2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്. ഓരോ നഴ്സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് […]Read More
Sariga Rujeesh
July 22, 2023
ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സ്കൂളുകളിൽ 2023-ൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ സ്കൂളിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് പ്രവേശനം. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും […]Read More
Sariga Rujeesh
July 22, 2023
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും കാര്യവട്ടം ഗവൺമെന്റ് കോളജിൽ ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 27 രാവിലെ 10.30ന് മുൻപായി യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തിച്ചേരണം.Read More
Sariga Rujeesh
July 14, 2023
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പില്‍ എം.എസ്സി ജിയോ ഫിസിക്സ് കോഴ്സില്‍ ഒഴിവുള്ള സംവരണ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് ശനിയാഴ്ച ലേക് സൈഡ് കാമ്പസിലെ മറൈന്‍ സയന്‍സസില്‍ നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. ബയോടെക്നോളജി വകുപ്പില്‍ എം.എസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് 19ന് നടക്കും. വിവരങ്ങള്‍ക്ക്: 0484- 2576267, 2577595. സ്പോട്ട് അഡ്മിഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ admissions.cusat.ac.in ല്‍.Read More
Sariga Rujeesh
June 29, 2023
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്താം ക്ലാസ് മുതല്‍ പി.ജി കോഴ്സുകള്‍ വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷം 50 ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് ലഭിച്ചിരിക്കണം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം വരെയുള്ള വിമുക്ത ഭടന്മാര്ക്ക് സെപ്തംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. നവോദയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും നാഷണല്‍ സ്കോളര്‍ഷിപ്പ് അല്ലാതെ മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന അല്ലെങ്കില്‍ […]Read More
Sariga Rujeesh
June 25, 2023
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനം ജൂൺ 26, 27 തീയതികളിൽ നടക്കും. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ മൈക്രോ ബയോളജി, ബയോ ടെക്നോളജി, എൺവയൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്സി കോഴ്സുകളിലേക്കും എം.ബി.എ കോഴ്സിലേക്കുമുള്ള പ്രവേശനമാണ് 26ന് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in ഫോൺ: 0484-2701085.Read More
Sariga Rujeesh
June 24, 2023
ഡൽഹി സർവകലാശാലയുടെ 68 കോളജുകളിലായി 78 അണ്ടർ ഗ്രാജുവേറ്റ്/ബിരുദ കോഴ്സുകളിൽ 70,000ത്തിലേറെ സീറ്റുകളിലേക്ക് പ്രവേശന നടപടികളാരംഭിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റംസ് (CSAS-UG 2023) വഴിയാണ് പ്രവേശനം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ‘CUET-UG 2023’ സ്കോർ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർക്ക് www.admission.uod.ac.inൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് 250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി 100 മതി. CUET-UG ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ദേശീയതലത്തിലാണ് പ്രവേശനം. കോഴ്സുകളും കോളജുകളും അടക്കം വിശദവിവരങ്ങൾ www.admission.uod.ac.inൽ.Read More
Sariga Rujeesh
June 19, 2023
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.റ്റി.ഇ/സ്വാശ്രയ ബി.എഡ് കോളജുകളിലെ ഒന്നാം വര്‍ഷ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷന് (https://admissions.keralauniversity.ac.in) ആരംഭിച്ചു. ഏക ജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. വെബ്സൈറ്റ്: https://admissions.keralauniversity.ac.inRead More
Sariga Rujeesh
June 19, 2023
സംസ്ഥാനത്തെ എൻജിനീയറിങ് ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഇന്ന് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷ സ്കോറിനൊപ്പം പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്ക് കൂടി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്.Read More
Ananthu Santhosh
June 18, 2023
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 11 ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www. admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.Read More
Recent Posts
No comments to show.