ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. എംഫിൽ/പി എച്ച് ഡി വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.Read More
Sariga Rujeesh
October 25, 2022
ഇടുക്കി ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുന്ന പദ്ധതി തയ്യാറായി. ഒന്നാം വര്‍ഷ ഹയർ സെക്കൻഡറി കോഴ്സിന് പഠിക്കുന്ന ബി.പി.എല്‍ വിഭാഗം വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനോടൊപ്പം നൈപുണ്യവികസനവും തൊഴില്‍ മികവും ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ‘സ്കഫോൾഡ്’ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയിലൂടെ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളിലടക്കം വിദ്യാർഥികൾക്ക് പരിശീലനം നല്‍കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.Read More
Sariga Rujeesh
October 25, 2022
കേരളത്തിലെ സർക്കാർ-സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2022ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടയിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 19 മുതൽ 23ന് രാവിലെ 10 വരെ വിദ്യാർഥികൾ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയാറാക്കിയത്. അന്തിമ അലോട്ട്മെന്റ് ഒക്ടോബർ 26ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 04712525300.Read More
Sariga Rujeesh
October 23, 2022
സിവിൽ സർവീസസ് മെയിൻ പരീക്ഷയെഴുതി ഇൻറർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് അഭിമുഖീകരിക്കുകയും സിവിൽ സർവീസസിന്റെ ഏതെങ്കിലും സർവീസിലേക്ക് ശുപാർശ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നവർക്ക് പൊതുമേഖലാസ്ഥാപനത്തിൽ തൊഴിലവസരം. കേന്ദ്രസർക്കാരിന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും സംയുക്തസംരംഭമായ, സത് ലജ് ജൽ വൈദ്യുത് നിഗം (എസ്.ജെ.വി.എൻ.) ആണ് 2023 സിവിൽ സർവീസസ് മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ അവസരമൊരുക്കുന്നത്. ഫീൽഡ് എൻജിനിയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ), ഫീൽഡ് ഓഫീസർ (എച്ച്.ആർ./എഫ് ആൻഡ് എ) എന്നീ തസ്തികകളിലേക്കായിരിക്കും റിക്രൂട്ട്മെന്റ്. യു.പി.എസ്.സി. 2023-ലെ പരീക്ഷാകലണ്ടർ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, 2023-ലെ സിവിൽ സർവീസസ് പ്രിലിമിനറി […]Read More
Sariga Rujeesh
October 22, 2022
2022 ജൂണിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽഎസ്എസ് ന് ആകെ 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 10.37. യുഎസ്എസ് ന് 81461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10511 കുട്ടികൾ യോഗ്യതനേടി വിജയശതമാനം 12.9ആണ് .Read More
Sariga Rujeesh
October 21, 2022
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട ഫലം പ്രഖ്യാപിച്ചു. mcc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എംസിസി താൽക്കാലിക ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് എംഡി, എംഎസ്, എംഡിഎസ്, പിജി കോഴ്സുകൾക്കായുള്ള നീറ്റ് പിജി കൗൺസലിംഗ് 2022 അന്തിമ ഫലങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.Read More
Sariga Rujeesh
October 19, 2022
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എംബിഎക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 21 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യുമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8281730002, 9562065960.Read More
Harsha Aniyan
October 18, 2022
സ്കൂൾ ക്ലാസ്റൂമുകളിൽ മാത്രം ഒതുങ്ങി നില്‍ക്കാതെ, രാജ്യാന്തര, ദേശീയ തലത്തിലുള്ള മാറുന്ന പ്രവണതകള്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ നേരത്തെ നടന്ന് തുടങ്ങേണ്ടിയിരിക്കുന്നു . ഷാർജയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മികച്ചഅവസരമാണ് ഒരുങ്ങിയിരിക്കുന്നത് , കുട്ടികള്‍ക്ക് പ്രധാനമായും അവരുടെ കരിയറില്‍ മുന്നോട്ട് വരുവാൻ ലോജിക്കല്‍ തിങ്കിങ്ങും അനലെറ്റിക്കല്‍ തിങ്കിങ്ങും അതിനോടൊപ്പം മികച്ച റെറ്റിംഗ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ, മൾട്ടി ഡൈമഷൻ തിങ്കിംഗ് ഇവയൊക്കെ അത്യാവശ്യമാണ് .നന്നായി സംസാരിക്കുന്നവരും, അനലിറ്റിക്കലായി പ്രോബ്ലം സോൾവ് ചെയ്യുന്നവരുമാണ് മികച്ച മൾട്ടി നാഷണൽ കമ്പിനികളിലും […]Read More
Sariga Rujeesh
October 18, 2022
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് ഭോപാൽ 2023-25 ബാച്ചിലേക്ക് വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ് എന്നിവയിലാണ് പ്രവേശനം. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി). കാറ്റ്, സാറ്റ്, മാറ്റ്, സി മാറ്റ് സ്കോർ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം […]Read More
Sariga Rujeesh
October 18, 2022
എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനീയറിങ് കോളജ് ബാർട്ടൻഹിൽ തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനീയറിങ് കോഴ്സിന് സർക്കാർ സ്പോൺസഡ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏത് ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷന് ഒക്ടോബർ 21ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. വെബ്: www.tplc.gecbh.ac.in, www.gecbh.ac.in. ഫോൺ: 7736136161, 9995527866, 9995527865.Read More
Recent Posts
No comments to show.