സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണ വില കുറയുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. റെക്കോർഡ് വിലയിൽ ആയിരുന്നു ഈ ആഴ്ചയിൽ സ്വർണ്ണവില. രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,920 രൂപയാണ്.Read More
Harsha Aniyan
February 2, 2023
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 50 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4430 രൂപയാണ്.Read More
Sariga Rujeesh
February 1, 2023
ബജറ്റിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം. സെന്‍സക്സ് 1120 പോയിന്റുയര്‍ന്ന് 60, 673 പോയിന്റിലെത്തി. നിഫ്റ്റി 280 പോയിന്റ് ഉയര്‍ന്നു. വ്യാപാരാംഭം മുതല്‍ വിപണി കുതിപ്പിലായിരുന്നു. ആദായനികുതിയിലെ ഇളവുകളും മൂലധന നിക്ഷേപത്തിലെ വര്‍ധനയുമാണ് വിപണിക്ക് കരുത്തായത്. വിപണിയില്‍ വന്‍ കുതിപ്പുണ്ടായിട്ടും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് നേട്ടമുണ്ടായില്ല. അദാനിയുടെ മിക്ക ഓഹരികളും നഷ്ടത്തിലാണ്. ലോകത്തെ ധനികരുടെ ഫോബ്സ് പട്ടികയില്‍ അംബാനി അദാനിക്ക് മുകളിലെത്തി. അദാനി പത്താം സ്ഥാനത്തും അംബാനി ഒന്പതാംസ്ഥാനത്തുമാണ്.Read More
Sariga Rujeesh
February 1, 2023
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിന് സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. 157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നൽകുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. 157 പുതിയ നഴ്സിംഗ് കോളേജുകൾ, നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും, 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും, ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ […]Read More
Sariga Rujeesh
February 1, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണ്ണ വില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്.Read More
Sariga Rujeesh
January 31, 2023
ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് […]Read More
Sariga Rujeesh
January 31, 2023
അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവും യൂണിയൻ ബജറ്റിന് ഒരു ദിവസം മുമ്പുള്ളതുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. നിക്ഷേപകർ ബജറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാം. വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റി 17,650 ലെവലിന് മുകളിലാണ്. സെൻസെക്സിന് 50 പോയിന്റിലധികം ഉയർന്ന് 59533 ലാണ് വ്യാപാരം ആരംഭിച്ചത്. ബിപിസിഎൽ, അദാനി എന്റർപ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, തുടങ്ങിയവയാണ് നിഫ്റ്റിയിൽ മുന്നേറ്റം നടത്തുന്നത്.Read More
Sariga Rujeesh
January 31, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ ഇടിവ്. തുടർച്ചയായ രണ്ട് ദിനം സ്വർണ്ണ വില മാറ്റമില്ലാതെ തുടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണ്ണ വില 42000 ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 42,000 രൂപയാണ്.Read More
Sariga Rujeesh
January 31, 2023
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി തുടരവേ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി സമാഹരണം അഥവാ FPO ഇന്ന് അവസാനിക്കും. ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 3 ശതമാനം സബ്സ്ക്രിപ്ഷൻ മാത്രമാണ് ഇന്നലെ വരെ നടന്നത്. അതേസമയം അബുദാബിയിലെ ഇന്റെർനാഷണൽ ഹോൾഡിംഗ്സ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് രാത്രിയോടെ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് ആശ്വാസമായി. ആങ്കർ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്കും നേരത്തെ […]Read More
Sariga Rujeesh
January 30, 2023
യു എസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചുമായുള്ള പോരാട്ടം രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇന്നും കുത്തനെ ഇടിഞ്ഞു. ഇതോടെ കമ്പനികളുടെ ഓഹരി വിപണി നഷ്ടം മൂന്ന് ദിവസത്തിനുള്ളിൽ 66 ബില്യൺ ഡോളറായി. ഹിൻഡൻബർഗ് റിപ്പോട്ട് തള്ളി പറഞ്ഞ്കൊണ്ട് അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ ചില ഓഹരികൾ ഉയർന്നെങ്കിലും വീണ്ടും ഇടിയുകയാണ്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡും 20 ശതമാനം വരെ വീണ്ടും ഇടിഞ്ഞു. ശതകോടീശ്വരനായ ഗൗതം അദാനിയുടെ മുൻനിരയായ കമ്പനികളായ അദാനി എന്റർപ്രൈസസ് […]Read More
No comments to show.