വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ കോഴിക്കോട് കെഎംസിടി സ്വകാര്യ മെഡിക്കൽ കോളജ്. സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള ഫണ്ട് വൈകുന്നതിന്റെ പേരിൽ പഠന സൗകര്യങ്ങൾ നിഷേധിക്കരുതെന്ന സർക്കാർ നിർദേശം അവഗണിക്കുന്നതായാണ് കോളേജിനെതിരെയുള്ള പരാതി. ഒഇസി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വഴിയുള്ള തുക സർക്കാരിൽ നിന്ന് വൈകിയതിന്റെ പേരിലാണ് മണാശ്ശേരിയിലെ കെഎംസിടി മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന മൂന്ന് വിദ്യാർത്ഥിനികൾക്ക് ഇന്റേൺസ് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ബാഗും […]Read More
Harsha Aniyan
November 30, 2022
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ കേസിൽ റിപ്പോർട്ട് നൽകും. കോട്ടയത്തെ സദാചാര ആക്രമണത്തെയും വനിതാ കമ്മീഷൻ അധ്യക്ഷ വിമർശിച്ചു. കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നതിൻ്റെ ഉദാഹരണമാണ് കോട്ടയം സംഭവമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ കോട്ടയത്തെ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടും. അധ്യക്ഷ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.Read More
Sariga Rujeesh
November 29, 2022
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷിനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയാമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് […]Read More
Sariga Rujeesh
November 28, 2022
2022-23 അധ്യയന വർഷത്തെ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപന സ്പോട്ട് അഡ്മിഷൻ നവംബർ 30ന് നടത്തും. വിശദ വിവരങ്ങൾ അതത് കോളേജുകളിലെ വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികളുടെ സൗകര്യാർത്ഥം ജി.ഇ.സി ഇടുക്കിയിലെ സ്പോട്ട് അഡ്മിഷൻ ആർ.ഐ.റ്റി കോട്ടയത്തും ജി.ഇ.സി വയനാട്ടിലെ സ്പോട്ട് അഡ്മിഷൻ ജി.ഇ.സി കണ്ണൂരും വെച്ച് നടത്തും.Read More
Sariga Rujeesh
November 28, 2022
പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയായ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്കില്‍ (സി.ഡി.റ്റി.പി) സീറ്റൊഴിവ്. ടേണിങ് ആന്റ് ബേസിക്സ് ഓഫ് സി.എന്‍.സി, അലുമിനിയം ഫാബ്രിക്കേഷന്‍, സര്‍വ്വേയിങ്, ഇലക്ട്രിക്കല്‍ ഹോം അപ്ലയന്‍സ് സര്‍വ്വീസിങ് എന്നീ സൗജന്യ കോഴ്സുകളിലാണ് ഏതാനും സീറ്റൊഴിവുള്ളത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ പിന്നാക്കം നില്ക്കുന്ന, പ്രത്യേകിച്ചും സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍, ശാരീരിക വൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. താല്പര്യമുള്ളവര്ക്ക് ഡിസംബര്‍ ഒന്നിനുള്ളില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജ് ക്യാമ്പസില്‍ […]Read More
Sariga Rujeesh
November 28, 2022
സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡിഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. ഡിഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡിഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ […]Read More
Sariga Rujeesh
November 26, 2022
വിമുക്തഭടന്മാരുടെ മക്കള്‍ക്കും ഭാര്യക്കും സൈനിക ക്ഷേമ വകുപ്പ് മുഖേന നല്കുന്ന പ്രൊഫഷണല്‍ കോഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുഴുവന്‍സമയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവരും മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടില്ലാത്തവരുമായിരിക്കണം. വരുമാനപരിധിയില്ല. വിമുക്തഭടന്മാരുടെ മക്കളുടെ പ്രായം 25 വയസ്സില്‍ താഴെ ആയിരിക്കണം. വിവാഹിതരും, സ്വയ വരുമാനമുള്ളവരുമായ ആശ്രിതര്‍ക്കും ക്യാപ്പിറ്റേഷന്‍ ഫീ നല്കി പ്രവേശനം നേടിയവര്‍ക്കും സ്കോളര്‍ഷിപ്പ് അര്‍ഹതയില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച […]Read More
Sariga Rujeesh
November 26, 2022
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് സ്റ്റുഡന്റസ് സ്കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഇൻസ്റ്റിട്യൂട്ട് നോഡൽ ഓഫീസർമാരും ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) കെ.വൈ.സി രജിസ്ട്രേഷൻ എടുക്കണം.Read More
Sariga Rujeesh
November 26, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2325582, 8330010855.Read More
Sariga Rujeesh
November 26, 2022
പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബര്‍ 16-ന് കൈറ്റ് വിക്ടേഴ്സില്‍ ആരംഭിക്കുന്നു. 110 സ്കൂളുകളില്‍ ഇപ്പോള്‍ വീഡിയോ ഡോക്യുമെന്റേഷന് നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികള്‍ ഷൂട്ടിംഗിന്റെ ഭാഗമാകും. ഇത്രയും വിപുലമായ പങ്കാളിത്തമുള്ള റിയാലിറ്റിഷോകള്‍ അപൂര്‍വമാണ്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ഹരിതവിദ്യാലയത്തിന്റെ മൂന്നാം സീസണാണിത്. 2010-11, 2017-18 വര്‍ഷങ്ങളിലെ ഒന്നും രണ്ടും സീസണുകള്‍ അന്താരാഷ്ട്ര തലത്തില്‍ (യുനെസ്കോ, വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെ) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ച 753 സ്കൂളുകളില്‍ […]Read More
Recent Posts
No comments to show.