കേരളസർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ് 2021 – 2022) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിൽ (www.research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ 2022 നവംബർ 30 ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.Read More
Sariga Rujeesh
November 3, 2022
എല്ലാ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് കർണാടക സർക്കാർ അധികൃതർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.Read More
Sariga Rujeesh
November 2, 2022
സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1,500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1,250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വർധിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു.Read More
Sariga Rujeesh
November 1, 2022
തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം നടത്തുന്ന പി ജി ഡിപ്ലോമ, കണ്ടൻസ്ഡ് ജേർണലിസം കോഴ്സുകളുടെ 55-ാം ബാച്ച് ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തി. ജോ സ്കറിയ സ്വാഗതവും പി.ആർ. പ്രവീൺ നന്ദിയും പറഞ്ഞു.Read More
Sariga Rujeesh
November 1, 2022
കാലിക്കറ്റ് സർവ്വകലാശാല മഞ്ചേരി സെന്ററിലെ സി സി എസ് ഐ ടിയില്‍ ബി സി എ. സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവ്. പ്രവേശന നടപടികള്‍ നവംബര്‍ ഒന്നിന് തുടങ്ങും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്ട്രേഷന് ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. രേഖകള്‍ സഹിതം നവംബര്‍ ഒന്നിന് ഹാജരാകണം.Read More
Sariga Rujeesh
October 31, 2022
ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം-കാറ്റ് 2022 ‘സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പുചർച്ചയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.manage.gov.inൽ. ഡിസംബർ 31 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസിന് പ്രാമുഖ്യമുള്ള ദ്വിവത്സര ഫുൾടൈം കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, പ്രൊക്യുർമെന്റ്, അനലിറ്റിക്സ് സ്പെഷലൈസേഷനുകളുണ്ട്. താമസം ഉൾപ്പെടെ എട്ടുലക്ഷം രൂപയാണ് ഫീസ്.Read More
Sariga Rujeesh
October 30, 2022
ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം-കാറ്റ് 2022 ‘സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പുചർച്ചയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.manage.gov.inൽ. ഡിസംബർ 31 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസിന് പ്രാമുഖ്യമുള്ള ദ്വിവത്സര ഫുൾടൈം കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, പ്രൊക്യുർമെന്റ്, അനലിറ്റിക്സ് സ്പെഷലൈസേഷനുകളുണ്ട്. താമസം ഉൾപ്പെടെ എട്ടുലക്ഷം രൂപയാണ് ഫീസ്.Read More
Sariga Rujeesh
October 29, 2022
തൃശ്ശൂർ വെറ്ററിനറി സർവകലാശാല ബി.ടെക് ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 11ന് വയനാട് പൂക്കോടുള്ള സർവകലാശാല ആസ്ഥാനത്ത് നടത്തും. വിജ്ഞാപനം www.kvasu.ac.inൽ. ഫോൺ: 04936 209272.Read More
Sariga Rujeesh
October 29, 2022
വിദേശ സർവകലാശാലകളുമായി സഹകരിച്ച് എജുടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അംഗീകാരമുണ്ടാകില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനും (യു.ജി.സി) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും (എ.ഐ.സി.ടി.ഇ) അറിയിച്ചു. ഈ വർഷം രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകൾ സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.ഇയും മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.Read More
Sariga Rujeesh
October 27, 2022
അമേരിക്ക കേന്ദ്രമായ എൻ.കെ.ഡബ്ളിയു പ്രോഗ്രാം, കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ 2022 അധ്യയന വർഷത്തിൽ എൻജിനീയറിംഗിന് എൻറോൾ ചെയ്ത വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. 50,000 രൂപയായിരിക്കും ഓരോ വർഷവും സ്കോളർഷിപ്പ് നൽകുക. nkwprogram.org വെബ്സൈറ്റിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാർഥികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.Read More
Recent Posts
No comments to show.