മെയ് 20നകം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. വെള്ളിയാഴ്ച സ്കൂളുകൾ അടക്കും. ജൂൺ ഒന്നിനുതന്നെ അടുത്ത അധ്യയനവർഷം സ്കൂളുകൾ തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17ന് ആരംഭിക്കും. മെയ് രണ്ടിനുശേഷം ടി.സി കൊടുത്തുള്ള പ്രവേശനം നടത്തും.Read More
Sariga Rujeesh
March 29, 2023
എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രിൽ 24ന് ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ ഓഫീസുമായോ 0471- 2349232/2343395, 9446687909 എന്ന നമ്പറിലോ ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക്: http://lbt.ac.in.Read More
Sariga Rujeesh
March 20, 2023
രാജ്യത്തെ ബി.ആർക് പ്രവേശനത്തിനുള്ള നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർകിടെക്ചർ (നാറ്റ 2023) രജിസ്ട്രേഷൻ 20 മുതൽ ഏപ്രിൽ പത്തുവരെ നടത്താം. ഫീസ് 2000 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1500 മതി. മൂന്നുതവണയായാണ് പരീക്ഷ. ആദ്യ പരീക്ഷ ഏപ്രിൽ 21നും രണ്ടാമത്തേത് മേയ് 28നും മൂന്നാമത്തേത് ജൂലൈ ഒമ്പതിനും നടത്തുമെന്ന് കൗൺസിൽ ഓഫ് ആർകിടെക്ചർ അറിയിച്ചു. രാവിലെ പത്തു മുതൽ ഒന്നുവരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയുമായി ഓരോ ദിവസവും രണ്ട് […]Read More
Sariga Rujeesh
March 19, 2023
മഹാത്മാ ഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ആദ്യമായാണ് സർവകലാശാല തലത്തിൽ എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സ് ആരംഭിക്കുന്നത്. 50 ശതമാനം മാർക്കോടെ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകരും ദേശീയ, രാജ്യാന്തര തലങ്ങളിലെ പ്രഗത്ഭരായ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സെമിനാർ കോഴ്സുകൾ, പ്രൊജക്ട്, ഫീൽഡ് വർക്ക് തുടങ്ങിയവക്ക് പുറമെ സർവകലാശാലയിലെ സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ […]Read More
Sariga Rujeesh
March 15, 2023
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്.തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്യം […]Read More
Sariga Rujeesh
March 10, 2023
റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ […]Read More
Sariga Rujeesh
March 10, 2023
വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ). ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഉദ്ഘാടനം മാർച്ച് 14-ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ രണ്ടാം നിലയിലാണ് എൻ.ഐ.എഫ്.എൽ പ്രവർത്തനം തുടങ്ങുന്നത്. വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ […]Read More
Sariga Rujeesh
March 10, 2023
എമിറേറ്റിലെ സ്കൂളുകളിൽ മൂന്ന് ശതമാനം ഫീസ് വർധനക്ക് അംഗീകാരം. ഇത് സംബന്ധിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നൽകി. 2023-24 അധ്യയന വർഷമാണ് ഫീസ് വർധന പ്രാബല്യത്തിൽ വരിക. സ്കൂളുകളുടെ പ്രവർത്ത ചിലവ് വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കെ.എച്ച്.ഡി.എ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ ഒടുവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ് വർധനക്ക് അനുമതി നൽകുക. പരിശോധനയിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് മാത്രമായിരിക്കും ഫീസ് വർധന […]Read More
Sariga Rujeesh
March 3, 2023
വനിതാദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ കോഴ്സ് ചെയ്യുന്ന 20 പേർക്കും ബി ടെക് / ബി ഇ കോഴ്സുകളിലെ 20 പേർക്കും ഡിപ്ലോമ കോഴ്സിൽ 22 പേർക്കും, എസ്എസ്എൽസി, +1 , +2 22 പേർക്കുമാണ് സ്കോളർഷിപ്പ് നൽകുക. മെഡിക്കൽ വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും, ബിഇ/ബിടെക്ക് വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതവും, ഡിപ്ലോമ വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും 25,000 രൂപ വീതവുമാണ് സ്കോളർഷിപ്പ് തുക. […]Read More
Sariga Rujeesh
March 1, 2023
കൊല്ലം ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ പുതുതായി അംഗീകാരം ലഭിച്ച ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ബുധനാഴ്ച മുതൽ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31ആണ് അവസാന തീയതി. അപേക്ഷകർ www.sgou. ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശാനുസരണം അപേക്ഷിക്കണം. ഓൺലൈനായി മാത്രമേ ഫീസ് അടക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ അപേക്ഷകർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കു തന്നെ തെരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്. നാല് ബി.എ […]Read More
Recent Posts
No comments to show.