സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി01.04.2023 ൽ 20-36 വയസ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി […]Read More
Sariga Rujeesh
April 19, 2023
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും, തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അമ്പത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 1180 രൂപയാണ് ഫീസ്. 22 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.Read More
Sariga Rujeesh
April 12, 2023
ജോധ്പുർ (രാജസ്ഥാൻ) നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് ദ്വിവത്സര എം.ബി.എ (ഇൻഷുറൻസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.insuranceschoolnlu.ac.inൽ. ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. സീറ്റുകൾ 40. അപേക്ഷാഫീസ് 2000. യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിലും 50 ശതമാനം മാർക്ക് വേണം. 2022 അല്ലെങ്കിൽ 2023 വർഷത്തെ ഐ.ഐ.എം കാറ്റ്/സിമാറ്റ്/മാറ്റ് സ്കോർ ഉണ്ടാകണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്.Read More
Sariga Rujeesh
April 6, 2023
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള [പ്രിലിംസ് കം മെയിൻസ് 2023-24] പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 […]Read More
Sariga Rujeesh
April 6, 2023
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2022-23 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി ക്ലാസ് ഈ മാസം പത്തിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്.Read More
Sariga Rujeesh
April 2, 2023
വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ ആരംഭിച്ച ആദ്യത്തെ കോളജാണ് പയ്യന്നൂരിലേത്. പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) കോളജിലെ ആദ്യബാച്ച് ക്ലാസുകൾ ഇതിനകം ആരംഭിച്ചു. കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ടെമ്പിൾ […]Read More
Sariga Rujeesh
April 2, 2023
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾക്ക് ഫുൾ ബ്രൈറ്റ് നെഹ്റു, ഫുൾബ്രൈറ്റ് കലാം, ഇതര ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളെയും തയാറെടുപ്പുകളെയും സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഏപ്രിൽ മൂന്നിന് കോട്ടയം മഹാത്മ ഗാന്ധി സർവകലാശാല കാമ്പസിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ സമർഥരായ വിദ്യാർഥികൾക്ക് യു.എസിലെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും കല, സംസ്കാരം, മ്യൂസിയം, ഇക്കണോമിക്സ്, ജേർണലിസം, പബ്ലിക് ഹെൽത്ത്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യയിലെയും യുഎസിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള ഫെലോഷിപ്പുകളാണ് യഥാക്രമം ഫുൾബ്രൈറ്റ് നെഹ്രു, ഫുൾബ്രൈറ്റ് […]Read More
Sariga Rujeesh
April 1, 2023
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ ഫുൾടൈം ബാച്ചിലെ പ്രവേശനത്തിനുള്ള അവസാന തിയതി ഏപ്രിൽ 13 വരെ നീട്ടി . കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും, എസ്.സി,എസ്.റ്റി, ഒ.ഇ.സി, ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കുമെന്ന് കിക്മ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290, 9288130094, www.kicma.ac.inRead More
Sariga Rujeesh
April 1, 2023
സ്കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു. മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന ‘മനുഷ്യൻ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’, രാജ്യത്തിന്റെ ഭരണഘടനയുടെ ചരിത്രവും മൂല്യങ്ങളും ഉൾപ്പെടുത്തിയ ‘വീ ദ പീപ്പിൾ’, കായിക മത്സരങ്ങളും പരിശീലന രീതികളും ഉൾപ്പെടുത്തിയ ‘കളിയും കാര്യവും’, ഒരു ഉല്പന്നത്തിന്റെ നിർമ്മാണം മുതൽ വിപണനം വരെ പ്രതിപാദിക്കുന്ന ‘എങ്ങനെ എങ്ങന […]Read More
Sariga Rujeesh
March 30, 2023
കാലിക്കറ്റ് സര്‍വകലാശലക്ക് കീഴിലെ തൃശൂരിലുള്ള സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സില്‍ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രില്‍ 17 ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0487 2385352, 6282291249, 9447054676.Read More
Recent Posts
No comments to show.