ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇലക്ട്രോണിക്സ്-ഫർണിച്ചർ കടയിൽ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ്. പ്രഥമദൃഷ്ട്യാ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.Read More
Harsha Aniyan
November 15, 2022
മിസോറാമിൽ തിങ്കളാഴ്ച കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ ഒരു ഡസനോളം തൊഴിലാളികലാണ് അപകടത്തെ തുടർന്ന് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കല്ല് ക്വാറി തകരുകയായിരുന്നു.Read More
Harsha Aniyan
October 22, 2022
മധ്യപ്രദേശിലെ രേവയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. കഴിഞ്ഞ ദിവസം രാത്രി രേവയിലെ ഹൈവേയിൽ സുഹാഗി പഹാരിക്ക് സമീപം ചെറിയൊരു അപകടമുണ്ടായതിനെ തുടർന്ന് കുടുങ്ങികിടക്കുകയായിരുന്ന ട്രക്കിലേക്ക് നൂറോളം പേരുമായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസ് കൂട്ടിയിടിച്ചത്. 40ലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ കട്നിയിൽ നിന്ന് കയറി ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് […]Read More
Harsha Aniyan
October 22, 2022
കാസർഗോഡ് ബേക്കൂർ സ്കൂളിൽ മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെ പന്തൽ തകർന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇപ്പോൾ അറസ്റ്റിലായ കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമുൾപ്പെടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തിൽ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. നിർമാണത്തിലെ പിഴവാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത […]Read More
Harsha Aniyan
October 21, 2022
വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹനവ്യൂഹം കടന്നു പോയ അതെ സമയം അവിടെ നടന്ന അപകടം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി. ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് […]Read More
Harsha Aniyan
October 19, 2022
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചുണ്ടായ വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയിൽ പിടിച്ചതിനു ശേഷം വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറി. പിന്നീട് ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാർ എതിര് ദിശയിൽ വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറി. അടുത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം […]Read More
Harsha Aniyan
October 16, 2022
പാലക്കാട് വാളയാറിൽ വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു. 20 വയസ്സുള്ള പിടിയാനയുടെ ജഡം കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്ത് ഇന്നലെയാണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി വനംവകുപ്പ് ആനയുടെ ജഡം സംസ്കരിച്ചു. അപകട ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം […]Read More
Harsha Aniyan
October 13, 2022
വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാളെയും കൂടി കസ്റ്റഡി കാലാവധി ഉള്ള പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. 9 പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് ടൂറിസ്റ്റ് ബസ് ഉടമ എസ്.അരുണിനെയും ഡ്രൈവർ ജോമോനെയും ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തി നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ച് […]Read More
Ananthu Santhosh
October 10, 2022
കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിച്ചു. യാത്രക്കാരായ 20ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.നിയന്ത്രണം വിട്ട ബസ് എതിര് ഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.അടിവാരം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. ചൂലാം വയല്‍ സ്കൂളിന്റെ മുന്പിലെ ഇറക്കത്തില്‍ മറുഭാഗത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.Read More
Ashwani Anilkumar
October 5, 2022
ലക്നൗ: എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഒമേന്ദ്രയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും സാരമായി പരിക്കേറ്റു. ഇവർ ഇപ്പോൾ ചികിത്സയിലാണ് ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു, പരിക്കേറ്റ ഉടൻ തന്നെ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിവി പൊട്ടിത്തെറിക്കുന്നതിനിടെ ചെറിയ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചതാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘ഒരു വലിയ ശബ്ദം കേട്ടാണ് […]Read More
Recent Posts
No comments to show.