സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നലെ 45 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4820 രൂപയാണ്. […]Read More
Breaking News
Trending News
Sariga Rujeesh
November 10, 2022
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറിലധികം ഇടിഞ്ഞ് 18,100 ലും ബിഎസ്ഇ സെൻസെക്സ് 450 പോയിന്റ് ഇടിഞ്ഞ് 61,000 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 935 ഓഹരികൾ മുന്നേറ്റം നടത്തുന്നു, 1035 ഓഹരികൾ ഇടിഞ്ഞു, 139 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ഇന്ന് സിപ്ല, ദിവിസ് ലാബ്സ്, എച്ച്യുഎൽ, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്സ്, ആക്സിസ് […]Read More
Sariga Rujeesh
November 10, 2022
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്.Read More
Sariga Rujeesh
November 10, 2022
ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ 74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്. വിപണിയിലേക്ക് ഫോൺ എത്തിയിട്ട് മാസം രണ്ട് കഴിയുന്നതെയുള്ളൂ. ഫോൺ വിപണിയിൽ എത്തിയപ്പോൾ തന്നെ നിരവധി ഓഫറുകളാണ് ഐഫോൺ ആരാധകരെ തേടിയെത്തിയത്. ജിയോയുടെ […]Read More
Sariga Rujeesh
November 9, 2022
ശക്തമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ആദ്യ വ്യാപാരത്തിൽ ഉയർന്നു. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 50 സൂചിക 0.23 ശതമാനം ഉയർന്ന് 18,244.45 ലെത്തി, ബിഎസ്ഇ സെൻസെക്സ് 0.24 ശതമാനം ഉയർന്ന് 61,333.74 എന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് ഏകദേശം 1564 ഓഹരികൾ മുന്നേറ്റം നടത്തുന്നു. 665 ഓഹരികൾ ഇടിഞ്ഞു. 160 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.Read More
Sariga Rujeesh
November 9, 2022
സംസ്ഥാനത്ത് സ്വർണവില 80 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 55 രൂപയും കൂടി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി. അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്. ശനിയാഴ്ച്ച പവന് 720 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞിരുന്നു. ഞായറാഴ്ച്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.Read More
Ananthu Santhosh
November 7, 2022
സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു. ശനിയാഴ്ച കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഇടിഞ്ഞു. ശനിയാഴ്ച 720 രൂപ കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37520 രൂപയാണ്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് ഇടിഞ്ഞു. […]Read More
Sariga Rujeesh
November 6, 2022
റബർ മേഖലയെ പ്രതിസന്ധിയിലാക്കി പാൽ വില ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകന് 100 രൂപ പോലും ലഭിക്കുന്നില്ല. റബർ പാൽ സംഭരിച്ച് വിൽപ്പനക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. കോവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമാണം വർധിച്ചതോടെ റബർ പാലിന് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. നിലവിൽ റബർ ഷീറ്റിന്റെ വിലയിടിവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. […]Read More
Sariga Rujeesh
November 5, 2022
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ് സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റിലയൻസുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് സികെ കുമാരവേൽ പറഞ്ഞു. എന്നാൽ എത്ര രൂപയ്ക്കാണ് റിലയൻസ് റീടൈൽ നാച്ചുറൽസിന്റെ ഓഹരികൾ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. […]Read More
Sariga Rujeesh
November 4, 2022
ആഗോള സൂചനകള്‍ ദുര്‍ബലമായതോടെ ആഭ്യന്തര ഓഹരി വിപണി ചാഞ്ചാടുന്നു. സെന്‍സെക്സ് 68 പോയന്റ് ഉയര്‍ന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 18,076ലുമാണ് വ്യാപാരം നടക്കുന്നത്. ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരിക്ക് വിപണിയില്‍ നഷ്ടം നേരിട്ടു. ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. […]Read More
No comments to show.