പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. അതേസമയം, എല്‍ദോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.Read More
Ananthu Santhosh
October 22, 2022
കണ്ണൂര്‍ പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ സുഹൃത്തും മാനന്തേരി സ്വദേശിയുമായ ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് […]Read More
Harsha Aniyan
October 22, 2022
കണ്ണൂർ ജില്ലയിലെ തോട്ടട ചിമ്മിനിയൻ വളവിൽ 142 കിലോ ചന്ദനം പിടികൂടി. എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്. എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളായ കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരെ അറസ്റ്റ് ചെയ്തത്.Read More
Ananthu Santhosh
October 20, 2022
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുനഃപരിശോധനാ ഹര്‍ജി നല്കി. അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായാണ് ഹര്‍ജി. കസ്റ്റഡി നിയമവിരുദ്ധവും അനുചിതവുമാണെന്നും പ്രതികളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്കുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നതുള്‍പ്പടെ ഹര്‍ജിയില്‍ അന്വേഷണ […]Read More
Harsha Aniyan
October 19, 2022
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്ക് നിർത്തി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് നടപടി. ഇയാൾ വിവാഹിതനായി കുഞ്ഞുണ്ടായതിനു ശേഷം ഭാര്യയുമായി പിണങ്ങി. ഈ സമയത്താണ് മുൻപ് മുതൽ തന്നെ പരിചയമുള്ള പെണ്‍കുട്ടിയുമായി ഇയാൾ അടുപ്പത്തിലായത്. പിന്നീട് പെൺകുട്ടിയെ ചടയമംഗലത്ത് കൊണ്ടു പോയി വിവിധ ഹോട്ടലുകളിൽ ജോലിക്ക് നിർത്തി. […]Read More
Sariga Rujeesh
October 19, 2022
ഹരിയാനയിലെ ഗുരുഗ്രാമിൽ ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നഗ്നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതിനാൽ ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ പറഞ്ഞു. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിനുള്ളിൽ ഇട്ടതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. മരിച്ചയാളുടെ ഇടുപ്പിൽ പൊള്ളലേറ്റതായി […]Read More
Harsha Aniyan
October 18, 2022
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി വനത്തിൽ നിന്ന് കണ്ടെത്തി. മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് സഹോദരന്മാരായ 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി […]Read More
Harsha Aniyan
October 18, 2022
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ തരാപിത്ത് റോഡിനും രാംപുരാഹട്ട് റെയിൽവേ സ്റ്റേഷനും ഇടയിൽ ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഹൗറയിൽ നിന്ന് മാൾഡ്യയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിൽ പ്രകോപിതനായ ഒരു യാത്രക്കാരൻ മറ്റൊരാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഞായറാഴ്ച രാവിലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പരുക്കേറ്റ രാംപൂർഹട്ട് സ്വദേശി സജൽ ഷെയ്ഖ് എന്ന യാത്രക്കാരനെ റെയിൽവേ ട്രാക്കിന്റെ അരികിൽ […]Read More
Sariga Rujeesh
October 18, 2022
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും കൂട്ടുക്കാരി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാർശ ചെയ്തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ […]Read More
Sariga Rujeesh
October 17, 2022
ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് കളിയിക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ. സ്കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനീയത്തിൽ നിന്നാണ് പൊള്ളലേറ്റതെന്നാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കേസെടുത്ത് അന്വേഷണം നടത്തുന്ന കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നിരവധി കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സ്കൂളിലെ സിസിടിവി […]Read More
Recent Posts
No comments to show.