ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്. വിഷയത്തിൽ ടോപ്പറായാണ് താരം വിജയിച്ചിരിക്കുന്നത്. ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുകൾക്കും അമ്മയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.Read More
Sariga Rujeesh
November 26, 2022
പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബര്‍ 16-ന് കൈറ്റ് വിക്ടേഴ്സില്‍ ആരംഭിക്കുന്നു. 110 സ്കൂളുകളില്‍ ഇപ്പോള്‍ വീഡിയോ ഡോക്യുമെന്റേഷന് നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികള്‍ ഷൂട്ടിംഗിന്റെ ഭാഗമാകും. ഇത്രയും വിപുലമായ പങ്കാളിത്തമുള്ള റിയാലിറ്റിഷോകള്‍ അപൂര്‍വമാണ്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ഹരിതവിദ്യാലയത്തിന്റെ മൂന്നാം സീസണാണിത്. 2010-11, 2017-18 വര്‍ഷങ്ങളിലെ ഒന്നും രണ്ടും സീസണുകള്‍ അന്താരാഷ്ട്ര തലത്തില്‍ (യുനെസ്കോ, വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെ) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ച 753 സ്കൂളുകളില്‍ […]Read More
Sariga Rujeesh
November 24, 2022
കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ (25.11.22) തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് നാളെ (25.11.22) രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ […]Read More
Sariga Rujeesh
November 24, 2022
ദേശീയ ദിനം പ്രമാണിച്ച് ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റീൽ സിനിമാസ്. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്, റോവ് ഡൗൺടൗൺ, സ്പ്രിങ്സ് സൂഖ്, പൊയന്റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ് നിരക്കിളവ് ലഭിക്കുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.Read More
Sariga Rujeesh
November 23, 2022
അന്യം നിന്നു പോകുന്ന നാടക സംസ്കാരം തിരികെ കൊണ്ടു വരുന്നതിന് വേണ്ടി നടൻ അലൻസിയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീയറ്റർ വർക്ക് ഷോപ്പ് ഡിസംബർ 1 മുതൽ 7 വരെ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ വെച്ച് നടക്കും. നാടക, സിനിമ മേഖലയിലെ പ്രഗത്ഭരോടൊപ്പം അപ്പൻ, ചതുരം ടീം അംഗങ്ങളും വിവിധ ദിവസങ്ങളിൽ ക്ലാസുകൾ എടുക്കും. വർക്ക് ഷോപ്പിന് ശേഷം തിരഞ്ഞെടുക്കുന്നവരെ വച്ചുകൊണ്ടു നാടക സംഘവും രൂപീകരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ മാസം 28 ന് മുൻപ് ഈ […]Read More
Ananthu Santhosh
November 16, 2022
ഇന്ത്യന്‍ സിനിമാലോകത്ത് സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത് തെന്നിന്ത്യന്‍ സിനിമകള്‍ ആണ്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്വന്. കല്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള എപിക് ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ രണ്ട് ഭാഗങ്ങളിലായാണ് മണി രത്നം വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്. ചിത്രം 2023 ഏപ്രില്‍ 20 […]Read More
Ananthu Santhosh
November 12, 2022
ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ […]Read More
Harsha Aniyan
November 11, 2022
ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ എന്ന രോഗമാണ് തനിക്കെന്ന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ വരുൺ ധവാൻ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് ചർച്ചയായതിന് പിന്നാലെ ഇക്കാര്യം വിവരിച്ച് ട്വീറ്റ് കുറിക്കുകയും ചെയ്തു. തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ചെവിയുടെ ആന്തരിക ഭാഗം ശരിയായി പ്രവർത്തിക്കാത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ വെസ്റ്റിബുലാർ സിസ്റ്റം തലച്ചോറിലേക്ക് തെറ്റായ സന്ദേശം അയയ്ക്കുകയും ഇതിന്റെ ഫലമായി തലകറക്കം അനുഭവപ്പടുകയും ചെയ്യും. […]Read More
Harsha Aniyan
November 8, 2022
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് പിന്നില്‍ വിവാഹ മോചനത്തിന്റെ സൂചനകളാണ് എന്ന വിലയിരുത്തലുകളാണ് ശക്തം. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റാ സ്റ്റോറിയായി കുറിച്ചത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് ഇസ്ഹാന് […]Read More
Harsha Aniyan
November 8, 2022
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. കാത്സ്യം, സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ ബി12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. ലോകത്തിലെ ഏറ്റവും മികച്ച ചീസ് എന്താണെന്ന് അറിയാമോ? കഴിഞ്ഞ ദിവസം യു.കെ.യിലെ വെയില്‍സില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. 40- ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 4000 […]Read More
Recent Posts
No comments to show.