ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില് മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ .ചിത്രത്തിന്റ ഐഎഫ്എഫ്കെ പ്രീമിയർ തീയതി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.മൂന്ന് ദിവസമാണ് ‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. പ്രീമിയർ തീയതികൾ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.Read More
Sariga Rujeesh
December 6, 2022
കുഞ്ഞുങ്ങളുമായി തീയറ്ററിൽ എത്തുന്ന രക്ഷിതാക്കൾക്ക് സിനിമ ആസ്വദിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ് തിയറ്ററയിലെ ഇരുട്ടും ശബ്ദവും വെളിച്ചവുമായി പൊരുത്തപടാതെ കുട്ടികൾ അസ്വസ്ഥരാവുകയും തിയറ്റർ വിട്ടു പുറത്തുവരേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തീയറ്റർ വിടേണ്ട ആവശ്യമില്ല. സർക്കാർ തീയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിൽ ക്രൈറൂം സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്എഫ്ഡിസി ക്രൈറൂമുകൾ കൂടുതൽ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്. ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിൽ നിർമ്മിച്ച […]Read More
Ashwani Anilkumar
December 4, 2022
യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറിയൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് – റിസ്ക്സ് ആൻഡ് സൈഡ് എഫക്ട്സ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനം രാജ്യാന്തര ചലച്ചിത്ര മേളയിൽ.കാമില്ലേ ക്ലാവേൽ ആണ് ബിറത്തിന്റെ സംവിധായിക. ആസ്സാമീസ് ചിത്രം അനൂർ , ബംഗാളി ചിത്രം ശേഷ് പാത എന്നിവ ഉൾപ്പടെ 13 ചിത്രങ്ങളാണ് മേളയിൽ ആദ്യ പ്രദർശനത്തിനെത്തുന്നത്. മൊഞ്ജുൾ ബറുവയാണ് റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട […]Read More
Ashwani Anilkumar
December 4, 2022
സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തിൽ കാൻ ,ടൊറോന്റോ തുടങ്ങിയ മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട് . ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാൻസെൻ ലൗ ,ആലിസ് ദിയോപ് ,താരിഖ് സലെ, ജർമ്മൻ സംവിധായിക സെൽസൻ എർഗൻ , […]Read More
Ashwani Anilkumar
December 4, 2022
ട്രാൻസ് ജെൻഡറുകളുടെയും സ്വവർഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചർച്ചചെയ്യുന്ന രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ദക്ഷിണാഫ്രിക്കൻ സംവിധായകനായ എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താൻ എന്നിവയാണ് ആഫ്രിക്കയിൽ നിന്നും ഇത്തവണ മേളയിൽ എത്തുന്നത്. സ്വർഗാനുരാഗിയായ യുവാവിന്റെ കുടുംബജീവിതത്തെ ആധാരമാക്കിയാണ് എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .എൽ ജി ബി റ്റി ക്യൂ വിഭാഗത്തിന്റെ പ്രണയത്തിനും അതിതീവ്രമായ ആഗ്രഹങ്ങൾക്കും വേണ്ടിയുള്ള സഞ്ചാരമാണ് ചിത്രം പ്രമേയമാക്കുന്നത്.മൊറോക്കോ പശ്ചാത്തലമാക്കി […]Read More
Ashwani Anilkumar
December 4, 2022
ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കൾ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ. റൂബെൻ ഓസ്റ്റലുണ്ടെ സംവിധാനം ചെയ്ത ‘ബ്ലാക്ക് സറ്റയർ’ എന്ന ചിത്രം ജനതയുടെ സാമ്പത്തിക അസമത്വമാണ് ചർച്ചചെയ്യുന്നത്.കാനിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രത്തിൽ ഹാരിസ് ഡിക്കിൻസൺ,ചാൽബി ഡീൻ,ഡോളി ഡി ലിയോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചാൽബി ഡീനിന്റെ അവസാന ചിത്രം കൂടിയാണിത്.Read More
Ashwani Anilkumar
December 4, 2022
ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്തായി രചനയും സംവിധാനവും നിർവ്വഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന് ഫിപ്രസി , സിറ്റിസൺഷിപ്പ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . തുടർന്ന് ഇറാനിയൻ സർക്കാർ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. മാതാപിതാക്കൾക്കും നാല് സഹോദരന്മാർക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം .ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ […]Read More
Sariga Rujeesh
December 1, 2022
പെരുമ്പറമുഴക്കി, നാടിനെ വിളിച്ചുണർത്തി നടൻ അലൻസിയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ വെച്ച് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന തീയറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി വർക്കഷോപ്പ് ഉദ്ഘാനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടർ നടൻ അലൻസിയർ, ദേവേന്ദ്രനാഥ്, ജഫേഴ്സൻ, തുടങ്ങിയവർ പങ്കെടുത്തു. നാടറിയും നാടകത്തിനായി ഒരു കളിയാട്ടം എന്ന പേരിൽ പുതിയ കാലഘട്ടത്തിലെ നാടക സംസ്കാരം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ്. തുടർന്നുള്ള ദിവസങ്ങളിൽ […]Read More
Harsha Aniyan
November 30, 2022
വിഡിയോ ഗെയിമുകളിൽ ലോകമെമ്പാടും ജനപ്രീതി നേടിയ ഒന്നാണ് സൂപ്പർ മാരിയോ. പ്രമുഖ വിഡിയോ ഗെയിം കമ്പനിയായ നിൻ്റെൻഡോ പുറത്തിറക്കിയ മാരിയോ ഇപ്പോൽ സിനിമാ രൂപത്തിൽ ഒരുങ്ങുകയാണ്. 2023 ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുന്ന ദി സൂപ്പർ മാരിയോ ബ്രോസ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ സമൂഹമാധ്യമങ്ങൾ വൈറലാണ്. തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കാൻ സഹോദരൻ ലുയിജിയ്ക്കൊപ്പം ഭൂമിക്കടിയിലൂടെ മാരിയോ നടത്തുന്ന യാത്രയാണ് പ്രമുഖ അനിമേഷൻ സ്റ്റുഡിയോ ആയ ഇലുമിനേഷനും നിൻ്റെൻഡോയും സഹകരിച്ച് നിർമിച്ച സിനിമയുടെ ഇതിവൃത്തം.Read More
Sariga Rujeesh
November 26, 2022
കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത് സമാപിക്കും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ അഞ്ഞൂറോളം നാടക പ്രവർത്തകരോടൊപ്പം ബംഗളൂരുവിൽ നിന്നുള്ള നാടക പ്രവർത്തകരും പ്രതിനിധികളാണ്. സമ്മേളനത്തിന്റെ അവസാന ദിനമായ നാളെ പുതിയ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയേയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക് സംസ്ഥാനത്തെ ആയിരക്കണക്കിന് നാടക പ്രവർത്തകർ അണിനിരക്കുന്ന തിയേറ്റർ മാർച്ച് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച് വെള്ളയമ്പലം വഴി […]Read More
Recent Posts
No comments to show.