ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് നേട്ടം. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഉടമയുടെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറാണ്. […]Read More
Ashwani Anilkumar
February 28, 2023
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 5135 രൂപയായി കുറഞ്ഞിരുന്നു.Read More
Sariga Rujeesh
February 27, 2023
പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 4,130/- രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ […]Read More
Sariga Rujeesh
February 25, 2023
തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്സൈറ്റ് www.industry.kerala.gov.inRead More
Sariga Rujeesh
February 25, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 590 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
Harsha Aniyan
February 25, 2023
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 160 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്.Read More
Sariga Rujeesh
February 24, 2023
അദാനി ഗ്രൂപ്പ് കമ്പനിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി നടത്തിയ നിക്ഷേപങ്ങൾ തിരിച്ചടി നേരിട്ടു. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെ ഓഹരി വിപണി മൂല്യം ഇതാദ്യമായാണ് അതിന്റെ വാങ്ങൽ മൂല്യത്തിന് താഴെയാകുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ വിപണി മൂല്യം 26,861.0 കോടി രൂപയായിരുന്നു. ഇതിന്റെ വാങ്ങൽ മൂല്യമായ 30,127 കോടി രൂപയേക്കാൾ 11 ശതമാനം കുറവാണ് ഇത്. കൃത്യമായി പറഞ്ഞാൽ 11 ശതമാനം കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 22ന് അദാനി ഗ്രൂപ്പിലെ […]Read More
Sariga Rujeesh
February 24, 2023
സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വില ഇന്നലെയും ഇന്നും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,360 രൂപയാണ്.Read More
Sariga Rujeesh
February 23, 2023
സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ബിആർ-90 സമ്മർ ബമ്പർ ടിക്കറ്റ് ജനുവരി 19 നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തത്. 250 രൂപയാണ് ടിക്കറ്റ് വില. സമ്മർ ബമ്പർ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിയെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനം 5000 രൂപയും […]Read More
Sariga Rujeesh
February 23, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വീണു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,440 രൂപയാണ്.Read More
Recent Posts
No comments to show.