മീഷോ ഓൺലൈൻ ലിമിറ്റഡിന്റെ പേരിൽ തട്ടിപ്പ് ,മീഷോയിൽ നിന്നും പർച്ചെയ്സ് ചെയ്ത ഉപഭോക്താക്കളിൽ നിന്നും പണം തട്ടാൻ ശ്രമം . മീഷോയിൽ നിന്നും പർച്ചയിസ് ചെയ്ത ശേഷം നൽകിയ അഡ്രസിലേക്ക് ഒരു ലെറ്ററും സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണും എത്തുന്നു കൂപ്പണിൽ എട്ട് ലക്ഷം രൂപയുടെ സമ്മാനം നേടിയിട്ടുള്ളതായും ഇതിനായി ലെറ്റെറിൽ ചുവടെ ചേർത്തിട്ടുള്ള നമ്പറിൽ വിളിച്ച് റിഡിം ചെയ്യാൻ സാധിക്കും എന്ന വിധത്തിലാണ് തെറ്റിദ്ധരിപ്പുന്നത് . തന്നിരിക്കുന്ന നമ്പറിലേക്ക് വിളിക്കുമ്പോൾ രണ്ടുലക്ഷം രൂപ tax ആയി […]Read More
Ananthu Santhosh
October 3, 2024
ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല. ചോദ്യം ചെയ്യലിന് തിടുക്കം വേണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. വിശദമായ നിയമോപദേശം തേടാനാണ് തീരുമാനം. ഇപ്പോൾ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സിദ്ദിഖിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം ചോദ്യം ചെയ്താൽ മതിയെന്നാണ് തീരുമാനം. ബലാത്സംഗകേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ ഒളിവിൽ നിന്ന് പുറത്തുവന്ന നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലേക്കെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരായതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.Read More
Ananthu Santhosh
August 29, 2024
നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന. 2016ൽ ഈ ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ താമസ രേഖകളടക്കം പരിശോധിക്കും. 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഡിജിപിക്ക് കൈമാറിയ നടിയുടെ […]Read More
Ananthu Santhosh
June 23, 2023
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ബാങ്കോക്കിൽ നിന്നെത്തിയ നാലുപേരിൽ നിന്നാണ് ആദ്യം സ്വർണം പിടികൂടിയത്. ഇതിൽ രണ്ട് പേർ ചൊവ്വാഴ്ചയും ബാക്കിയുള്ളവർ ബുധനാഴ്ചയുമാണ് എത്തിയത്. വിശദമായ പരിശോധനയിൽ ഇവരിൽ നിന്ന് 2.09 കോടി രൂപ വിലമതിക്കുന്ന 4 കിലോ സ്വർണം (ഓരോ […]Read More
Crime
Education
Kerala
എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ്’; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ
Sariga Rujeesh
April 21, 2023
സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്നെന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മന്ത്രി വി. ശിവൻകുട്ടി. ‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക’ എന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണം നടക്കുന്നത്. ഇത് വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യാപകമായി ലിങ്കുകൾ ലഭിച്ച് തുടങ്ങിയത്. പൊതുവിദ്യാഭ്യാസ […]Read More
Sariga Rujeesh
April 10, 2023
ഒളിച്ചോടിയ ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിങ്ങിനെ പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് ടീം അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജലന്തറിൽ പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ട ശേഷം അമൃത് പാലും പപ്പലും ഒരുമിച്ച് തന്നെയായിരുന്നു. ഹോഷിയാർപുരിൽ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് പപ്പൽ പ്രീത് പടിയിലായത്. പെലീസ് സ്റ്റേഷൻ ആക്രമിച്ച് വാരിസ് പഞ്ചാബ് ദെ […]Read More
Sariga Rujeesh
April 5, 2023
എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതി പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. ഷഹറുഖ് സെയ്ഫി എന്ന ആളെയാണ് പോലീസ് പിടിച്ചത്. പിടികൂടിയത് പ്രത്യേക അന്വേഷണ സംഘം. ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്നഗിരി സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടിയത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് […]Read More
Sariga Rujeesh
April 5, 2023
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. വഴിവിട്ട ബന്ധം ഒതുക്കാൻ നീലച്ചിത്ര നടിക്ക് പണംനല്‍കിയ കേസിലായിരുന്നു മന്‍ഹാറ്റനിലെ കോടതിയുടെ നടപടി. ആരോപണങ്ങള്‍ ട്രംപ് കോടതിയില്‍ നിഷേധിച്ചു. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ആദ്യ മുന്‍ യുഎസ് പ്രസിഡന്റായ ഡോണ്‍ള്‍ഡ് ട്രംപിനെ മാന്‍ഹാറ്റനിലെ കോടതിയാണ് അറസ്റ്റ് ചെയ്തത്. കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് നടപടി. കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 34 കുറ്റങ്ങളാണ് ട്രംപിനുമേല്‍ ചുമത്തിയത്. ഈസമയം കോടതി […]Read More
Sariga Rujeesh
March 20, 2023
ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി. അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ […]Read More
Sariga Rujeesh
March 19, 2023
ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാനി ലോയേഴ്സ് അസോസിയേഷൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ, സംരംഭത്തിന്റെ വെബ്സൈറ്റ് വഴിയും (www.fakkrba.om) നിയുക്ത […]Read More
Recent Posts
No comments to show.