപാണ് തമിഴ്നാട് റജിസ്ട്രേഷനുള്ള ഈ മാരുതി 800 എം ജി ശ്രീകുമാർ വാങ്ങുന്നത്. ചെന്നൈയിലാണ് ഉപയോഗിച്ചിരുന്നതും. കൊല്ലം അയത്തിലാണ് ചുവന്ന കാറിനെ മിനുക്കി വെള്ളയാക്കി ഇറക്കിയത്. മലയാളി രണ്ടു പതിറ്റാണ്ടിനിടെ പാടി നടക്കുന്ന പാട്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്. അന്ന് ഒന്നരലക്ഷത്തിനു വാങ്ങിയ ഈ വണ്ടിയിലാണ് നരസിംഹത്തിലെ പഴനിമല മുരുകന് ഹരോഹര.. ഗാനം പാടാൻ പോയത്. വല്യേട്ടനിലെ നിറനാഴി […]Read More
Ashwani Anilkumar
October 14, 2022
നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ ഇരട്ട ആൺകുട്ടികൾ ജനിച്ചതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണം നടത്താൻ ദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് ആരോഗ്യവിഭാഗം അറിയിച്ചിരിക്കുന്നത്.Read More
Ashwani Anilkumar
October 12, 2022
ചാനൽ അവതാരകയെ അപമാനിച്ച കേസില് നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പ് ഉണ്ടായതിന് പിന്നാലെ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി. അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് ശ്രീനാഥ് ഭാസിയെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് വിലക്കിയിരുന്നു.Read More
Ashwani Anilkumar
October 11, 2022
മെഗാ സ്റ്റാർ എന്ന താരപദവിയിൽ ഇപ്പോഴും തുടരുന്ന അത്ഭുതത്തിൻറെ പേരാണ് അമിതാഭ് ബച്ചൻ.ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്ദത്തിൻറെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലേക്ക് ചുവട് വെച്ചത്. ഇന്ന് ആ അത്ഭുതത്തിന് എൺപതാം പിറന്നാൾ പുതുമുഖ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ ‘ആനന്ദി’ ലാണ്.’ഷോലെ’, ‘നമക് ഹരം’, ‘അമർ അക്ബർ ആൻറണി’, ‘കഭീ കഭീ’, ‘അഭിമാൻ’, ‘മജ്ബൂർ’, ‘ചുപ്കെ ചുപ്കെ’, […]Read More
Ananthu Santhosh
October 10, 2022
മികച്ച പ്രതികരണങ്ങളും പ്രശംസകളും വഹിച്ചുകൊണ്ട് ‘റോഷാക്ക്’ ജനമനസുകളിൽ ഇടം നേടിയിരിക്കുകയാണ്. മലയാള സിനിമയ്ക്ക് പുത്തൻ കാഴ്ച്ചാനുഭവവുമായി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനങ്ങളറിയിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നിർമ്മാതാവായ ആന്റോ ജോസഫ്. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ‘റോഷാക്ക് ‘ നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ ‘റോഷാക്കി’ന് കഴിഞ്ഞു. ‘റോഷാക്ക്’ വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ […]Read More
Ananthu Santhosh
October 9, 2022
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കാന്താര’ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച മേക്കിങ്ങും ശക്തമായ കഥയും പറയുന്ന സിനിമ അഭിമാനകരമായ നേട്ടം തന്നെയാണ് എന്നാണ് നടനും സംവിധായകനുമായ പ്രിഥ്വിരാജ് പറയുന്നത്. കേരളത്തിൽ നിന്നും ഈ കന്നഡ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കാന്താര മലയാളത്തിൽ എത്തുമെന്നുള്ള വാർത്ത കൂടി എത്തുകയാണ്. പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘കാന്താര മലയാളം ഉടൻ വരുന്നു. കന്നഡ പതിപ്പ് കണ്ടതിന് […]Read More
Ananthu Santhosh
October 8, 2022
ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക്കൽ ബാൻഡാണ് ബിടിഎസ്. എന്നാൽ ബാൻഡിന് അധികനാൾ നിലനിൽക്കാൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് 30 വയസ് മുതൽ എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസക്കാലം സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. ഇതിനായി ബിടിഎസ് അംഗങ്ങളും ഒരുങ്ങുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഇത് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ കൂടി എത്തുകയാണ്. ബിടിഎസിലെ അംഗമായ ജിന്നിന് ഡിസംബറിൽ 30 വയസ് തികയുകയാണ്. അതുകൊണ്ട് തന്നെ ജിന്നിനെ അടുത്ത വർഷം ആദ്യം സൈനിക […]Read More
Recent Posts
No comments to show.