സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം 20 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയയ്ക്കുന്ന ഷോർട്ട് ഫിലിം ജനുവരി 20 ന് മുമ്പ് ഡിവിഡിയിലാക്കി മൂന്ന് […]Read More
Sariga Rujeesh
December 24, 2022
യുവനടി നൂറിന് ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം!, ഫഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറിന് ഇന്‍സ്റ്റഗ്രാമില്‍ […]Read More
Sariga Rujeesh
December 22, 2022
നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന നാടകോത്സവം മൂന്ന് ദിവസം നീണ്ടു നിൽക്കും. നിരീക്ഷ പ്രവര്‍ത്തനങ്ങളുടെ 23 ആം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. കേരളത്തില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത്. തലസ്ഥാന നഗരിയില്‍ ആദ്യമായാണ് ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത്. മാത്രമല്ല ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്. നിരീക്ഷ […]Read More
Sariga Rujeesh
December 21, 2022
സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്സിലാണ് ഐമാക്സ് സ്ക്പീനിംഗ് തുടങ്ങിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ് ഉദ്ഘാടന ചിത്രം. ഡിസംബര്‍ 16 ന് അവതാറിന്റെ റിലീസ് ദിനത്തില്‍ തന്നെ തിരുവനന്തപുരത്തെ ഐമാക്സ് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടന്നില്ല. അതേസമയം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്സിന് ലഭിക്കുന്നത്. അവതാര്‍ റിലീസ് […]Read More
Sariga Rujeesh
December 18, 2022
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 19 തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് മൊട്ടമ്മള്‍ മാളിലെ രാജാസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എം.വി ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുതിര്‍ന്ന നടന് രാഘവനെ അടൂര്‍ ഗോപാലകൃഷ്ണന് ആദരിക്കും. ചടങ്ങിനുശേഷം ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര് പുരസ്കാരം […]Read More
Sariga Rujeesh
December 17, 2022
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘പത്താൻ’. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതു മുതൽ നിരവധി വിവാദങ്ങൾക്ക് നടുവിലാണ്. ഇപ്പോഴിതാ മധ്യപ്രദേശിലെ മുസ്ലീം ബോർഡ് അതൃപ്തി പ്രകടിപ്പിക്കുകയും സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. സിനിമയിലെ അശ്ലീലതയെക്കുറിച്ച് നിരവധി പരാതികൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിൽ തെറ്റായ സമീപനത്തിലൂടെയാണ് ഇസ്ലാം മതം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ റിലീസ് സർക്കാർ തടയണമെന്നും പൊതു […]Read More
Sariga Rujeesh
December 15, 2022
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27 ചിത്രങ്ങൾ ഉൾപ്പടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. രാവിലെ നടക്കുന്ന അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പങ്കെടുക്കും. മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഗേൾപിക്ചർ, ഡാനിഷ് ചിത്രം ഗോഡ് ലാൻഡ്, അൽക്കാരസ്,കൊറിയൻ ചിത്രം റൈസ്ബോയ് സ്ലീപ്സ് തുടങ്ങിയ ചിത്രങ്ങൾ ഇന്നത്തെ […]Read More
Sariga Rujeesh
December 14, 2022
കോവിഡ് മഹാമാരിക്ക് ശേഷം സിനിമയുടെ ഉള്ളടക്കത്തിൽ കൂടുതൽ ജനാധിപത്യം ഉണ്ടായതായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ. ഓ ടി ടി പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിരുന്നു തന്നെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചു. അതിലൂടെ മലയാളത്തെ ലോകം കൂടുതൽ അടുത്തറിഞ്ഞുവെന്നും സിനിമകളുടെ ഉള്ളടക്കവും വിതരണവും സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കവെ അവർ പറഞ്ഞു. ഏതെങ്കിലുമൊരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലല്ല ഓ ടി ടി പ്ലാറ്റ് ഫോമുകളിൽ സിനിമകളെ വിതരണക്കാർ ഏറ്റെടുക്കുന്നതെതെന്നും മികച്ച ഉള്ളടക്കമാണ് അതിന്റെ അടിസ്ഥാനമെന്നും സുപ്രിയാ മേനോൻ […]Read More
Sariga Rujeesh
December 12, 2022
ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യ മില്യൺ ഡോളർ ചിത്രം ഫൂളിഷ് വൈഫ്സ് രാജ്യാന്തര മേളയിൽ നാളെ (തിങ്കൾ) തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിക്കും. വിഖ്യാത പിയാനിസ്റ് ജോണി ബെസ്റ്റാണ് ചിത്രത്തിന് തത്സമയ സംഗീതം ഒരുക്കുന്നത്. വൈകിട്ട് ആറിന് ടാഗോർ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. സമ്പന്നരായ സ്ത്രീകളെ വശീകരിക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു മോഷ്ടാവിന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. മേളയിലെ ചിത്രത്തിന്റെ ഏക പ്രദർശനം കൂടിയാണ് തിങ്കളാഴ്ച നടക്കുക.Read More
Sariga Rujeesh
December 12, 2022
രാജ്യാന്തര ചലച്ചിത്രമേളയിലെ രാത്രിക്കാഴ്ചകൾക്ക് നിറം പകരാൻ ഇന്ന് (തിങ്കൾ) താമരശ്ശേരി ചുരം ബാൻഡ് സംഗീത നിശ അവതരിപ്പിക്കും. അഞ്ജയ് ,ആദർശ് .പ്രജിത് ,ഹുസ്സൈൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഗീതം, പോപ്പ്, റോക്ക് എന്നിവ സമന്വയിപ്പിച്ച സംഗീത വിരുന്ന് ഒരുക്കുന്നത്. രാത്രി 8.30 ന് ടാഗോർ തിയേറ്ററിലാണ് പരിപാടി.Read More
Recent Posts
No comments to show.