വിനോദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്. റോബോട്ടിക്സിന്റെ അടിസ്ഥാനകാര്യങ്ങളെ പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിഷയങ്ങളിലെ അമൂർത്തവും സങ്കീർണ്ണവുമായ ആശയങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതനുമുള്ള ഉപകരണമായി റോബോട്ടിക്സ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തുന്നു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് റോബോട്ടിക്സ്. ഈ മേഖലയിലെ പരിശീലനം നേടുക വഴി റോബോട്ടിക്സ്, ഐ.ഒ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തൻ […]Read More
Sariga Rujeesh
November 25, 2022
തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ 15-ന് തുടങ്ങിയ എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് 25 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.Read More
Sariga Rujeesh
November 25, 2022
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 28 വരെ കോളേജില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഇ.സി., ഇ.ഇ., ഐ.ടി., എം.ഇ., പ്രിന്റിംഗ് ടെക്നോളജി ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനത്തിനും അവസരമുണ്ട്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍.ആര്.ഐ. ക്വാട്ട വഴി പ്രവേശനം നേടാം. സെമസ്റ്ററിന് 20000 രൂപയാണ് ട്യൂഷന് ഫീസ്. ഫോണ്‍ 9567172591Read More
Sariga Rujeesh
November 25, 2022
സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ഗ്രേഡിംഗാണ് വീണ്ടും നടപ്പാക്കാനുള്ള സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളിലെ നാക് അക്രഡിറ്റേഷൻ മാതൃകയിൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് നേരത്തെ ആലോചിച്ചതാണ്. എസ് സിഇആർടിക്ക് ചുമതല നൽകിയെങ്കിലും വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് പരിഷ്ക്കരണം മാറ്റിവെക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് മികവുകളും കണക്കിലെടുത്ത് സ്കൂളുകൾക്ക് വിവിധ തരം ഗ്രേഡുകൾ നൽകലായിരുന്നു […]Read More
Sariga Rujeesh
November 24, 2022
ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും. സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നടത്തും. ബോഡി ഷെയിമിങ് വലിയ മാനസിക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി അറിയിച്ചു.Read More
Ananthu Santhosh
November 24, 2022
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ നടത്തും. മെയ് 10ന് ഉള്ളിൽ ഫല പ്രഖ്യാപനം നടത്തും. 70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 10 മുതൽ മാര്‍ച്ച് 30 വരെയുള്ള തിയതികളിലാണ് നടത്തുക. മാതൃക പരീക്ഷ ഫെബ്രുവരി 27 […]Read More
Sariga Rujeesh
November 23, 2022
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് മത്സര പരീക്ഷയ്ക്കുളള ജനറൽ പേപ്പറിന്റെ പരിശീലന പരിപാടിയുടെ ഓഫ് ലൈൻ ക്ലാസ്സുകൾ 01.12.2022 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 8078857553, 9847009863, 9656077665.Read More
Sariga Rujeesh
November 23, 2022
വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ട് ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. എട്ട് മുതൽ 12വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ പദ്ധതിയുടെ ഭാഗമായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 75 വിദ്യാലയങ്ങളിലാണ് ഈ വർഷം പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷത്തോടു കൂടി 117 വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, എയറോബിക്സ് തുടങ്ങിയവയിലുള്ള പരിശീലനം ഈ വർഷം ആരംഭിക്കും. ഓരോ വിദ്യാലയത്തിലേക്കും ചുമതലക്കാരായ അധ്യാപകർക്ക് നിരന്തര പരിശീലനവും […]Read More
Sariga Rujeesh
November 21, 2022
അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള 12 സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷന് നവംബര്‍ 23 ന് നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് വിവരങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെടേതാണ്. 9605168843, 9497690941, 8606748211, 04722812686.Read More
Sariga Rujeesh
November 21, 2022
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ 0474-2914417 എന്ന ഫോൺ നമ്പരിൽ […]Read More
Recent Posts
No comments to show.