സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകനും വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസറുമായ സിദ്ധാര്‍ഥ് പ്രിയദര്ശന് വിവാഹിതനായി. സിദ്ധാര്‍ഥിന്റെ അതേ കര്‍മ്മ മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സ്വദേശി മെര്ലിന് ആണ് വധു. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര് മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്സ് […]Read More
Sariga Rujeesh
February 2, 2023
പുതുവര്‍ഷത്തില്‍ എലോണ്‍ എന്ന ചിത്രവുമായെത്തിയ മോഹന്‍ലാലിന് തിരിച്ചടി. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ബോക്സ്ഓഫീസില്‍ ഒരനക്കവും ഉണ്ടാക്കിയില്ല. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറംസ് പറയുന്നു. പ്രിന്റും പരസ്യവും ഉള്‍പ്പെടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ തുക തിരികെ പിടിക്കാന്‍ ചിത്രത്തിനാവുമോയെന്ന് […]Read More
Sariga Rujeesh
February 2, 2023
തമിഴ്നാട്ടിലെ ചെന്നൈ വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ. പിവിആർ എയ്റോഹബ്ബിൽ അഞ്ച് സ്ക്രീനുകളാണ് ഉള്ളത്. ഒരു വിമാനത്താവളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്സാണ് പിവിആർ എയ്റോഹബ്ബ്. വിമാനത്താവളത്തിൽ വിമാനം മാറികയറാന്‍ എത്തുന്നവരെയും, വിമാനം വൈകുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍ എന്നാണ് പിവിആര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ ചെന്നൈയില്‍ മാത്രം പിവിആറിന് 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളായി. ഇതിലായി മൊത്തത്തില്‍ 77 സ്ക്രീനുകള്‍ ഉണ്ട്. തമിഴ്നാട്ടില്‍ പിവിആറിന് 44 മള്‍ട്ടിപ്ലക്സുകളാണ് ഉള്ളത്. ഇതില്‍ ആകെ 88 സ്ക്രീനുകള്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ […]Read More
Sariga Rujeesh
January 31, 2023
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ […]Read More
Sariga Rujeesh
January 28, 2023
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ സൂചകമായി നൽകുന്ന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. സുരേഷ് ഐരൂർ അധ്യക്ഷത വഹിച്ചു. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികളായ ഡോ. വി. രാജൻ, […]Read More
Sariga Rujeesh
January 28, 2023
അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്സ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ അവതരിപ്പിച്ചു. സുഹൈല്‍ കോയ വരികള്‍ എഴുതിയ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് മണികണ്ഠന് അയ്യപ്പയാണ്. പാടിയിരിക്കുന്നത് സാവന്‍ റിതുവും മിലനും ചേര്‍ന്ന്. വിവിധ മേഖലകളിലായി നാല്പ്പതില് അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയയാണ്. തൊണ്ണൂറുകളില്‍ ബാല്യം […]Read More
Sariga Rujeesh
January 26, 2023
ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് വരുന്നു. വണ്‍ നേഷന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റിന്റെ പ്രഖ്യാപനം റിപബ്ലിക് ദിനത്തില്‍ ആണ്. വിവേക് അഗ്നിഹോത്രി, പ്രിയദര്ശന്, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്, മജു ബൊഹറ, സഞ്ജയ് പൂരന് സിംഹ് ചൌഹാന് എന്നിവരാണ് സംവിധായകര്‍. ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിലൂടെ ശ്രദ്ധ നേടിയ സംവിധായകന് വിവേക് അഗ്നിഹോത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിര്‍ത്താന്‍ കഴിഞ്ഞ ഒരു […]Read More
Sariga Rujeesh
January 23, 2023
വിവാഹിതയാകുന്നുവെന്ന് വെളിപ്പെടുത്ത് ശ്രീവിദ്യ മുല്ലച്ചേരി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുല്‍ രാമചന്ദ്രന്റേയും വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ശ്രീവിദ്യ മുല്ലച്ചേരി. അങ്ങനെ അതും സംഭവിച്ചുവെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നുവെന്ന് മുഖവരയോടെയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 2023 ജനുവരി 22ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. […]Read More
Sariga Rujeesh
January 22, 2023
കെഎൽ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും. ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും. […]Read More
Sariga Rujeesh
January 16, 2023
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്സ് കൺട്രി 2023 ലിസ്റ്റ് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. 2017ൽ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. 2018ൽ ഈ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. 2019ൽ ജപ്പാനിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ശേഷം കഴിഞ്ഞ അഞ്ചു വർഷവും സൂചികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഖത്തർ. പുതിയ റാങ്കിങ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ […]Read More
No comments to show.