തെന്നിന്ത്യൻ താരറാണി നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ. ചെന്നൈയിലെ വീട്ടിൽ എത്തിയാണ് ഷാരുഖ് ഖാൻ നയൻതാരയേയും ഭർത്താവ് വിഘ്നേഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്.നയൻതാരയുടെ വീട്ടിൽ ഷാരുഖ് ഖാൻ എത്തിയത് അറിഞ്ഞ് സൂപ്പർതാരത്തെ കാണാൻ നിരവധി ആരാധകരാണ് എത്തിയത്. നയൻതാരയുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ കഷ്ടപ്പെടുന്ന ഷാരുഖ് ഖാന്റെ വീഡിയോയും പുറത്തുവന്നു.Read More
Ananthu Santhosh
February 13, 2023
കാന്താര സിനിമയുടെ ഗാനത്തിന്റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സിനിമയുടെ സംവിധായന് ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യും. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. തൈക്കുടം ബ്രിഡ്ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ […]Read More
Sariga Rujeesh
February 11, 2023
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഡിഡിഎൽജെ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസിന് എത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. […]Read More
Sariga Rujeesh
February 10, 2023
ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന് വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന് ഇന്നും മലയാളികളുടെ മനസിലുണ്ട്. മനോഹരമായ പാട്ടുകളൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നത്. പുത്തഞ്ചേരി-ജോണ്സണ് മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരതയുടെ തിളക്കമുള്ള ഏടുകളാണ്. ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ […]Read More
Sariga Rujeesh
February 10, 2023
മലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനമാണ് ഫെബ്രുവരി 10. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ […]Read More
Sariga Rujeesh
February 9, 2023
പേരിൽ നിന്നും ‘മോനോൻ’ ഒഴിവാക്കി നടി സംയുക്ത. വാത്തി എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സംയുക്തയുടെ പ്രതികരണം. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു കുറച്ചു നാൾ മുൻപു തന്നെ മേനോൻ ഒഴിവാക്കിയിരുന്നുവെന്നും നടി പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അഭിമുഖത്തിനിടെ അവതാരക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. “എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ […]Read More
Sariga Rujeesh
February 6, 2023
ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാർക്കത് ആവേശമായി. വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് ഓടിയെത്തിയത് 2537 അഷ്റഫ്മാർ ആണ്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ […]Read More
Sariga Rujeesh
February 5, 2023
ദുൽഖർ സൽമാന്റേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘സീതാ രാമം’. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി. ദുൽഖർ എന്ന നടനെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രം കൂടിയാണ് സീതാ രാമം എന്ന് നിസംശയം പറയാനാകും. ഇപ്പോഴിതാ സീതാ രാമം മിനിസ്ക്രീനിൽ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്. ഫെബ്രുവരി 12 ഞായറാഴ്ചയാണ് സീതാ രാമത്തിന്റെ മിനിസ്ക്രീനിൽ പ്രീമിയർ. ഞായറാഴ്ച്ച […]Read More
Sariga Rujeesh
February 5, 2023
ഇന്ത്യൻ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ 2023 ഫെബ്രുവരി 5 ഞായറാഴ്ച തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് സേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട ഒമ്പത് വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ മന്ത്രി വി.ശിവൻകുട്ടി ഉപകാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ […]Read More
Sariga Rujeesh
February 4, 2023
വഞ്ചനക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു.Read More
No comments to show.